Slider

ഇണ

0
Image may contain: 1 person

ഇണകളായ് ചെറു ചിറകുമായ് നാം
മഹിതയിൽ വന്നണഞ്ഞു .
മലരുതോറും തേൻ നുകർന്നു
ചിത്രവർണ്ണ പതംഗമായ്
പുലരി തോറും അലർ വിടർന്നു
തേൻ നിറച്ചൊരുകുടവുമായ്
ഇതളിലലിയും മൃദുല സ്നേഹം
തരളിതം അണു മാത്രയിൽ .
വാസരത്തിൻ ഇതൾ വിടർന്നാൽ
ചിറകു വീശി പറന്നു നാം
നീഹാര കുളിരുമായ് വന്ന്
അരിയ മാരുതനരുകിലായ്.
അന്തി വാനം ചുവക്കുമ്പോൾ
അരുണകിരണം മായുമ്പോൾ
ചിറകുവച്ചു പറന്ന നമ്മൾ
ചിറകടന്നൊരു കീടമായ് .......

By: Aravindakshan Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo