ഇന്നലെ വാസ്സൻ ജിയുടെ കവിത വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകം. ക മുതൽ റ വരെ ഒരു ശ്രമം... അതിലെ ങ , ണ എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചു വാക്കുകൾ ഇല്ല എന്നായിരുന്നു എന്റെ ധാരണ. അത് തെറ്റാണെന്ന് തെളിയിച്ചതും വാക്കുകൾ ഉണ്ടെന്ന് പറഞ്ഞു തന്നതും അമ്മു ടീച്ചർ ആണ്. ടീച്ചർക്ക് പുതിയ അറിവ് പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു.
വെറുമൊരു കൗതുകം മാത്രമാണ്. തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കുക. തിരുത്തി തരിക.
----------------------
----------------------
കാട്ടാള ലോകത്തിലിന്നിനിയവൾ
ഖണ്ഡവുമായി പിറവിയെടുക്കണമല്ലെങ്കിൽ
ഗതിയില്ലാതലയുന്നയാത്മാവായലയണം
ഘടദാസികൾ പെരുകുന്നയീ ലോകത്ത്
ങുതമില്ലാത്തവരായി നാം...
ചഞ്ചല ചിത്തയായെന്നാലിവിടെ
ഛദനമറ്റ പക്ഷി പോൽ നിലം പതിക്കണം.
ജന്മമത് പെണ്ണായാൽ പിന്നെ
ത്സല്ലികയുമായടുത്തു കൂടുമേറെ
ഞരമ്പുരോഗികളെന്നതറിയണം പെണ്ണേ
ടാരം പോൽ കുതിച്ചകന്നിടേണമവിടെല്ലാം
ഠിക്കാനമപരഗൃഹത്തിലുറക്കും വരെ
ഡിംബൻ പോലും മൂർഖനാനെന്നറിയുക
ഢക്കനമെവിടെ വേണമെന്നാദ്യമറിയേണം
ണത്താറായി വാഴേണ്ട പെൺകൊടികൾ
തക്കം പാർക്കും കുറുക്കന്മാർ തൻ
ഥല്ലു കാണിക്കലിൽ
ദയയില്ലാതെ പിടയുന്നു....
ധനമത് മേലെ പറക്കുമ്പോൾ
നാടതു നരകമാകുന്നിവിടെ...
പല പല കഥകൾ പാരിൽ പരക്കുമ്പോൾ
ഫലമില്ലാതെ പൊഴിയുന്ന കണ്ണുനീരുമായി
ഭയന്നലയുന്നു പൊതുജനമിവിടെ
ബാലികമാരിൽ കാമം കാണും ചിന്തയ്ക്ക്
മരണം കൊടുക്കേണ്ട കാലമായെന്നറിയുക.
യുവജനമേയുണരുകയീയുറക്കം
രതിക്രീഡ വിക്രിയയാക്കിയയീ കാട്ടാളന്മാർ
ലവലേശം കരുണയില്ലാത്തവരെന്നറിയുക
വന്മതിലൊന്നു പണിയുകയിവിടെ
ശവകുടീരങ്ങൾ പണിയുന്നവരിനി വേണ്ട
ഷണ്ഡന്മാരാകേണ്ട കാലവുമിനിയില്ല.
സഹാനുഭൂതിയെന്നൊന്നുണ്ടെങ്കിൽ
ഹഠമെന്ന പദമിവിടെ നിന്നും തുടച്ചു നീക്കാൻ
റാന്തലേന്തിയൊരു റാലി നടത്താമിവിടെ.
ഖണ്ഡവുമായി പിറവിയെടുക്കണമല്ലെങ്കിൽ
ഗതിയില്ലാതലയുന്നയാത്മാവായലയണം
ഘടദാസികൾ പെരുകുന്നയീ ലോകത്ത്
ങുതമില്ലാത്തവരായി നാം...
ചഞ്ചല ചിത്തയായെന്നാലിവിടെ
ഛദനമറ്റ പക്ഷി പോൽ നിലം പതിക്കണം.
ജന്മമത് പെണ്ണായാൽ പിന്നെ
ത്സല്ലികയുമായടുത്തു കൂടുമേറെ
ഞരമ്പുരോഗികളെന്നതറിയണം പെണ്ണേ
ടാരം പോൽ കുതിച്ചകന്നിടേണമവിടെല്ലാം
ഠിക്കാനമപരഗൃഹത്തിലുറക്കും വരെ
ഡിംബൻ പോലും മൂർഖനാനെന്നറിയുക
ഢക്കനമെവിടെ വേണമെന്നാദ്യമറിയേണം
ണത്താറായി വാഴേണ്ട പെൺകൊടികൾ
തക്കം പാർക്കും കുറുക്കന്മാർ തൻ
ഥല്ലു കാണിക്കലിൽ
ദയയില്ലാതെ പിടയുന്നു....
ധനമത് മേലെ പറക്കുമ്പോൾ
നാടതു നരകമാകുന്നിവിടെ...
പല പല കഥകൾ പാരിൽ പരക്കുമ്പോൾ
ഫലമില്ലാതെ പൊഴിയുന്ന കണ്ണുനീരുമായി
ഭയന്നലയുന്നു പൊതുജനമിവിടെ
ബാലികമാരിൽ കാമം കാണും ചിന്തയ്ക്ക്
മരണം കൊടുക്കേണ്ട കാലമായെന്നറിയുക.
യുവജനമേയുണരുകയീയുറക്കം
രതിക്രീഡ വിക്രിയയാക്കിയയീ കാട്ടാളന്മാർ
ലവലേശം കരുണയില്ലാത്തവരെന്നറിയുക
വന്മതിലൊന്നു പണിയുകയിവിടെ
ശവകുടീരങ്ങൾ പണിയുന്നവരിനി വേണ്ട
ഷണ്ഡന്മാരാകേണ്ട കാലവുമിനിയില്ല.
സഹാനുഭൂതിയെന്നൊന്നുണ്ടെങ്കിൽ
ഹഠമെന്ന പദമിവിടെ നിന്നും തുടച്ചു നീക്കാൻ
റാന്തലേന്തിയൊരു റാലി നടത്താമിവിടെ.
*ഘടദാസി = സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൾ
*ങുതം = ശബ്ദം
*ഛദനം = ചിറക്
*ത്സല്ലിക = കൈമണി
* ടാരം = കുതിര
*ഠിക്കാനം = ഇരിപ്പിടം
* ഡിംബൻ = മണ്ടൻ
* ഢക്കനം = കതകടയ്ക്കൽ
*ണത്താർ = മഹാലക്ഷ്മി
*ഥല്ല് = ധിക്കാരം
* ഹഠം = പീഢനം
*ങുതം = ശബ്ദം
*ഛദനം = ചിറക്
*ത്സല്ലിക = കൈമണി
* ടാരം = കുതിര
*ഠിക്കാനം = ഇരിപ്പിടം
* ഡിംബൻ = മണ്ടൻ
* ഢക്കനം = കതകടയ്ക്കൽ
*ണത്താർ = മഹാലക്ഷ്മി
*ഥല്ല് = ധിക്കാരം
* ഹഠം = പീഢനം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക