നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തേപ്പ്

Image may contain: 1 person, sunglasses

വടക്കേലെ സരിതയുടെ കല്യാണമാണ് മോനെ നാളെ നീയത് മറന്ന് പോയോ?
ഇല്ല അമ്മ
iചേച്ചിയുടെ കല്യാണത്തിന് അവർ നമ്മളെ സഹായിച്ചിട്ടുള്ളതാ എന്തെങ്കിലും കാര്യമായി കൊടുക്കാം ഓഫീസിലേക്ക് പോകുവാൻ ഇറങ്ങിയ രവിയോടായി അമ്മ പറഞ്ഞു.
അതിനെന്താ അമ്മേ നമ്മുക്ക് കാര്യമായിട്ട് കൊടുക്കാം ഞാൻ വൈകീട്ട് നേരത്തെ വരാം
എന്നിട് രണ്ട് പേർക്കും കൂടി പോയി അവൾക്ക് കൊടുക്കാനുള്ള പ്രസറ്റേഷൻ വാങ്ങിക്കാം
ശരിമോനെ
പറഞ്ഞ പ്രകാരം രവി നേരത്തെ എത്തി അമ്മയെയും കൊണ്ട് ടൗണിലേക്കിറങ്ങി
രവിയും അമ്മയും നേരെ പോയത് ജൂല്ലറിയിലേക്കായിരുന്നു. അവന്റെ കൂട്ടുകാരൻ സാമുവലിന്റെതായിരുന്നു ; ജ്വല്ലറി അഹാ രണ്ട് പേരും ഉണ്ടല്ലോ എന്താ പ്രത്യേകിച്ച് ..
വടക്കേ ലെ സരിതയുടെ കല്യാണമാണ ടാ അവൾക്ക് പ്രസന്റേഷൻ വാങ്ങാൻ ഇറങ്ങിയതാണ്
അമ്മേ പറ്റിയത് തിരഞ്ഞെടുത്തോ ഞാനിപ്പോൾ വരാം എനിക്ക് വേറേയും കുറെ സാധനങ്ങൾ വാങ്ങാനുണ്ട്
അമ്മയെ സാമുവലിനെ ഏല്പിച്ച് രവി അടുത്തുള്ള കടയിലേക്ക് കയറി
അമ്മേ രവിയെ ഇങ്ങെനെ നിർത്തിയാൽ മതിയോ അവന് ഒരു വിവാഹം ഒക്കെ വേണ്ടെ അവന്റെ പ്രായമുള്ള എനിക്ക് മക്കൾ രണ്ടായി
ഞാൻ പറയാഞ്ഞിട്ടല്ല മോനെ അവൻ കേൾക്കണ്ടേ പറഞ്ഞ് പറഞ്ഞ് ഈ വർഷം നടത്താമെന്ന് അവൻ പറഞ്ഞതാ ഇപ്പോൾ അവൻ കാല് മാറി എന്ത് ചെയ്യാനാ
ടാ നീ അമ്മയോട് എന്റെ കുറ്റം പറയുകയാണോ എന്ന് ചോദിച്ചും കൊണ്ട് രവി കയറി വന്നു.
അതല്ല ടാ നിന്റെ കല്യാണ കാര്യമാ പറഞ്ഞിരുന്നത്
അത് വിട് അമ്മേ എന്താ മാലയാണോ വ ള യാണോ എടുക്കുന്നത്
മാല എടുക്കാം മോനെ
ശരി നീ ആ അഞ്ച് പവന്റെ മാല ഇങ്ങെടുത്തേ
പിന്നെ ഇത് ഒരു ഇടത്തരം പെട്ടിയിലാക്കി പൊതിയണം പ്രസസ്റ്റേഷൻ കൊടുക്കാനുള്ള താ
സാമുവലിന്റ കൈയിൽ നിന്നും മാലയും വാങ്ങി രണ്ട് പേരും തിരിച്ച് കാറിൽ കയറി
നേരെ കല്യാണ വീട്ടിലോട്ട് പോയി പ്രസന്റേഷൻ കൊടുത്ത് തിരിച്ച് വീട്ടിലേക്ക് പോന്നു
രവിയും അമ്മയും പോയിന് ശേഷം സരിതയുടെ അമ്മ സരിതയെ വിളിച്ച് പ്രസറ്റേഷൻ കൊടുത്തു.
മോളെ ഇത് നീ എടുത്ത് വെയയ്ക്ക്
തെക്കേതിലെ ശാരദാമ തന്നതാണ്
സരിത അത് വാങ്ങിച്ച് മുറിയിലേക്ക് പോയി
കല്യാണദിവസം വന്നെത്തി
നീ ഇതുവരെ ഒരുങ്ങിയില്ലെ രവി നീ കല്യാണത്തിന് പോകേണ്ടെ
ഞാനില്ല അമ്മേ അമ്മ തനിച്ച് പോയാൽ മതി.
പിന്നെ നീ എവിടെ പോകുന്നു.
എനിക്ക് അർജന്റ് മീറ്റിംങ് ഉണ്ടമ്മേ ( സാമുവൽ ഫുൾ വാങ്ങി വരാൻ പറഞ്ഞ കാര്യം തൽക്കാലം അമ്മ അറിയേണ്ട )
പിന്നെ കല്യാണം കഴിഞ്ഞ് അമ്മ നേരെ അമ്മാവന്റെ വീട്ടിലേക്ക് പോയിക്കോളു ഞാൻ ഇന്ന് ചിലപ്പോഴേ എത്തൂ
അമ്മയെ കല്യാണത്തിനയച്ച് രവി നേരെ സാമുവലിന്റെ ഔട്ട് ഹൗസിന് ലക്ഷ്യമാക്കി നീങ്ങി സാമുവലും രവിയും ഇടയ്ക്കല്ലാം ഒത്ത് കൂടുന്നത് ഔട്ട് ഹൗസിലാണ് ആ ദിവസങ്ങളിൽ സാമുവലിന്റെ ഭാര്യയെ അവളുടെ വീട്ടിലേക്ക് പറഞ്ഞു വിടും
ആ എത്തിയല്ലോ നിരാശ കാമുകൻ രവിയെ കണ്ടതും സാമുവലിന്റെ വക കമന്റ്സ്
മതിയെടാ ഊതിയത്
ഞാൻ ഊതിയതല്ല ആദ്യമായിട്ടാ ഒരു കാമുകൻ കാമുകിയുടെ വിവാഹത്തിന് സ്വർണ്ണം വാങ്ങിക്കുവാൻ എന്റെ കടയിൽ വരുന്നത് അത് അമ്മയേയും കൂട്ടി
എന്ത് ചെയ്യാം വിധി എല്ലാതെന്ത് ചെയ്യാൻ നീ അമ്മയോട് ഒന്നും പറഞ്ഞില്ലല്ലോ എല്ലേ
ഇല്ലടാ ഞാൻ ഒന്നും പറഞ്ഞില്ല എന്തിനാ അതും കൂടി പറഞ്ഞ് അമ്മയെ വിഷമിപ്പിക്കുന്നത്
എല്ല ഞാൻ പുറത്ത് പോയ നേരത്ത് നിങ്ങൾ രണ്ടാളും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അത് കൊണ്ട് ചോദിച്ചതാണേ
നീ വിഷമിക്കണ്ട ഞാൻ ഒന്നും പറഞ്ഞിട്ടില്ല അമ്മയോട്
എനിക്കെന്ത് വിഷമം നമ്മുക്ക് കലാപരിപാടികൾ തുടങ്ങാം
തുടങ്ങാലോ. എന്നും പറഞ്ഞ് രണ്ട് പേരും മദ്യപിച്ചു തുടങ്ങി.
മദ്യപാനം നീണ്ട് രാത്രി വരെ എത്തി
ഈ സമയം സരിത അവൾക്ക് കിട്ടിയ പ്രസന്റേഷൻ പ്രതിശ്രുത വരനെ ( രഘു )കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ചേട്ടാ ഒരു പാട് ഉണ്ട് പ്രസന്റേഷനായി കിട്ടിയത്
ഇപ്പോഴാ ഓർത്തത് തെക്കേതിലെ ശാരദാമ തന്ന പ്രസ സ്റ്റേഷൻ നോക്കാൻ മറന്നു. നല്ല അമ്മയാണ് ഞങ്ങൾ അയൽക്കാരല്ല ഒരു വീട് പോലെയാ ജീവിക്കുന്നത്
ചേട്ടാ ആ ബോക്സ് ഇങ്ങെടുത്തേ അതാ ശാരദാമ്മ തന്നത്
കൂട്ടത്തിലിരിക്കുന്ന ഇടത്തരം പെട്ടി ചൂണ്ടി കാണിച്ച് സരിത പറഞ്ഞു.
വളരെ ആകാംഷയോട് കൂടി സരിത പെട്ടി പൊട്ടിച്ചു.
പെട്ടിയിലെ സമ്മാനം കണ്ട്; രഘു - എന്ത് പറയണമെന്നറിയാതെ പകച്ച് നിന്നു. കൂട്ടത്തിൽ സീതയും.
ടാ രവി നീ എന്താടാ ഒറ്റക്കിരുന്ന് ചിരിക്കുന്നത്
അതല്ല സാമുവല്ലെ ഞാൻ കൊടുത്ത പ്രസന്റേഷൻ ഇപ്പോൾ പൊട്ടിച്ചു കാണും അവർ
അതിനെന്തിനാ ഇത്ര ചിരി അവരെന്താ അഞ്ച് പവന്റ മാല കണ്ടിട്ടില്ലേ
കണ്ടിട്ടുണ്ടാവും പക്ഷെ ഞാൻ കൊടുത്തത് അവർ ആദ്യമായിട്ടാവും കാണുന്നത്
നീ കാര്യം തെളിയിച്ച് പറ എനിക്കൊന്നും മനസ്സിലാവുന്നില്ല
നിനക്ക് മനസ്സിലാവില്ല കാരണം നീ പ്രണയിച്ചിട്ടില്ലല്ലോ ? ഒരു കാമുകന്റെ വിഷമം നിനക്കറിയില്
ഇപ്പോൾ എന്റെ എല്ലാ വിഷമവും മാറി നിനക്കറിയുമോ ഞാൻ അമ്മയെ നിന്റെ കടയിലിരുത്തി എവിടേക്കാണ് പോയത ന്ന്
എനിക്കെങ്ങിനെ അറിയാം നീ പറഞ്ഞാലല്ലേ അറിയൂ.
എന്നാൽ ഞാൻ പറയാം ഞാൻ അടുത്ത ഇലട്രോണിക്സ് കടയിൽ കയറി ഒരു തേപ്പുപെട്ടി വാങ്ങി അത് പേക്ക് ചെയ്ത് കാറിൽ വെച്ചു.
നിന്റെ കടയിൽ നിന്ന് വാങ്ങിയ മാല യുടെ ബോക്സ് കുറച്ച് വെലുതാക്കി തെരാൻ അതാ നിന്നോട് പറഞ്ഞത്
അമ്മയ്ക്ക് പോലും അത് തിരിച്ചറിയാൻ പറ്റാത്ത വിധം ഭദ്രമായി അവളുടെ കൈയിലെത്തി
നീ ഭയങ്കരൻ തന്നെ
പിന്നെ തേച്ചിട്ട് പോയവൾക്ക് തേപ്പ് പെട്ടിയല്ലാതെ വേറെന്താ കൊടുക്കുക
അപ്പോൾ നീ വാങ്ങിയ മാലഅത് ഞാൻ അമ്മയ്ക്ക് വാങ്ങിയതാ ആ സ്നേഹം എപ്പോഴും ഉണ്ടാകും നമ്മളെ ഉപേക്ഷിച്ച് പോകില്ല
നീ ആള് കൊള്ളാം പറഞ്ഞ് പറഞ്ഞ് നേരം ഇങ്ങ് വെളുത്തു.
രാവിലെ എഴുന്നേറ്റ് രഘുകുളി കഴിഞ്ഞ് വരുമ്പോൾ റൂമിൽ സരിത ഭയങ്കര വിഷമത്തിലായിരുന്നു.
സരിതേ നീയെന്തിനാ വിഷമിച്ചിരിക്കുന്നത് വിവാഹത്തിന് മുൻ മ്പ് ആർക്കാ പ്രണയമില്ലാത് ഈ കാലഘട്ടത്തിൽ പ്രണയിക്കാത്ത ആണിനേയും പെണ്ണിനേയും കിട്ടാൻ പാടാണ്
നീ തൂങ്ങി ഇരിക്കാതെ ഈ ഷർട്ട് ഒന്ന് തേച്ച് താ
പിന്നെ ആ പ്രസന്റേഷൻ കിട്ടിയ തേപ്പ് പെട്ടി എടുത്തോ ഉൽഘാടനം എന്റെ ഷർട്ട് തെന്നെ ആയിക്കൊള്ളട്ടെ
സാഹചര്യങ്ങൾ ആണ് മോളെ നമ്മളെ തേപ്പ് കാരനും തേപ്പ്കാരിയും ഒക്കെ ആകുന്നത്
പിന്നെ ഈ തേപ്പുപെട്ടി കേടായിട്ട് വേണം എന്റെ കൈയിലും ഉണ്ട് ഒരണ്ണം പ്രസന്റേഷൻ കിട്ടിയ അത് എടുക്കാൻ
ഒന്ന് പോ രഘുവേട്ടാ എന്ന് പറഞ്ഞ് സരിത അവന്റെ നനവുള്ള മാറിലോട്ട് ചാഞ്ഞു.
അബദുൾ ജബ്ബാർ ടി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot