Slider

നർമ്മ കഥ ! ''മഴ അന്തരിച്ചു !

0

പ്രശസ്ത പെയ്ത്ത് മഴ  അന്തരിച്ചു,   കാലാവസ്ഥ  നിരീക്ഷണ  കേന്ദ്രത്തിലെ  അത്യാഹിത  വിഭാഗത്തിൽ  വച്ചായിരുന്നു  അന്ത്യം,

മഴമേഘത്തിന്റേയും, നീരാവിയുടേയും  മകനായി  ജനിച്ച മഴ വളർന്നതും  ജീവിച്ചതും  മഴക്കാടുകളിലും, വനമേഘലകളിലുമായിരുന്നു,  
കുംഭത്തിലും, മീനത്തിലും  പ്രാഥമിക  വിദ്യഭ്യാസം  പൂർത്തിയാക്കി ,  
ചിറാപൂഞ്ചി യിൽ നിന്ന്  ഏറ്റവും  കൂടുതൽ  മഴയിൽ  ബിരുദവും  ഏ പ്ളസും  കരസ്ഥമാക്കി

വന മാഫിയക്കാരും,  കെെയ്യേറ്റക്കാരും  മഴക്കാടുകൾ  വെട്ടി നശിപ്പിച്ചപ്പോൾ നെഞ്ചിനേറ്റ  ആഴത്തിലുളള മുറിവാണ്  ഒടുവിൽ  അർബുദമായി  മാറിയത് ,
പ്രക്യതി സംരക്ഷണ സമിതിയുടേയും,  വനസംരക്ഷകരുടേയും  കാരുണ്യത്തിലാണ്  ഇത്രയും  നാൾ  പെയ്ത്  ജീവിച്ചത്,

പ്രക്യതിയുടേയും,  തങ്ങളുടേയും  ഭാവി ചോദ്യ ചിഹ്നമായെന്നും  മഴയുടെ മരണം   കാലാവസ്ഥ  കുടുംമ്പത്തിന്  തീരാ നഷ്ടമായെന്നുമാണ്   കിണറുകളും, അരുവികളും  പുഴകളും  പ്രതികരിച്ചത്

നിരവധി  തവണ ബംഗാൾ ന്യൂന മർദ്ദ പുരസ്ക്കാരം  ലഭിച്ചിട്ടുണ്ട് ,

കാലാവസ്ഥ  നിരീക്ഷണ
 കേന്ദ്രത്തിൽ പൊതു ദർശനത്തിനു വച്ച ശേഷം  മ്യതദേഹം
 നാളെ  പാലാക്കാട് പൊതുശ്മശാനത്തിൽ, സംസ്ക്കരിക്കും,

ഇടവപ്പാതി  കുടുംമ്പാഗം  ''പേമാരി ** യാണ്  ഭാര്യ,
ചന്നം പിന്നം റെയിൻ ഗേൾസ് ഹെെസ്കൂളിലെ വിദ്യാർഥിനി    കുമാരി  ചറ പറ  മഴ  ഏക മകളാണ്

ഷൗക്കത്ത്  മെെതീൻ, കുവെെത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo