തർപ്പണം
മനമറിയാതെ ചുണ്ടിൽ
നിന്നുമഴിഞ്ഞിറങ്ങുന്ന
വാക്കുകളുടെ ലൈംഗികത
ഊരിയെറിഞ്ഞു
മൗനത്തിന്റെ ശ്രീകോവിലിൽ
അഞ്ജലീബദ്ധനാകുന്നു, ഞാൻ.
നിന്നുമഴിഞ്ഞിറങ്ങുന്ന
വാക്കുകളുടെ ലൈംഗികത
ഊരിയെറിഞ്ഞു
മൗനത്തിന്റെ ശ്രീകോവിലിൽ
അഞ്ജലീബദ്ധനാകുന്നു, ഞാൻ.
മൗനമാണിന്നെന്റെയുപാസന.
ഉപരിതലങ്ങളിൽ
നിന്നാഴങ്ങളിലേക്ക്
വാക്കുകൾക്ക് ബലിയിട്ട്
യാത്രയാവുകയാണ് ഞാൻ.
ഉപരിതലങ്ങളിൽ
നിന്നാഴങ്ങളിലേക്ക്
വാക്കുകൾക്ക് ബലിയിട്ട്
യാത്രയാവുകയാണ് ഞാൻ.
മതങ്ങളുരിഞ്ഞിട്ട പ്രലോഭനങ്ങളിൽ,
മനുഷ്യത്വ രാഹിത്യത്തിന്റെ
പൗരോഹിത്യത്തിന്റെ,
അധികാര പ്രമത്തതയുടെ
മലീമസപ്പെട്ട കൊലക്കളങ്ങളിൽ
കുരുതിച്ചോറുണ്ടു വീർത്ത വാക്കുകളാൽ
അംഗഭംഗം ചെയ്യപ്പെട്ട്
അകാല മൃത്യുവെ തേടുന്ന ദുർബലൻ.
ബലിതർപ്പണത്തിന്,
സ്വച്ഛന്ദ തപസ്സിന്
യാത്രയാവുന്നു ഞാൻ,
മനുഷ്യത്വ രാഹിത്യത്തിന്റെ
പൗരോഹിത്യത്തിന്റെ,
അധികാര പ്രമത്തതയുടെ
മലീമസപ്പെട്ട കൊലക്കളങ്ങളിൽ
കുരുതിച്ചോറുണ്ടു വീർത്ത വാക്കുകളാൽ
അംഗഭംഗം ചെയ്യപ്പെട്ട്
അകാല മൃത്യുവെ തേടുന്ന ദുർബലൻ.
ബലിതർപ്പണത്തിന്,
സ്വച്ഛന്ദ തപസ്സിന്
യാത്രയാവുന്നു ഞാൻ,
അസഹിഷ്ണുതയുടെ മൂർച്ചയാൽ
തലയറുക്കപ്പെട്ട ദേശത്തിന്റെ
നൊമ്പര വഴികളിൽ
ഉരഞ്ഞു വിങ്ങും ഗോത്രത്തനിമകൾ
അന്യോന്യം അസ്തിത്വം തേടുമ്പോൾ
മൗനവും മരണശയ്യ തിരയുന്നു.
ആത്മഭാഷണത്തിന്റെ
പേറ്റുനോവലിൽ,
അഗ്നി ചരിതങ്ങളിൽ,
എൻ മൗനവും വെന്തുനീറുന്നു.
അഗ്നിപർവ്വതങ്ങളെ തേടുന്നു.
തലയറുക്കപ്പെട്ട ദേശത്തിന്റെ
നൊമ്പര വഴികളിൽ
ഉരഞ്ഞു വിങ്ങും ഗോത്രത്തനിമകൾ
അന്യോന്യം അസ്തിത്വം തേടുമ്പോൾ
മൗനവും മരണശയ്യ തിരയുന്നു.
ആത്മഭാഷണത്തിന്റെ
പേറ്റുനോവലിൽ,
അഗ്നി ചരിതങ്ങളിൽ,
എൻ മൗനവും വെന്തുനീറുന്നു.
അഗ്നിപർവ്വതങ്ങളെ തേടുന്നു.
ശബ്ദം വിഴുങ്ങിയ
തീനാമ്പുകളുമായി
മൗനത്തിന്റെ കടലാഴങ്ങളെ
മഥനം ചെയ്തെത്തുമൊരുനാൾ, ഞാൻ.
ആയിരം കൈകളും അസ്ത്രം ശമിക്കാത്ത
ഗാണ്ഡീവങ്ങളുമായി
പുതിയ കുരുക്ഷേത്രങ്ങളിൽ
പ്രോജ്ജ്വലിച്ചീടുവാൻ.
തീനാമ്പുകളുമായി
മൗനത്തിന്റെ കടലാഴങ്ങളെ
മഥനം ചെയ്തെത്തുമൊരുനാൾ, ഞാൻ.
ആയിരം കൈകളും അസ്ത്രം ശമിക്കാത്ത
ഗാണ്ഡീവങ്ങളുമായി
പുതിയ കുരുക്ഷേത്രങ്ങളിൽ
പ്രോജ്ജ്വലിച്ചീടുവാൻ.
Devamanohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക