Slider

കണ്ടുമുട്ടല്‍ .....♥

0
Image may contain: 1 person

റയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍ കണ്ണൂര്‍ക്കുള്ള ട്രെയിന്‍ പുറപ്പെടാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു.
"തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ നിന്നും പുറപ്പെടുന്നതാണ്.."
അനൗണ്‍സ്മെന്‍റ് മുഴുവിക്കും മുന്നേ ട്രെയിനില്‍ കേറിപ്പറ്റി.
ഞാന്‍ പണ്ടേ ഇങ്ങനാണ്.,ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കാനാണെനിക്കിഷ്ടം. എ.സി യുള്ള കാറില്‍ യാത്ര ചെയ്യുന്നതിനെക്കാള്‍ തണുപ്പ് തീവണ്ടി ജനാലകളില്‍ വന്നടിക്കുന്ന കാറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.
വാതില്‍പ്പടിയില്‍ ചേര്‍ന്ന് നിന്ന് നോക്കുമ്പോള്‍ പിന്നിടുന്ന കാഴ്ചകളെക്കാള്‍ ശക്തിയില്‍
നഷ്ടപ്പെട്ടുവെന്നു കരുതിയ പല ഓര്‍മ്മകളെയും തിരിച്ചു കിട്ടാറുമുണ്ട്.
സംസ്ഥാന അവാര്‍ഡിന്‍റെയും അനുമോദനങ്ങളുടെയും തിരക്കൊഴിഞ്ഞതിന്‍റെ
നല്ല ക്ഷീണം.,
ആളില്ലാത്ത മുകളിലെ ബര്‍ത്തില്‍ ബാഗും തലയ്ക്ക് വച്ച് ചുരുണ്ടു കൂടാന്‍ ഒരുങ്ങുമ്പൊഴാണ് താഴെ സീറ്റിലിരുന്ന ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ യാദൃശ്യകമായി കണ്ണുകളുടക്കുന്നത്.
കയ്യിലിരിക്കുന്ന തുറന്നു പിടിച്ച ബുക്കിലേക്കും വിടര്‍ന്ന എന്‍റെ കണ്ണിലേക്കും മാറി മാറി നോക്കുമ്പോള്‍
അവളുടെ കണ്ണുകളില്‍ ഒരു കാര്‍മേഘം ഇരുണ്ടിരുന്നു.
ബ്രണ്ണന്‍ കോളേജിന്‍റെ ഇടനാഴികളില്‍
അലയടിച്ച മുദ്രാവാക്യങ്ങളും,മലയാളം ഡിപ്പാര്‍ട്ട്മെന്‍റില്‍ തിരയടിച്ച മൗനപ്രണയവും ഒഴുകിവന്ന കണ്ണീര്‍ തുള്ളിയില്‍ പ്രതിഫലിച്ചിരുന്നു.
വിപ്ലവം തലയ്ക്കു പിടിച്ച കാലയളവിന്‍റെ ഇടവേളകളില്‍ മാത്രമായി ഒതുങ്ങിപ്പോയ എന്‍റെ പ്രണയത്തിന് അവളുടെ പ്രണയത്തോളം പരിശുദ്ധിയില്ലായിരുന്നു.
എങ്കിലും അവളോടുപമിക്കാന്‍ തക്ക വണ്ണം ഒരു പെണ്ണും എന്‍റെ കാഴ്ച വട്ടങ്ങളിലൊതുങ്ങി നില്‍ക്കാഞ്ഞതും ഈ നിമിഷം വരെ ഒരത്ഭുതം തന്നെയാണ്..
കലാലയത്തിന്‍റെ കാഴ്ച്ചകളിലെവിടെയോ ഒരു പാദസരക്കൊഞ്ചലോടെ മനസിലേക്ക് ഓടിക്കയറി വന്നവള്‍..!,
കപട ദേഷ്യത്തിന്‍റെ ചുവപ്പ് മൂക്കിന്‍ തുമ്പിലെ മൂക്കുത്തിയില്‍ പ്രതിഫലിപ്പിച്ചവള്‍..!,
ഒടുവിലൊരു നാള്‍ കോളേജഭ്യാസം തീര്‍ത്ത് മടങ്ങുമ്പോള്‍ കരിമഷിക്കോണിലെ കണ്ണുനീര്‍ ഞാന്‍ കാണാതൊളിച്ചു വച്ചവള്‍...!
അവള്‍, അവളാണീ തീവണ്ടി യാത്രയിലെന്‍റെ മുന്നില്‍ ഞാന്‍ കാണ്‍കെ കണ്ണുനീര്‍ വാര്‍ക്കുന്നത്.....
അവളുടെ പേരായിരുന്നു ആ നോവലിന്....
" നീലാംബരി..!!!! "
വീണു ചിതറിയ കണ്ണീരിനാല്‍ പരന്നു തുടങ്ങിയ അക്ഷരങ്ങള്‍ അവളെ കുറിച്ചുള്ളതായിരുന്നു. അല്ല, അവളായിരുന്നു.....
വായിച്ചുതീര്‍ത്ത ബുക്കിന്‍റെ പുറകിലെ എന്‍റെ ഫോട്ടോയ്ക്കു താഴെ അവളുടെ കൈകള്‍ മൃദുവായ് തലോടുമ്പോള്‍ കണ്ണീരുറ്റി നനഞ്ഞ എന്‍റെ പേര് തിളങ്ങുന്നുണ്ടായിരുന്നു.....
" പവിന്‍ പത്മനാഭന്‍.....! "
★★★★★★★★★★★★★★★
♡ Subin K Sojil ♡
[പ്രണയമിങ്ങനെയാണ് ... നഷ്ടപ്പെട്ടാലും വീണ്ടുമെവിടെയെങ്കിലും നമ്മളതിനെ കണ്ടുമുട്ടേണ്ടി വരും...
ഭര്‍ത്താവിലോ ഭാര്യയിലോ ആയെങ്കിലും...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo