Slider

സുജാത

0

സുജാത
=======
അല്ല രാമ ചേച്ചി നിൽക്കുമ്പോൾ അനിയത്തിനെ എങ്ങനെ,,,, അതൊന്നും സാരമില്ല നായരെ,, അല്ലാതെ ഇപ്പോൾ നമ്മുടെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലല്ലോ എന്തായാലും നാളെ അവരോടു ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്,,, മാധവൻ നായർ അമർത്തി ഒന്ന് മൂളി,,, എന്നാ പിന്നെ ഞാൻ നാളെ അവരോടൊപ്പം എത്താം എന്താ,, രാമൻ നായർ യാത്ര പറഞ്ഞിറങ്ങി,,, ചെറുപ്പം മുതലേ ഈ അമ്പാട്ട് തറവാട്ടിലെ കാര്യകാരനാ രാമൻ,, അവനൊരിക്കിലും നമ്മുടെ കുട്ടിയെ അബദ്ധത്തിൽ കൊണ്ട് ചാടിക്കില്ല ഇതും പറഞ്ഞു രുക്മിണിഅമ്മ ഉമ്മറത്ത്‌ നിന്നും മുറിക്കുള്ളിലേക്ക് കയറി പോയി,,,, മാധവൻ നും രുക്മിണിക്കും രണ്ടു പെണ്മക്കൾ,, മൂത്തവൾ സുജാത, ഇളയവൾ സാവിത്രി,,, സാവിത്രി ഇപ്പോൾ ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു,,, കാഴ്ചയിലും സുന്ദരി,,, സുജാതയെക്കാളും രണ്ടു വയസിനു ഇളയതാണ് സാവിത്രി,, കാഴ്ചയിൽ രണ്ടു പെൺമക്കളും സുന്ദരികൾ,, പക്ഷെ സുജാതയ്ക്ക് ജന്മനാ നടക്കുവാൻ സാധിക്കില്ല,,, അതു കൊണ്ട് തന്നെ വിദ്യാഭ്യാസവും തീരെ കുറവ്,,, പക്ഷെ ആവീട്ടിലെ എല്ലാജോലികളും അവൾ തന്നെയാണ് നോക്കുന്നത്,,, ഒരുപാട് ആലോചനകൾ വന്നു പക്ഷെ ആർക്കും സുജാതയെ വേണ്ട,, എഴുനേറ്റു നടക്കാൻ ത്രാണിയില്ലാത്ത പെണ്ണിനെ ആർക്കും വേണ്ട,,, അനിയത്തിയുടെ ജീവിതം താൻ കാരണം നശിക്കരുത് എന്നുള്ളതുകൊണ്ടും അവൾക്കൊരു നല്ല ജീവിതം കിട്ടണം എന്നുള്ളത്കൊണ്ടും സുജാത തന്നെയാണ് തന്നോട് എത്രയും വേഗം സാവിത്രിടെ കല്യാണം നടത്താൻ നിർബന്ധം പിടിക്കുന്നത്,,,,, ഒരിക്കൽ പോലും സുജാത കരയുന്നതും വിഷമിച്ചിരിക്കുന്നതും താൻ കണ്ടിട്ടില്ല ഇഴഞ്ഞു നടന്നു എല്ലാ കാര്യങ്ങളും സാവിത്രിയെകാളും നന്നായി നോക്കി നടത്താനും അവൾ മിടുക്കിയാണ്,,, എത്ര പണം വേണമെങ്കിലും കൊടുത്തു സുജാതയുടെ കല്യാണം നടത്താനും താൻ ഒരുക്കമാണ് പക്ഷെ,,,,, ഓരോന്ന് ചിന്തിച്ചിരുന്നു സമയം പോയതറിഞ്ഞില്ല,,, രുക്മിണി ഞാൻ പോയി കുറച്ചു പലഹാരങ്ങൾ വാങ്ങി വരാം,, നാളെ അവര് വരുമ്പോൾ കാര്യമായി എന്തെങ്കിലും കൊടുക്കേണ്ട,,,,, മാധവൻ നായർ കുടയും എടുത്തു നടന്നു,,,,
കുളിയും നാമ ജപവും കഴിഞ്ഞു സുജാത ഊണ് മുറിയിലേക്ക് ഇഴഞ്ഞു നീങ്ങി,,, സാവിത്രിയും അമ്മയും ചേർന്ന് അച്ഛന് അത്താഴം വിളമ്പുന്നു,, സാവിത്രി യുടെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം പ്രകടം ആകുന്നുണ്ട്,, അച്ചന്റെ മുഖത്തു നിരാശ നിഴലിച്ചു നിൽക്കുന്നു,,,, ഒരു വിധത്തിൽ കഴിച്ചു എന്നു വരുത്തി മാധവൻ നായർ എഴുന്നേറ്റു,,, സാവിത്രി ചേച്ചിയെ പിടിച്ചു കസേരയിൽ ഇരുത്തി,,,, അത്താഴം വിളമ്പി,,,, അത്താഴം കഴിഞ്ഞു സുജാത ഇഴഞ്ഞു തന്റെ റൂമിലേക്ക്‌ പോയി,,,, കിടന്നിട്ടു ഉറക്കം വരുന്നില്ല,,, എന്നെങ്കിലും തനിക്കു ഒരു ജീവിതം ഉണ്ടാകുമോ,,, അമ്മ ആകാനും നല്ല ഒരു ഭാര്യ ആകാനും തനിക്കും ആഗ്രഹം ഉണ്ട്, എന്നാൽ,,,,,,,
നേരം പുലർന്നു ജോലികളൊക്കെ വേഗം തീർത്തു സുജാത സാവിത്രിടെ മുറിയിലേക്ക് ചെന്നു,,,, സാവിത്രി വളരെ സുന്ദരി ആയി ഒരുങ്ങി നിൽക്കുന്നു,,,,,, രുക്മിണി മോളെ വിളിച്ചോളൂ,,,, ഉമ്മറത്തു നിന്നും മാധവൻ നായർ വിളിച്ചു പറഞ്ഞു,,, തെല്ലു നാണത്തോടെ സാവിത്രി അമ്മയോടൊപ്പം ഉമ്മറത്തേക്ക് ചെന്നു,,, അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ,,, കൂടെ ഒരു സുഹൃത്തും,,,ഇതു മഹേഷ്‌,,,,മോളെ കാണാൻ വന്നതാ രാമൻ നായർ സാവിത്രിയോടായി പറഞ്ഞു ,,,,,, സാവിത്രി ചായ എടുത്തു ചെറുക്കന് കൊടുത്തു,,, വാതിലിനു മറവിലൂടെ സുജാത അതെല്ലാം നോക്കി ഇരുന്നു,,, ചായ കുടിച്ചു കഴിഞ്ഞു മഹേഷ്‌ മാധവൻ നായരോടായി പറഞ്ഞു എനിക്ക് പെണ്ണിനെ ഇഷ്ടമായി,, ഞാൻ ചെന്നു വീട്ടുകാരെ ഇങ്ങോട്ട് പറഞ്ഞു വിടാം സുജാതയ്ക്ക് എന്നെ ഇഷ്ടമായെങ്കിൽ,,,,,,,, അയ്യോ ഇതു സുജാത അല്ല സാവിത്രി,,, സുജാത ചേച്ചിയാണ് രാമൻ നായർ ഇടയ്ക്കു കയറി പറഞ്ഞു,,,,, അതു എനിക്കിഷ്ടം ഇവിടുത്തെ മൂത്ത മകൾ സുജാതയെ ആണ്,,,, രാമൻ നായർ കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞിരുന്നു,,, വൈകല്യം ഒരിക്കിലും ഒരു മനുഷ്യന്റെ ആഗ്രഹത്തിനും ജീവിതത്തിനും തടസമല്ല,,,,, ഇതു പോലെ നടു തളർന്ന ഒരാൾ എന്റെ വീട്ടിലും ഉണ്ട്,,
വൈകല്യത്തിന്റെ പേരിൽ മംഗല്യഭാഗ്യം നിഷേധിക്കപ്പെട്ട എന്റെ പെങ്ങൾ ,,,,, അന്ന് ഞാൻ തീരുമാനിച്ചു ഞാൻ കല്യാണം കഴിക്കുന്നത് ഇതുപോലൊരു പെൺകുട്ടിയെ ആയിരിക്ക ണമെന്ന് ,,,,, രാമൻ നായർ സുജാതയെ പറ്റി പറഞ്ഞപ്പോൾ തന്നെ ഒന്ന് കാണുവാൻ മോഹിച്ചു,,, ഇവിടെ വന്നു കൗതുകത്തോടെ വാതിൽ മറവിൽ നിന്നും എന്നെ നോക്കുന്ന സുജാതയെ ആദ്യ കാഴ്ചയിൽ തന്നെ എനികിഷ്ടം ആയി,,,,,,,,,,
സാവിത്രി ഒന്നും മിണ്ടാതെ നിന്നു,,,,കേട്ടത് വിശ്വസിക്കാനാകാതെ മാധവൻ നായരും രുക്മിണിയും,,,,,,,, ഒന്നും മിണ്ടാൻ കഴിയാതെ ഒരു സ്വപ്‌നലോകത്തു എന്നപോലെ സുജാതയും,,,,,,,,,,

Joby
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo