Slider

തുറിച്ചു നോട്ടം.(കവിത)

0
Image may contain: Hussain Mk, closeup

തിരക്കുപിടിച്ച ജീവിതത്തിലെ
ഒഴിഞ്ഞുകിട്ടുന്ന തണലുകളിൽ
മൊബൈലിലേക്ക് തലയും താഴ്ത്തി
തുറിച്ചു നോക്കാറുണ്ട് ഞാൻ.
മുഖപുസ്തകത്തിലെ ഇൻബോക്സിൽ
പ്രണയം തളിർക്കുന്ന പൂന്തോപ്പിൽ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കാണാൻ
തുറിച്ചു നോക്കാറുണ്ട് ഞാൻ.
കഥകളും കവിതകളുമൊഴുകുന്ന ഗ്രൂപ്പുകളിൽ
പണ്ടാരിമാർ അരങ്ങു വാഴുന്ന അടുക്കളയിൽ
ഒരു വറ്റ് ബിരിയാണി കിട്ടാൻ വേണ്ടി
തുറിച്ചു നോക്കാറുണ്ട് ഞാൻ
പോസ്റ്റിട്ടു കഴിഞ്ഞാൽ പിന്നെ
പാടത്ത് ചൂണ്ടയിട്ടവനെപ്പോലെ ഒരു പരലെങ്കിലും പിടയുന്നത് കാണാൻ
തുറിച്ചു നോക്കാറുണ്ട് ഞാൻ..
എരി പിരികൊള്ളുന്ന സൂര്യന്റെ ചൂടിൽ
വർത്തമാനത്തിന്റെ ചിന്താധാരകൾ
വിയർപ്പ് പോലെന്നിൽ പൊടിയാതിരിക്കാൻ
തുറിച്ചു നോക്കാറുണ്ട് ഞാൻ.
ഹല്ല പിന്നെ..... ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo