
ഞായറാഴ്ചകള്‍ അന്നൊക്കെ;
കണ്ണു നിറയെ സ്വപ്നം കണ്ട്
മതിവരുവോളാം ഉറങ്ങാനുള്ള ദിവസം.
റിമോട്ട് കെെപ്പിടിയിലൊതുക്കി
ടി വിക്കു മുന്‍പില്‍ തപസ്സിരിക്കുന്ന ദിവസം
ആറു ദിവസത്തെ ക്ഷീണം മാറ്റാനായി
അമ്മയുണ്ടാക്കുന്ന ഭക്ഷണം
മൂക്കു മുട്ടെ കഴിച്ചു തീര്‍ക്കുന്ന ദിവസം.
മതിവരുവോളാം ഉറങ്ങാനുള്ള ദിവസം.
റിമോട്ട് കെെപ്പിടിയിലൊതുക്കി
ടി വിക്കു മുന്‍പില്‍ തപസ്സിരിക്കുന്ന ദിവസം
ആറു ദിവസത്തെ ക്ഷീണം മാറ്റാനായി
അമ്മയുണ്ടാക്കുന്ന ഭക്ഷണം
മൂക്കു മുട്ടെ കഴിച്ചു തീര്‍ക്കുന്ന ദിവസം.
ഞായറാഴ്ചകള്‍ ഇന്ന്;
കൂട്ടിയിട്ട മുഷിഞ്ഞ തുണികള്‍
അലക്കി വെളുപ്പിക്കുന്ന ദിവസം
പൊടിയും മാറാലയും തൂത്തു തുടച്ച്
വീട് വൃത്തിയാക്കുന്ന ദിവസം
അതിഥികള്‍ക്ക് വിരുന്നൊരുക്കി
നടുവൊടിയുന്ന ദിവസം .
എച്ചിലുകള്‍ മലിനമാക്കിയ തീന്‍മേശയില്‍
ദിവാസ്വപ്നങ്ങള്‍ ,നിറം കെടുന്ന ദിവസം.
അലക്കി വെളുപ്പിക്കുന്ന ദിവസം
പൊടിയും മാറാലയും തൂത്തു തുടച്ച്
വീട് വൃത്തിയാക്കുന്ന ദിവസം
അതിഥികള്‍ക്ക് വിരുന്നൊരുക്കി
നടുവൊടിയുന്ന ദിവസം .
എച്ചിലുകള്‍ മലിനമാക്കിയ തീന്‍മേശയില്‍
ദിവാസ്വപ്നങ്ങള്‍ ,നിറം കെടുന്ന ദിവസം.
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക