Slider

അരുത്....

0
അരുത്....
അരുത്,
നീയൊറ്റയ്ക്കൊരു നാളുമീ
കാടിൻ തുറപ്പുകൾ താണ്ടാതിരിക്കുക.
വിശപ്പിൻ കനലിൽ
പുകയുന്ന പ്രാണന്റെ തുടിപ്പുകൾ
നരവീണ ശ്വാസത്തിന്നിഴകളാൽ
മെടഞ്ഞ് കെട്ടി
സൂര്യന്റെ പുറംതോടുകളിൽ പിടിച്ച്
പതുപതുത്ത സംസ്കാരങ്ങളിൽ
ഇഴഞ്ഞിറങ്ങരുത്,
മനുഷ്യരുണ്ടിവിടെ....
വിശപ്പിൻ കനൽ നീറി
ആകാശമെരിയുമ്പോൾ
മൃഗതൃഷ്ണയോടൊരു
വാക്കു നീചൊല്ലുക.
വനതൃഷ്ണയോടൊന്നു ചേർന്നു
ശയിക്കുക.
മധുവാണു നീയെങ്കിൽ
മൃഗമാണവർ നാട്ടിൽ.
വിശപ്പിൻ ചുടലയിൽ കത്തിയമർന്ന്,
കാടിൻ കനപ്പ് കടന്നൊരു മാത്രയിൽ
വനചാരികളുടെ കണ്ണുനീരിൽ,
ശ്വാസച്ചുരുളിൽ
കുന്തം കയറ്റുന്ന
സംസ്കാര ചിത്തരാം
മനുഷ്യരുണ്ടവിടെ...
തീ കത്തുന്ന വാക്കുകളിൽ
ഉരിയ അരിയുടെ വറുതിയിലേക്ക്
തുളഞ്ഞിറങ്ങി പ്രകമ്പനം കൊള്ളുന്ന,
വെളുത്ത തുണികളിൽ അഭിരമിക്കുന്ന,
പുരോഗമന ധാരാളിത്തങ്ങളിൽ
വഴുതാതെ, വരാതെ
പുലികളോടും ഹയാനകളോടും
ഉച്ഛിഷ്ടം ചോദിക്കുക.
സൂര്യനു നേരെ വിരിഞ്ഞു നിൽക്കാൻ
ഇനിയും ചുവടറുക്കപ്പെടാത്ത
തണലുകളെ തേടുക
മാനത്തിന്റെ ഗദ്ഗദങ്ങൾ അടക്കിപ്പിടിച്ച
മലയുടെ മൗനത്തിൽ ദാഹമിറ്റിക്കുക.
കാടി റ,ങ്ങാതിരിക്കുക
കാഴ്ചപഴുത്തു വിങ്ങിയ
കേൾവി വിണ്ടുകീറി യ
മനുഷ്യരുണ്ടിവിടെ.

DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo