Slider

0

___
കണ്ണാടിവച്ച കള്ളൻ
ഖരപദാർത്ഥമായത്
ഗരിമയോടെടുത്ത്
ഘടികാരദിശയിൽ
ങണുങണയോടി
ചിലരച്ഛാ എഴുത്ത-
ച്ഛാ...യെന്ന് നീട്ടിവിളിച്ചു
ജനമതുകണ്ടു പിറകേ
ഝഡുതിയിൽ മണ്ടി
ഞാനുമാവഴിയിലൂടെ
ടമാർ പഠാർ ഒച്ചയിട്ടോടി
ഠപ്പേട്ടപ്പേ ചെരുപ്പുകളലറി
ഡമ്മെന്ന് പാന്റന്മാർ
ഢമ്മമ്മോ സാരിനീം
ണങുണികിയെന്ന് പിള്ളാരും
തരംകിട്ടിയാലാരാരും ചെയ്യും
ത്തക്കീരികേറാ കോഴിക്കൂടോ
ദയവൊന്നും കാട്ടല്ലുകേട്ടോ
ധരണിയിലിതിനും മേലേയും
നല്ലതു ചെയ്യാനാളുണ്ടോ
പലരിതുകണ്ടു പഠിക്കാനിപ്പോ
പ്പള്ളീച്ചെന്നേ പറയാവൂ
ബലമുള്ളവനെ തൊട്ടാലപ്പോ
ഭരണക്കാരോ പണിതരുമേ
മര്യാദയ്ക്ക് ജീവിക്കാനായ്
യുവജനമല്ലോ തിരിയേണ്ടൂ
രമ്യതയുള്ള ജനതതിയുണ്ടോ
ലലനാമണിയെ വിലവയ്ക്കും
വലിയൊരുരാജ്യം നന്നാകും
ശത്രുതയെല്ലാം പോയീടും
ഷഡ്പദ സന്തോഷം നേടീടാം
സമരസമായ ജീവിതമല്ലേ
ഹാസ്യവും ഹാസവുമേകുന്നേ
ളവളവ വാഴും എല്ലില്ലാതെ
ഴവഴവ തിന്നും പല്ലില്ലാതെ
റബ്ബറായ് നിന്നുഭരിക്കുന്ന
ക്ഷ വരയ്ക്കും നാണമില്ലാതെ
അങ്ങനെ നോക്കും നേരത്ത്
ക ഒന്നെടുത്ത കണ്ണാടിക്ക്
കുറ്റം വല്ലോം ചാർത്താമോ
സുകാമിയാമൊരു ജീവിതമോ
സുകൃതം നൽകും മരമല്ലേ


VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo