
*******************
പൊതുവഴിയിൽ ഒരു
പഞ്ചായത്തു കിണർ!
കൊടും വേനലിലും
അതിൽ നിറയെ വെള്ളം !
പഞ്ചായത്തു കിണർ!
കൊടും വേനലിലും
അതിൽ നിറയെ വെള്ളം !
വേനലിൻ വരൾച്ചയിൽ
ധനികനും ദരിദ്രനും
അവർണനും സവർണനും
ജാതിമത ഭേദമന്യേ നാട്ടിലെ
സകല പുരുഷൻമാരും
കുഞ്ഞുമക്കളും മുത്തശ്ശിമാരും
പതിവാക്കി അവരുടെ കുളി
ഈ കിണറ്റിങ്കരയിൽ!!
ധനികനും ദരിദ്രനും
അവർണനും സവർണനും
ജാതിമത ഭേദമന്യേ നാട്ടിലെ
സകല പുരുഷൻമാരും
കുഞ്ഞുമക്കളും മുത്തശ്ശിമാരും
പതിവാക്കി അവരുടെ കുളി
ഈ കിണറ്റിങ്കരയിൽ!!
കുളിച്ചു പോരുമ്പോൾ
ഒരു പാട്ട വെളളം കൂടെയെടുക്കും
വീട്ടിലെ സ്ത്രീകൾക്ക്
സ്വസ്ഥമായി മാനത്തോടെ
കുളിമുറിയിൽ കുളിക്കാൻ!
ഒരു പാട്ട വെളളം കൂടെയെടുക്കും
വീട്ടിലെ സ്ത്രീകൾക്ക്
സ്വസ്ഥമായി മാനത്തോടെ
കുളിമുറിയിൽ കുളിക്കാൻ!
ഒരുദിനം അതുവഴിപോയ
ചില ഫെമിനിസ്റ്റുകൾ
കണ്ടമ്പരന്നു ഈ പക്ഷപാതം
സ്ത്രീകൾക്ക് കുളിക്കാനെന്തേ
അനുവാദമില്ല
ഈ കിണറ്റിങ്കരയിൽ!
ചില ഫെമിനിസ്റ്റുകൾ
കണ്ടമ്പരന്നു ഈ പക്ഷപാതം
സ്ത്രീകൾക്ക് കുളിക്കാനെന്തേ
അനുവാദമില്ല
ഈ കിണറ്റിങ്കരയിൽ!
നീതി തേടി ഓടി നടന്ന
ഫെമിനിസ്റ്റുകൾ നേടിയെടുത്തു
ആ ജന്മാവകാശം,
ഇനി സ്ത്രീകൾക്കും കുളിക്കാം
ഈ കിണറ്റിങ്കരയിൽ!
ഫെമിനിസ്റ്റുകൾ നേടിയെടുത്തു
ആ ജന്മാവകാശം,
ഇനി സ്ത്രീകൾക്കും കുളിക്കാം
ഈ കിണറ്റിങ്കരയിൽ!
ആഹ്ളാദത്തോടെ, ആരവത്തോടെ
വീടുവീടാന്തരം കയറിയിറങ്ങി
സ്ത്രീകളെ മൊത്തം ഉത്ബോധിപ്പിക്കാൻ
വീട്ടിൽ കുളിക്കുന്ന സ്ത്രീകളെ,
വരൂ, ഇനി കുളിക്കാം നിങ്ങൾക്കും
ഈ കിണറ്റിങ്കരയിൽ!
വീടുവീടാന്തരം കയറിയിറങ്ങി
സ്ത്രീകളെ മൊത്തം ഉത്ബോധിപ്പിക്കാൻ
വീട്ടിൽ കുളിക്കുന്ന സ്ത്രീകളെ,
വരൂ, ഇനി കുളിക്കാം നിങ്ങൾക്കും
ഈ കിണറ്റിങ്കരയിൽ!
പക്ഷേ നാട്ടിലെ സ്ത്രീകൾ
ഒന്നടങ്കം ചൊല്ലി
ആരെന്തു പറഞ്ഞാലുമാവില്ല
ഞങ്ങൾക്ക് മാനാഭിമാനം മറന്ന്
പരസ്യമായ് കുളിക്കാൻ
ഈ കിണറ്റിങ്കരയിൽ!!
ഒന്നടങ്കം ചൊല്ലി
ആരെന്തു പറഞ്ഞാലുമാവില്ല
ഞങ്ങൾക്ക് മാനാഭിമാനം മറന്ന്
പരസ്യമായ് കുളിക്കാൻ
ഈ കിണറ്റിങ്കരയിൽ!!
******
ഗിരി ബി വാരിയർ
20 ജൂലായ് 2018
ഗിരി ബി വാരിയർ
20 ജൂലായ് 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക