നിരഞ്ജൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഡോക്ടർ കുര്യാക്കോസ് വേദനയോടെ കണ്ട് നിന്നു. അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എത്രയാലോചിച്ചിട്ടും അയാൾക്ക് ഉത്തരം കിട്ടിയില്ല. പല സാഹചര്യങ്ങളിലുള്ള പലരേയും തൻറെ നീണ്ട പതിനെട്ടു വർഷത്തെ ഉദ്യോഗത്തിനിടയിൽ അയാൾ കണ്ടിരുന്നു . എന്നിട്ടും നിരഞ്ജൻറെ മുന്പിൽ അയാളുടെ വാക്കുകൾ തൊണ്ടയിലെത്തും മുൻപേ വരണ്ടുണങ്ങിപ്പോയി. ഒരു ദീർഘ നിശ്വാസത്തോടെ തൻറെ കൗൺസിലിംഗ് റൂമിൽ അവനെ ഒറ്റക്ക് വിട്ട് അയാൾ ഇറങ്ങിപ്പോയി.
തൻറെ പ്രൈവറ്റ് റൂമിൽ കയ്യിലൊരു ചൂട് കോഫി മഗ്ഗുമായി ചില്ലുപാളിയിലൂടെ പുറത്തേക്ക് നോക്കി ഡോക്ടർ കുര്യാക്കോസ്ഇരുന്നു. പുറത്തു മഴനൂലുകൾ വീഴുന്നുണ്ടായിരുന്നു. ചില്ലുപാളികളിൽ മഴത്തുള്ളികൾ പറ്റിച്ചേർന്നിരിക്കുകയും ഇടക്ക് നിയന്ത്രണം വിട്ട് താഴേക്കൊഴുകുകയും ചെയ്തു. കോഫി മഗ്ഗിൻറെ ചൂട് ഉള്ളം കയ്യിലേക്കാവഹിച്ച് അയാൾ വീണ്ടും ദീർഘമായി നിശ്വസിച്ചു. നിരഞ്ജനെ ആദ്യമായി കണ്ടുമുട്ടിയതും ഇതുപോലൊരു മഴയിലായിരുന്നു.
നാലുവർഷം മുൻപ് തൻറെ ഹോസ്പിറ്റൽ ഉടമയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും രോഗികൾക്ക് അവർക്കാവശ്യമായ സൗകര്യങ്ങൾ നൽകാൻ പ്രൈവറ്റ് ഹോസ്പിറ്റലിൻറെ ചുറ്റുമതിലുകൾ അനുവദിക്കാത്തതുകാരണം അനുഭവിക്കുന്ന ആത്മരോഷവും നിരാശയും മനസു നിറഞ്ഞപ്പോൾ, അതൊരുപക്ഷേ വിഷാദരോഗത്തിൽൽ തന്നെ എത്തിച്ചേക്കുമോയെന്ന ചിന്തയിൽ, ഒരു ദിവസം ലീവെടുത്ത് നഗരം മുഴുവൻ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ കറങ്ങിത്തിരിഞ്ഞ്, ഒരു ഉച്ചതിരിഞ്ഞ സമയത്ത് നഗരത്തിലെ പാർക്കിലുള്ള പുൽ മൈതാനത്ത് മലർന്നു കിടക്കുകയായിരുന്നു ഡോക്ടർ കുര്യാക്കോസ്. രാവിലെ പെയ്ത മഴയിൽ നനഞ്ഞ പുൽനാമ്പുകൾ വെയിലിൻറെ കരസ്പർശത്താൽ ഈറൻ മാറിയിരുന്നു. മുകളിലെ ആകാശത്ത് നോക്കി ആ പുൽമെത്തയിൽ മലർന്നു കിടക്കുമ്പോൾ അയാളുടെ ചിന്തകൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് തെന്നി നീങ്ങി . പതിയെ പതിയെ അയാളുടെ കണ്ണുകൾ അടഞ്ഞു വന്നു.
ഒരു ചെറിയ മയക്കത്തിലാണ്ട സമയത്താണ് മഴയുടെ വികൃതി വീണ്ടും. മഴവെള്ളത്തിൻറെ നേർത്ത തുള്ളികൾ മുഖത്ത് വീണ ഈർഷ്യയിൽ മുഖം തുടച്ചു കൊണ്ട് അയാളെഴുനേറ്റു നടക്കാൻ തുടങ്ങിയപ്പോളാണ് കുറച്ചപ്പുറത്ത് തന്നെപ്പോലെ പുൽമെത്തയിൽ മലർന്നു കിടക്കുന്ന യുവാവിനെ കണ്ടത്. തനിക്ക് ഈർഷ്യ തോന്നിയ മഴത്തുള്ളികളെ അവൻ ആസ്വദിക്കുന്നത് കണ്ടപ്പോൾ അയാളൊരു നിമിഷം നിന്നു. പിന്നെ പതിയെ തിരികെ നടന്ന് ആ പുൽമെത്തയിൽ തന്നെ വീണ്ടും മലർന്നു കിടന്നു. നനുത്ത മഴത്തുള്ളികളുടെ സ്പർശം അപ്പോഴയാളെ ഒട്ടും അലോസരപ്പെടുത്തിയില്ലെന്ന് മാത്രമല്ല അയാൾക്കത് ഒരുപാട് ആസ്വാദ്യകരമായി തോന്നുകയും ചെയ്തു.മണിക്കൂറുകൾക്ക്ശേഷം തൻറെ ഫ്ളാറ്റിലെത്തിയ അയാളുടെ ചിന്തകളിൽ തങ്ങി നിന്ന പൊടിപടലങ്ങളത്രയും മാഞ്ഞുപോയിരുന്നു.
തൻറെ സീനിയറും സുഹൃത്തുമായ ഡോക്ടർ മനോഹരനുമായി ബന്ധപ്പെട്ട് സിറ്റിയിൽ തന്നെ കുറച്ചു പ്രശാന്തമായൊരിടത്ത് ഒരു ക്ളിനിക്ക് തുടങ്ങാനുള്ള തീരുമാനം എടുത്തതിനു ശേഷമാണ് പിന്നീടവനെ കണ്ടുമുട്ടിയത്. അതും ഒരു മഴയുള്ള ദിവസമായിരുന്നെന്ന് അതിശയത്തോടെ അയാളോർത്തു.
ക്ളിനിക്കിൻറെ പണിയുടെ തിരക്കും ഹോസ്പിറ്റലിലെ തിരക്കുകളും ശ്വാസം മുട്ടിക്കുന്നതിനിടെ ഒരിക്കൽ ക്ളിനിക്കിൻറെ പണി നടക്കുന്നിടത്ത് നിന്നും തിരികെ വണ്ടിയിൽ കയറാനൊരുങ്ങവേയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ആർത്തലച്ച് മഴ പെയ്തത്. വണ്ടി കിടക്കുന്നിടത്തേക്ക് ഏതാനും മീറ്ററുകളേയുള്ളുവെങ്കിലും അടുത്തുള്ള കേരളാ ഹോട്ടലിലേക്ക് കയറി നിൽക്കാനാണയാൾക്കപ്പോൾ തോന്നിയത്. അവിടെ കയറിയയുടൻ മഴയുടെ ശക്തി കൂടി. “ എന്തൊരു നശിച്ച മഴ “ എന്ന് മനസിൽ കരുതിയപ്പോഴേക്കും, “ ഈ മഴയിപ്പോൾ പെയ്തതുകൊണ്ടാണ് ഇതിനിത്ര രസം..” എന്ന വാചകം അയാളുടെ ചെവിയിൽ എത്തി. തിരിഞ്ഞു കടയിലേക്ക് നോക്കിയ അയാൾ നല്ല ചൂടു ബീഫ് കറിയിൽ മുക്കി പൊറോട്ട വായിലേക്ക് വെക്കുന്ന അവനെയാണ് കണ്ടത്. അടുത്ത ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാളും കേരളാഹോട്ടലിലെ ചൂടുള്ള ബീഫിൽ മുക്കിയ പൊറോട്ട ആസ്വദിക്കുകയായിരുന്നു. പിന്നീട് പലതവണ മഴപെയ്യുമ്പോൾ അയാളാ രുചി തേടി അവിടെയെത്തിയെങ്കിലും അവനെ വീണ്ടും കണ്ടുമുട്ടിയത് വർഷങ്ങൾക്ക് ശേഷം അയാളുടെ സ്വന്തം ക്ളിനിക്കിൽ വെച്ചായിരുന്നു.
ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് തൻറെ പരിശോധനാ മുറിയിൽ കയറാൻ തുടങ്ങവേ പുറത്ത് കാത്തു നിൽക്കുന്ന ആളുകൾക്കിടയിൽ അവനെ വീണ്ടും കണ്ടത്. പെട്ടെന്ന് അവൻറടുത്ത് ചെന്ന് താൻ എന്തുപറ്റിയെന്നന്വേഷിച്ചപ്പോൾ അവൻറെ മുഖത്തൊരു അത്ഭുതം നിഴലിച്ചു. തനിക്കവനെ കണ്ട് നല്ല പരിചയം ഉണ്ടെങ്കിലും അവന് തന്നെ പരിചയമില്ലല്ലോ എന്നയാൾ ആ നിമിഷമോർത്തു. അകത്തേക്ക് വരാൻ പറഞ്ഞ് തൻറെ കസേരയിൽ ഇരിക്കുമ്പോൾ എന്തിനെന്നില്ലാതെ അയാൾക്ക് വല്ലാത്തൊരു ആകാംക്ഷ അനുഭവപ്പെട്ടു.
അവൻ കൈപിടിച്ച് അകത്തേക്ക് കയറ്റിയ പെൺകുട്ടി അന്ന് കേരളാഹോട്ടലിൽ അവനെതിർവശമിരുന്ന പെൺകുട്ടിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അയാൾക്ക് മനസ്സിലായി.
“ ഇരിക്കൂ..”
അവളെ കസേരയിൽ ഇരുത്തിയ ശേഷം അവനും ഇരുന്നു.
“ പറയൂ..എന്തു പറ്റി..?”
അവനവളെ വേദന നിഴലിക്കുന്ന കണ്ണുകളോടെ നോക്കി. അവളാകട്ടെ ഒരു പ്രതിമ പോലെ ഇരിക്കുകയായിരുന്നു.
“ അത്.. ഡോക്ടർ.. ഇവൾക്ക്..”
വാക്കുകൾക്ക് വേണ്ടി തപ്പി തടഞ്ഞു അവൻ വീണ്ടും അവളെ നോക്കി. അവളുടെ മുഖം അപ്പോഴും കല്ലു പോലെ ഇരിക്കുകയായിരുന്നു.
“ ഡോക്ടർ.. ഒരു നിമിഷം..”
അവനെഴുനേറ്റ് അവളെ കൊണ്ട് പുറത്തിറങ്ങി. അവളെ പുറത്തിരുത്തിയ ശേഷം അവൻ ഒറ്റക്ക് കയറി വന്നു.
“ അവളുടെ മുന്പിൽ വെച്ച് എനിക്കൊന്നും പറയാനാവുന്നില്ല ഡോക്ടർ… എൻറെ ഭാര്യ .. അവളെ.. അവളെയൊരു ദുഷ്ടൻ.. “
മുൻപിലവളില്ലാതിരുന്നിട്ടും ബാക്കി പറയാനാവാതെ അവൻ മേശയിൽ കുനിഞ്ഞു കിടന്നു കരഞ്ഞു.
ഡോക്ടർ കുര്യാക്കോസ് ആദ്യമായിട്ടല്ലായിരുന്നു ഇങ്ങനെയൊരു സാഹചര്യം കൈകാര്യം ചെയ്യുന്നത്. എങ്കിലും എല്ലായ്പ്പോഴും ഇത്തരം കേസുകളിൽ അനുഭവിക്കുന്ന വേദന അയാളുടെ മനസിൽ പടരാൻ തുടങ്ങി.
പതുക്കെ എഴുന്നേറ്റു അയാളവൻറെ തലയിൽ തലോടി.
“ നിന്റെ പേരെന്താണ്..?”
മുഖമുയർത്തി ഡോക്ടറെ നോക്കി അവൻ പറഞ്ഞു.
“ നിരഞ്ജൻ..”
“ ആരാണ് ആ ദുഷ്ടൻ..?”
“ആഭ്യന്തര മന്ത്രി മുരളി മേനോൻറെ മകൻ.. മാധവ് “
നിരഞ്ജൻറെ ശബ്ദം കൂർത്തു.
“ അവളുടെ അച്ഛനും അമ്മയും..? “
“ അവൾക്ക് ഞാൻ മാത്രമേ ഉള്ളൂ ഡോക്ടർ.. “
“ പോലീസിൽ…?” പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് വളരെ വ്യക്തമായി ഡോക്ടർക്ക് തന്നെ അറിയാമായിരുന്ന ചോദ്യം പകുതിയിൽ വെച്ച് നിന്ന് പോയി.
നിരഞ്ജൻ ആ ചോദ്യം കേട്ടതേയില്ലെന്നയാൾക്ക് തോന്നി. അവനെന്തോ ചിന്തിക്കുകയായിരുന്നു.
“ സംഭവം നടന്നിട്ടെത്ര നാളായി..?”
“ രണ്ട് മാസം..”
“ രണ്ടു മാസം..!!!”
ഡോക്ടർ കുര്യാക്കോസ് അമ്പരന്നു.
“ രണ്ട് മാസമായി അവളീ അവസ്ഥയിലായിരുന്നോ..!!”
“ അല്ല.. ആദ്യത്തെ ഷോക്കിൽ നിന്നവൾ പതിയെ കര കയറിയിരുന്നു. ഞാനെന്റെ ജോലിയിൽ നിന്ന് നീണ്ട ലീവെടുത്ത് അവളുടെ കൂടെ തന്നെ നിന്നു. ഞങ്ങൾ ജീവിതം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അവളെ കൊണ്ട് പോയി.. ഒരു കളങ്കവും അവളെ സ്പർശിച്ചിട്ടില്ലെന്നും അവളെന്റെ ഹൃദയതുടിപ്പാണെന്നും അവളെ ബോധ്യപ്പെടുത്തി. ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ അവൾക്കും ഒരു ചെറിയ ജോലി തരപ്പെടുത്തി…അവളുടെ മനസിൽ നിന്ന് ആ ഭാരം പതിയെ ഇറങ്ങി തുടങ്ങിയതായിരുന്നു…. “
“ എന്നിട്ട്..”
“ എന്നിട്ട്…”
അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
“ അവൾ..അവൾ ഗർഭിണിയാണ് ഡോക്ടർ..”
“ ഹെന്ത്..” ഡോക്ടർ കുര്യാക്കോസ് ശരിക്കും ഞെട്ടിപ്പോയി.
“ ഞങ്ങളുടെ ആദ്യത്തെ കൺമണി.. അതാണായാലും പെണ്ണായാലും എന്നെപ്പോലെയായിരിക്കുമെന്നവൾ എപ്പോഴും പറയുമായിരുന്നു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അവളാകെ തകർന്നു പോയി.. അവൾ മാത്രമല്ല ഞാനും.. ഇതൊരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഡോക്ടർ…ഞാനെന്തു ചെയ്യണം ഡോക്ടർ….എനിക്കറിയില്ല….”
കൈകൾ കൊണ്ട് തലമുടിയിൽ ആഞ്ഞു വലിച്ചു അവൻ.
“ ഗർഭിണിയാണെന്നറിഞ്ഞത് മുതൽ അവളൊന്നോം മിണ്ടുന്നില്ല.. ഞാനെത്ര ശ്രമിച്ചിട്ടും… അവൾ..അവളൊരു കല്ലുപോലെ.. കണ്ണീർ മാത്രം..ഇടക്കൊഴുകും..”
അവൻ പൊട്ടിക്കരഞ്ഞു.
ഇതുവരെ അവനെകണ്ടുമുട്ടിയപ്പോഴെല്ലാം അവനിൽ നിന്നും തന്നിലേക്കൊഴുകിയെത്തിയ പോസിറ്റീവ് എനർജി അയാളോർത്തു. അതവന് തിരികെ നൽകാൻ തനിയ്ക്ക് കഴിയുമോയെന്നയാൾ ശങ്കിച്ചു.

ചൂടാറിയ കോഫി മഗ്ഗിനെ ടീപ്പോയിലുപേക്ഷിച്ച് ഡോക്ടർ കുര്യാക്കോസ് തിരികെ നടന്നു.
എന്തൊക്കെയോ ആലോചനകളിൽ മുഴുകിയിരിക്കുന്ന അവനെയാണ് അയാളവിടെ കണ്ടത്.
“ നിരഞ്ജൻ..നിങ്ങളേതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണിച്ചോ..?”
“ ഇല്ല ഡോക്ടർ.. ആദ്യം ഡോക്ടറെ കണ്ടിട്ട് ഡോക്ടർക്ക് വിശ്വാസമുള്ള ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണാമെന്ന് വിചാരിച്ചു.. ഇതെല്ലാം അവരോട് പറയേണ്ടി വരില്ലേ..”
“ ഉം.. ഞാൻ അവളെ പരിശോധിച്ച ശേഷം ഡോക്ടർ ഉമയോട് വിളിച്ചു പറയാം.. ഇങ്ങനത്തെ കേസുകളിൽ എംടിപി വേണമെങ്കിൽ ചെയ്യാം..”
“ എംടിപി…?”
“ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി..”
“ ഇല്ല ഡോക്ടർ.. അതൊരിക്കലും വേണ്ട..” നിരഞ്ജൻറെ മറുപടി പെട്ടന്നായിരുന്നു.
“ ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞിനെ നശിപ്പിക്കുന്നത് ആ തെണ്ടി അവളോട് ചെയ്ത ദ്രോഹത്തേക്കാൾ വലുതാണ്… അവനുള്ള ശിക്ഷ അവൻ തന്നെ അനുഭവിക്കണം.. ഒന്നുമറിയാത്ത ആ കുഞ്ഞല്ല…” അവന്റെ സ്വരം ഉറച്ചതായിരുന്നു.
ഡോക്ടർ അത്ഭുതത്തോടെ അവനെ നോക്കി.
“ അവൾ.. അവളുടെ അഭിപ്രായം..?”
“ അവളൊന്നും പറയുന്നില്ല ഡോക്ടർ.. ഒന്നും പ്രതികരിക്കുന്നില്ല.. എന്തായാലും ഒരു കുഞ്ഞുജീവൻ ഇല്ലാതാക്കണമെന്നവൾ ആഗ്രഹിക്കില്ല..”
“ അവളെ വിളിക്കൂ..”
ഒരു പ്രതിമ പോലെ അവൾ അവന്റെ കൂടെ വന്നു.
അവളെ പരിശോധിച്ച ശേഷം ഡോക്ടർ ഉമയെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു.
“ ഡോക്ടർ ഉമയെ കണ്ടിട്ട് വരൂ.. ബാക്കി കാര്യങ്ങൾ എന്നിട്ട് തീരുമാനിക്കാം..”
അടുത്ത രോഗിയെ പരിശോധിക്കുന്നതിനിടയിലാണ് കാലിലെന്തോ തടഞ്ഞതായി ഡോക്ടർക്ക് തോന്നിയത്. കുനിഞ്ഞെടുത്ത് നോക്കിയപ്പോൾ ഒരു വിസിൽ. ഇതെങ്ങനെ ഇവിടെ വന്നു…!! അയാളമ്പരന്നു. അതെടുത്ത് മേശവലിപ്പിലിട്ട് അയാൾ പരിശോധന തുടർന്നു.
ഉച്ചയ്ക്ക് ശേഷം അവർ വീണ്ടും വന്നു. രോഗികൾ ഒഴിഞ്ഞ സമയമായിരുന്നു.
“ നിനക്കീ കുഞ്ഞിനെ വേണോ മോളേ..?” അവളിലൊരു ഭാവമാറ്റവും ഉണ്ടായില്ല.
“ നോക്കൂ നിരഞ്ജൻ, ഈ അവസ്ഥയിൽ കഴിക്കാൻ കഴിയുന്ന മരുന്നുകൾ അധികമൊന്നുമില്ല. കഴിയുന്നതും അവളെ സപ്പോർട്ട് ചെയ്തു കൊണ്ടു വേണം മുമ്പോട്ടു പോകാൻ. മുഴുവൻ സമയവും അവളെ നോക്കാൻ ആരെങ്കിലും വേണം.”
“ ശരി ഡോക്ടർ..” ഈ അവസ്ഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം മനസിലാക്കിയ ശേഷം അവരിറങ്ങി.
ഒരാഴ്ച കഴിഞ്ഞ് രാവിലെ പത്രമെടുത്ത് നോക്കിയ ഡോക്ടർ അന്നത്തെ പ്രധാന തലക്കെട്ടിൽ ഇങ്ങനെ വായിച്ചു.
“ ആഭ്യന്തര മന്ത്രിയുടെ മകൻ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചു. “
നഗരത്തിലെ തെരുവ് നായ്ക്കളുടെ ശല്യവും ഗവൺമെന്റ് അവയെ കൊന്നൊടുക്കാനുത്തരവിട്ടതും മേനകാഗാന്ധി തടഞ്ഞതുമെല്ലാം വിശദമായി ചർച്ച ചെയ്തിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് നിരഞ്ജനും ഭാര്യയും വീണ്ടുമെത്തി. അവളിൽ ചെറിയ മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാമായിരുന്നു.
“ അവൻറെ മരണവാർത്ത ആയിരുന്നു ഡോക്ടർ ഇവൾക്കേറ്റവും നന്നായി ഫലം ചെയ്ത മരുന്ന്..” നിരഞ്ജൻ ചിരിച്ചു. അന്ന് ഡോക്ടർ കുര്യാക്കോസ് സന്തോഷവാനായിരുന്നു.

“ ഡോക്ടർ വലിയ നായപ്രേമിയാണോ..? “ മാസങ്ങൾക്ക് ശേഷം ഒരു കേസിൻറെ കാര്യത്തിൽ ഡോക്ടർ കുര്യാക്കോസിൻറെ അഭിപ്രായം അറിയാനെത്തിയ എസ് ഐ മനോജ് കുമാർ ചോദിച്ചു.
“ ഹേയ്.. ഒരിക്കലുമല്ല.. എന്തേ..?”
“ അല്ല.. ഈ ഗാൾട്ടൺ വിസിൽ കണ്ട് ചോദിച്ചതാ.. ഇത് പട്ടികളെ വിളിക്കാനല്ലേ സാധാരണ ഉപയോഗിക്കുന്നേ.. പിന്നെ ഇതെന്തിനാ ഡോക്ടർക്ക്..?”
ഡോക്ടർ കുര്യാക്കോസ് അയാളുടെ കൈയ്യിലേക്ക് നോക്കി. അന്ന് ആദ്യമായി നിരഞ്ജൻ വന്ന് പോയപ്പോൾ താഴെ കിടന്നു കിട്ടിയ വിസിൽ..
“ അത്..അതെനിക്കെൻറെ ഒരു ഫ്രണ്ട് സമ്മാനിച്ചതാണ്.. എനിക്ക് പട്ടികളില്ലാത്തതുകൊണ്ട് അത് ചുമ്മാ… ഇവിടെയിട്ടെന്നേയുള്ളൂ..”
ഇന്സ്പെക്ടര് യാത്ര പറഞ്ഞിറങ്ങിയ ശേഷം ഡോക്ടർ ആ വിസിൽ കയ്യിലെടുത്തു. പിന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

Galton whistle: അൾട്രാസോണിക് ശബ്ദവീചികൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഇത്തരം വിസിലുകൾ ഡോഗ് വിസിൽ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിലും ഉയർന്ന ഫ്രീക്വൻസിയിൽ ഉള്ള ശബ്ദം നായ്ക്കളടക്കമുള്ള മൃഗങ്ങൾക്ക് കേൾക്കാൻ കഴിയും. നായ്ക്കളെ പരിശീലിപ്പിക്കാൻ ഈ വിസിൽ ഉപയോഗിക്കുന്നു.
By: Anisha Sen
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക