നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശരി



ഒരു പെൺകുട്ടി വീട്ടുക്കാരെ ധിക്കരിച്ച് അവൾക്കിഷ്ടപ്പെട്ട ഒരാളോടോത്ത് ഇറങ്ങി പോയാൽ....,
ആ പെൺകുട്ടിയെ വളർത്തി വലുതാക്കിയതിന്റെ കഥകൾ മാത്രമെ എവിടെയും കേട്ടിട്ടുള്ളൂ കേൾക്കാറുള്ളൂ....,
അമ്മയുടെ പേറ്റു നോവിൽ തുടങ്ങി അച്ഛൻ അവൾക്കുവേണ്ടി കൊണ്ട വെയിലിന്റെ വരെയുള്ള കഥകൾ....!
ഇതൊല്ലാം തെറ്റാണ് എന്നല്ല..,
ശരിയാണ്....!
പറയുന്നതിലെല്ലാം വളരെയധികം വേദനകളും കഷ്ടപ്പാടുകളും ഉൾക്കൊള്ളുന്ന ഒരുപാടു ശരികളുണ്ട് സമ്മതിക്കുന്നു....!
പക്ഷെ ഇതിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു....,
ജന്മം കൊണ്ട് അവൾ കണ്ടു തുടങ്ങുന്ന അച്ഛനെയും അമ്മയെയും അവനോട് പ്രണയം ജനിക്കുമ്പോൾ എന്തുകൊണ്ടവൾ മറന്നു പോവുന്നു....?
ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ ആ സമയം അവനെ മറക്കുകയും വീണ്ടും അച്ഛനെയും അമ്മയെയും മാത്രം അപ്പോൾ ഒാർമ്മിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്...?
അവസരത്തിനൊത്ത് മറവിയെ ശീലമാക്കുക എന്നതാണോ അതിനർത്ഥം...?
അതോ അവസരത്തിനൊത്ത് ഇണങ്ങുന്ന കാരണങ്ങൾ കണ്ടു പിടിക്കാൻ എളുപ്പമാണ് എന്നതു കൊണ്ടോ...?
പലർക്കും ഇതിന് നിരവധി കാരണങ്ങൾ കണ്ടെത്താനാവും...!
അതെന്തെങ്കിലും ആവട്ടെ...,
കാരണം
ഈ കാര്യങ്ങൾക്കൊന്നും മറ്റൊരാളെ വേദനിപ്പിക്കാതെ ശരിയുത്തരം കണ്ടെത്താൻ ഇന്നു വരെ കഴിഞ്ഞിട്ടില്ല...,
സ്വന്തം ഭാഗം ന്യായികരിക്കാനും സ്വന്തം ഭാഗം ജയിക്കാനും നമ്മൾ സ്വയം കണ്ടെത്തുന്ന ഉത്തരങ്ങളാണധികവും......!
പക്ഷെ നമ്മൾ ശ്രദ്ധിക്കാത്ത അറിയാൻ ശ്രമിക്കാത്ത
ഒരു മറുവശമുണ്ട്...!
ഒരിക്കലും ഒരാളും അതിനെ കുറിച്ച് ചിന്തിക്കാറില്ല...!
ചിന്തിക്കുകയുമില്ല...!
ഉറപ്പ്.......!!!
എന്നാൽ ആ മറുവശത്ത് ഒരു പെൺകുട്ടിയുടെ ചതിയിൽപ്പെട്ട്
വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ബന്ധുക്കളുടെയും അയൽവാസികളുടെയും ഉറ്റ സുഹ്യത്തുക്കളുടെയും.....,
മുഖത്തു നോക്കാനാവാതെ അപമാനഭാരവുമായി പരാജിതനായി ഏകനായ് മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി പറയാനാവാതെ
എല്ലാറ്റിൽനിന്നും ഉൾവലിഞ്ഞ് ഒന്നു പുറത്തിറങ്ങാനാവാതെ സ്വന്തം മുറിയുടെ നാലു ചുമരുകൾക്കുള്ളിൽ
ഒതുങ്ങി കൂടെണ്ടി വരുന്നവന്റെ അവസ്ഥയെ നിങ്ങൾക്ക് മനസ്സിലാവുമോ....?
അവന്റെ മാനസീകാവസ്ഥയെ നിങ്ങൾക്ക് ഊഹിക്കാനാവുമോ....?
ആ അവസ്ഥയെ നേരിടുന്ന അവനെ കൂടാതെ മറ്റു രണ്ടു പേരു കൂടിയുണ്ട്....,
അവന്റെ അച്ഛനും അമ്മയും....!
തന്റെ മകനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ അവന്റെ വേദനയേയും മനോനിലയും നേരിൽ കണ്ട് ഉള്ളു പിടഞ്ഞു ജീവിക്കുന്ന രണ്ടു പേർ...!
ജോലിക്കിടയിലെ ഒരോ ചെറിയ ഇടവേളയിലും അവന്റെ മുറിയിൽ ഇടക്കിടെ പോയി നോക്കാൻ അവന്റമ്മയെ ഫോണിലൂടെ ചട്ടം കൊട്ടുന്ന അച്ഛൻ...!
മുറി അടിച്ചു വാരാൻ തുടച്ചു വ്യത്തിയാക്കാൻ ബെഡ്ഡ് ഷീറ്റ് മാറ്റാൻ ഇവയെല്ലാം ഒരെ സമയം ചെയ്തു തീർക്കാമെങ്കിലും അവനു സംശയം തോന്നാത്ത വിധം അവനെ നിരീക്ഷിക്കാൻ
ഒന്നിടവിട്ടവന്റെ മുറിയിൽ പോവാൻ ഒാരോന്നോരോന്നായ് മാത്രം ചെയ്ത് ഇടക്കിടെ അവന്റെ മുറിയിൽ പോവാൻ ബോധപ്പൂർവ്വം അവസരം സ്യഷ്ടിക്കുന്ന ആ അമ്മയുടെ വേദന എപ്പോഴെങ്കിലും നിങ്ങൾ ആലോജിച്ചിട്ടുണ്ടോ....?
അതിന്റെ കൂടെ ചായ കാപ്പി വെള്ളം ചോറ് എന്നിങ്ങനെ വേരെയും പല കാരണങ്ങളുണ്ടാക്കി അവനെ ഒാരോ നിമിഷവും സസൂക്ഷ്മം ശ്രദ്ധിക്കുന്ന ആ അമ്മയുടെ ഉള്ളം കാണാൻ നിങ്ങൾക്കാവുമോ...?
അവരുടെ നെഞ്ചിൽ തീയാണ്...!
അവളോടുള്ള സ്നേഹം മൂത്ത് നഷ്ടപ്പെടലിന്റെ വേദനയെ സഹിക്കാനാവാതെ ഒരു നിമിഷത്തിന്റെ അശ്രദ്ധ പേറി ഒരു കഷ്ണം കയറിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചേക്കുമോ എന്ന ഭയം"......!!!
സർവ്വദൈവങ്ങളെയും വിളിച്ചപേക്ഷിച്ച് ഉറക്കം പോലും നഷ്ടപ്പെട്ട് ഒാരോ രാത്രികളിലും അവന്റെ മുറിയിൽ നിന്ന് എന്തെങ്കിലും അപശബ്ദങ്ങൾ കേൾക്കുന്നുണ്ടോയെന്ന് സാകൂതം കാതോർത്ത് പാതി ഉറങ്ങിയും ഉറങ്ങാതെയും നെഞ്ചിടിപ്പോടെ നേരം വെളുത്തു കിട്ടാൻ അവനു കാവലിരിക്കുന്ന ആ അമ്മയുടെ മനസ്സിന്റെ വേദനയെ നിങ്ങൾക്ക് ചിന്തിക്കാനാവുമോ....?
അവരും ഒരു സ്ത്രീയാണ്...!
എല്ലാ വേദനകളും ഉൾക്കൊള്ളുന്ന ഒരുസാധാരണ സ്തീ...!
അവൾക്കുള്ള പോലെ അവനും ഉണ്ട് പ്രസവത്തിന്റെ വേദനയറിഞ്ഞ ഒരമ്മയും അവനു വേണ്ടി വെയിൽ കൊണ്ട ഒരച്ഛനും....!
ആണായി പിറന്നതിന്റെ പേരിൽ മറ്റുള്ളവർക്കു മുന്നിൽ കരയാനാവാതെ എല്ലാം ഉള്ളിലൊതുക്കി പിടഞ്ഞു നിൽക്കുമ്പോൾ പലപ്പോഴും ആ അമ്മ അവന്റെ മുറിയിലെക്കു കടന്നു വരും കൈയിൽ ഒരു കപ്പ് കാപ്പിയോ ചായയോ വെള്ളമോ ആയിട്ട് അതു കൊണ്ടു വന്ന് അവനു കൊടുത്ത് അവനരുകിൽ ഇരുന്നു കൊണ്ട് അവന്റെ ദു:ഖങ്ങളിൽ പങ്കു ചേർന്ന് അവനെ ആശ്വസിപ്പിക്കാനായി അവർ പറയും...,
"അവളു പോട്ടെടാ.....!
നിന്നെ വേണ്ടാത്ത അവളെ നിനക്കെന്തിനാടാ...?
അവൾക്കു എന്റെ മോന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യമില്ല....!
എന്റെ മോനു അവളെക്കാൾ നല്ലവളും സുന്ദരിയുമായ മറ്റൊരുവൾ വരും"....!
എന്നൊക്കെ...,
താൻ പറയുന്നതൊന്നും ആ ഒരവസരത്തിൽ അവന്റെ മനസ്സിലെക്ക് കയറില്ലാന്നു വ്യക്തമായി അറിയാമെങ്കിലും ഒാരോ കാഴ്ച്ചയിലും അവരത് ആവർത്തിച്ചു കൊണ്ടെയിരിക്കും....!
പിന്നെ മറ്റൊരു തത്ത്വം കൂടി പറയും....!
അവൾക്ക് എന്റെയും നിന്റെയും വിഷമം മനസ്സിലാവണമെങ്കിൽ അവൾക്കും ഒരു മകൻ ജനിച്ച് അവനും ഇതേ അവസ്ഥയിൽ അവളുടെ കൺമുന്നിലൂടെ കടന്നു പോകുന്നതു കാണുമ്പോഴെ അവൾ ഇനി എന്നെയും നിന്നെയും നമ്മൾ അനുഭവിച്ച വിഷമതകളെയും ഒാർമ്മിക്കൂ....!
അന്നവൾക്കു ആരും ഒന്നും പറഞ്ഞു കൊടുക്കാതെ തന്നെ എല്ലാം മനസ്സിലാവും അന്നെ മനസ്സിലാവൂ....!
അവന്റെ കൈയിൽ കൊടുത്ത കാപ്പി അവനെ കുടിക്കാൻ ഏൽപ്പിച്ച് മുറിവിട്ടു പോകുന്നേരവും വാതിലിനടുത്തെത്തിയാൽ അമ്മ ഒന്നു കൂടി തിരിഞ്ഞു നോക്കും നമ്മളതു കുടിക്കുന്നുണ്ടോ എന്നറിയാൻ അതു കണ്ട് നമ്മൾ കപ്പ് ചുണ്ടോടടുപ്പിച്ചാൽ മാത്രം പോര അതു തൊണ്ടയിലൂടെ ഉള്ളോട്ടിറങ്ങുന്നതു കണ്ടെ അവർ മുറിവിട്ടു പോവൂ...!
ഒന്നുകിൽ അവന്റെ നില ഭദ്രമായി എന്നുറപ്പാവും വരെ അല്ലെങ്കിൽ
മറ്റൊരു പെൺകുട്ടി അവന്റെ ജീവിതത്തിലെക്ക് ഒരു കൂട്ടായി കടന്നു വരുന്നതു വരെ ആ അമ്മ നെഞ്ചിൽ കൊണ്ടു നടന്നു അനുഭവിക്കുന്ന തീരാവേദന ആരും കാണാറില്ല....!
അവർ ആരെയും അറിയിക്കാറുമില്ല....!
ജന്മം നൽകാൻ കൈകൊണ്ട വേദനയുടെ കണക്കുകൾ എവിടെയും അക്കമിട്ടു നിരത്താറുമില്ല....!
അവനെ ഒഴിവാക്കാൻ വേണ്ടി ബന്ധപ്പെട്ടവർ നിരത്തുന്ന കാരണങ്ങൾ പോലും....,
ജാതിയോ മതമോ പണമോ സൗന്ദര്യമോ അതു എന്തു തന്നെ ആയാലും അത് അവൻ അനുഭവിക്കേണ്ടി വന്നത്
തന്റെ ഗർഭപാത്രത്തിൽ പിറക്കേണ്ടി വന്നതു കൊണ്ടാണല്ലൊ എന്ന തിരിച്ചറിവ് അവരെ സ്വന്തം തൊലി പച്ചക്ക് ചീന്തി പൊളിക്കുമാറ് വേദനിപ്പിക്കുമെങ്കിലും...,
മറ്റാരെയും അതറീക്കാതെ അവർ സ്വയം ആ തീയിൽ വെന്തുരുകും....!
തന്റെ മകനെ ചതിച്ച അവളോട് ദേഷ്യം തോന്നുമെങ്കിലും..., ഒരിക്കലും അവളെ ശപിക്കില്ല....,
തന്നെ പോലെ അവളും ഒരു പെണ്ണാണല്ലൊ എന്നോർത്ത് എന്നെങ്കിലും താൻ അനുഭവിച്ച വേദനകൾ അവൾ അനുഭവിക്കാൻ ഇടവന്നാൽ അവൾ സ്വയം പശ്ചാത്തപിച്ചു കൊള്ളും എന്നവർക്കറിയാവുന്നതു കൊണ്ടു തന്നെ....!
പലപ്പോഴും ഈ അമ്മയെ മാത്രം പലരും കാണാതെ പോകുന്നു ഇവരുടെ വേദനകളും....,
അവർ ഒരിക്കലും പരാതിക്കാരിയല്ല..., അവർക്കറിയാം പ്രസവ വേദനക്ക് ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ മറന്നു പോകുന്ന വേദനയെയുള്ളൂ വെന്ന്....,
പക്ഷെ തന്റെ ഉദരം ചുമന്നവനെ നഷ്ടമായാൽ ഒരു ജന്മത്തിന്റെ തീരാനഷ്ടമാണെന്ന്.....!!!

By Pratheesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot