നോവൽ
💘
💘സ്നേഹ തീരം
💞
💞
ഭാഗം 14




ഭാഗം 14
രമയിരിക്കു ഒറ്റക്കു വന്നതു നന്നായി ഞാൻ സംശയിച്ച പോലെ ആ കുട്ടിയുടെ കാര്യമൽപ്പം കഷ്ടമാ..രക്തത്തിലെ ശ്വേതരക്താണുക്കളെ ബാധിക്കുന്ന വൈറസ് രോഗത്തിന്റെ പിടിയിലാണവൾ . അതും വളരെ വൈകിയാണു നമ്മളതറിഞ്ഞിരിക്കുന്നതും .അതിലുപരി ആ കുട്ടി പ്രെഗിനെന്റും ഒരേ സമയം രണ്ടു ജീവനും അപകടാവസ്ഥയാണു
ഡോക്ടർ പറഞ്ഞു വരുന്നതു ..?
യെസ് അതുതന്നെ എളുപ്പം പറഞ്ഞാൽ എച്ച് ഐ വി .ഇവരെസമൂഹം തന്നെ മറ്റൊരു കണ്ണു കൊണ്ടാ കാണുന്നതു .രക്തം മാറ്റുന്നതിലൂടെയും സെക്സിലൂടെ അതായതു യോനീ ദ്രവം ശുക്ലം എന്നിവയിലൂടെയും നവജാത ശിശുക്കളിലൂടെയും മാത്രമേ ഈ രോഗം പകരുകയുള്ളൂ .അടുത്ത കാലത്തു കാനഡയിൽ ഇതിനു മരുന്നു കണ്ടെത്തിയിട്ടുണ്ട് .ഹ്യൂമൺ ഇമ്യൂണോഡിഫഷൻസി വൈറസ് പകർത്തുന്ന ഈ രോഗത്താൽ അമ്പത്തേഴു ദശലക്ഷത്തോളം ആളുകൾ മരണമടഞ്ഞതാണു ആഫ്രിക്ക എന്ന രാജ്യം തന്നെ തകർത്തതു .ലോക ജനതയുടെ ആറു ശതമാനം പേർ ഈ രോഗത്തിനു അടിമകളാണന്നു കണക്കുകൾ സൂചിപ്പിക്കുന്നു .1981 ലാണു ഈ രോഗം ആദ്യം തിരിച്ചറിഞ്ഞതെങ്കിലും sa'v001 എന്നമരുന്നീ അടുത്ത കാലത്താണു കണ്ടു പിടിച്ചത് പരീക്ഷിച്ചവരിലെല്ലാം വലിയ വിജയമാണ് ഈ മരുന്നിനു നൽകാൻ സാധിച്ചതെങ്കിലും വിപണിയിൽ ഇതുവരെ ഇറങ്ങാത്തതു ദു;ഖ കരമാണ് .കുറച്ചധികം പണച്ചിലവു വരും അവിടുള്ള ഡോക്ടേഴ്സ് സംഘടനയുമായി ഞാൻ ബദ്ധപ്പെട്ടിരുന്നു .പണം പ്രശ്നമല്ലായെങ്കിൽ അവർ സഹായിക്കാൻ തയ്യാറാണു .എന്തു ചെയ്യണമെന്നു നിങ്ങൾക്കു തീരുമാനിക്കാം
ഡോക്ടർ അവൾ കൊച്ചു കുട്ടിയല്ലേ..?എന്നാലും ഏകദേശം എത്ര രൂപ വേണ്ടി വരും
ചുരുങ്ങിയതു ഒരു പന്ത്രണ്ടു കോടി രൂപയെങ്കിലും ആവും .ശങ്കരൻ നായർക്കാസ്തിയുണ്ടല്ലോ ശ്രമിച്ചു നോക്ക് രണ്ടു ജീവന്റെ കാര്യമല്ലേ.,അധികം താമസിക്കരുത് .വൈകും തോറും രോഗിയുടെ അവസ്ഥ അതീവ ഗുരുതരമായി കൊണ്ടിരിക്കും തൽക്കാലം മറ്റാരും അറിയണ്ട ഉപരി പഠനത്തിനു പോകുകയാണന്നു വല്ലതും പറഞ്ഞാൽ മതി . നിങ്ങൾ റെഡിയാണന്നുണ്ടങ്കിൽ വിവരം അറിയിക്ക്
മാളുവിന്റെ നില ഗുരുതരമാണങ്കിലും ഇത്രയും പണത്തിനെവിടെ പോകും മാമന്റെ കൈയ്യിൽ ഇത്രയേറെ പണമൊന്നുമില്ലന്നവൾക്കു നന്നായി അറിയാം .പണത്തിനായി എന്തു ചെയ്യും എന്ന ചിന്തകളുമായി രമ ആ ഹോസ്പിറ്റൽ വിട്ടു പുറത്തിറങ്ങി
*************************************
*************************************
ഈ അമ്മ രാത്രി ഞങ്ങളെ തനിച്ചാക്കി ഇന്നലെ രാത്രിയിൽ എവിടെ പോയതാ .ആന്റിയാ..ഞങ്ങൾക്കു കഴിക്കാൻ വല്ലതും തന്നത് ,
സോറീഡാ മക്കളെ ഇന്നലെ അമ്മ രമച്ചിറ്റയുടെ അടുത്തു പോയതാ..അവിടുത്തെ മാളു ചേച്ചിക്കു ദീനമായിരുന്നു അമ്മ അവരുടെ കൂടെ പോയതാ.,
മക്കളെ ഒന്നു നോക്കിക്കോളാൻ മാത്യുച്ചായന്റെ അവിടുത്തെ ആന്റിയെ അമ്മ വിളിച്ചു പറഞ്ഞിരുന്നല്ലോ..?
ആ...ആന്റി വന്നു . ഞങ്ങൾക്കു കൂട്ടു കിടന്നു .രാത്രി കുറേ ആയപ്പോൾ ആരൊക്കെയോ വാതിലിൽ മുട്ടി വിളിച്ചു.അവരോടൊക്കെ ആന്റി ദേഷ്യപ്പെട്ടു .അമ്മ ചീത്തയാണന്നു ആന്റി പറഞ്ഞു .എന്താ അമ്മേ അങ്ങനെ പറയുന്നതു ..?
ആ..ഹാ...ആന്റിയോടമ്മയൊന്നു ചോദിക്കട്ടെ .അവൾ അങ്ങനെ പറഞ്ഞോ.,,
ആന്റി മാത്രമല്ലമ്മേ..പലരും ഇതു പറഞ്ഞു ഞങ്ങളെ കളിയാക്കുന്നുണ്ട് .അച്ഛനുണ്ടായിരുന്നപ്പൊൾ ഈ കുഴപ്പമില്ലായിരുന്നു .മൂത്തവൾ പറഞ്ഞു.
എന്നാൽ നിങ്ങളച്ഛന്റെ കൂടെ ചെല്ലടി .വയറു പ്രാഗണ്ടന്നു കരുതി മാനം പോലും നോക്കാതെ നിനക്കായൊക്കെ ജീവിച്ച എന്നെ പറയണം അവൾ ദേഷ്യത്തിൽ മക്കളുടെ രണ്ടു പേരുടേയും ചെള്ളക്കു പിടിച്ചു ഞെക്കി അവർ കരയുന്നതൊന്നും കാര്യമാക്കാതെ ഹേമ അടുക്കളയിലേക്കു കേറി പോയി ..അവളുടെ പുറകെ മക്കൾ രണ്ടു പേരും കയറി ചെന്നു
അമ്മേ..,,അച്ഛനെ തിരിച്ചു വിളിച്ചൂടെ..?
എവിടെ ചെന്നു വിളിക്കാനാ സ്വന്തം ഇഷ്ടത്തിനിറങ്ങി പോയതല്ലേ..?
അച്ഛനെവിടുണ്ടന്നു ഞങ്ങൾക്കറിയാം അമ്മേ..,അച്ഛനിപ്പോൾ കള്ളു കുടിയൊക്കെ നിർത്തി ഭയങ്കര സംങ്കടവാ.,ഞങ്ങളെ കാണാൻ എല്ലായ്പ്പോഴും സ്ക്കൂളിൽ വരും നിറയെ എണ്ണ പലഹാരമൊക്കെ ആയിട്ടു .
ഒാ..അതാണു കാര്യം..എന്നെക്കൊണ്ടൊന്നും വിളിക്കാൻ മേലാ .നേരെ ചെവ്വേ പണിയെടുത്തു ചിലവിനു തരുമോ ..അതോ വന്നു കഴിയുമ്പോൾ പഴയ പടി തുടങ്ങുമോന്നു ചോദിക്ക് ഇനി വരുമ്പോൾ
ശരിയമ്മേ ..അച്ഛൻ അപ്പോൾ വരുമല്ലേ അമ്മേ..?
ആർക്കറിയാം
രമേശണ്ണനെ പോലീസ് പിടിച്ചതിൽ പിന്നെ എല്ലാ കാര്യങ്ങളും അവതാളത്തിലാ .ദിനേശേട്ടനേ കൊണ്ടു തന്നെ അംഗീകരിക്കാനാവുമോ ആവോ.. അവളുടെ മനസ്സ് നീറുകയായിരുന്നു . നല്ലൊരു ജീവിതം മക്കൾക്കു മാനഹാനിയില്ലാതെ ജീവിക്കാൻ തനിക്കും ആഗ്രഹമുണ്ട് നടക്കുമോ എന്തോ ഈശ്വരാ...
*******************************
*******************************
കാര്യമറിഞ്ഞ ശങ്കരൻ നായർ തന്റെ സകല സ്വത്തുക്കളും വിൽക്കാൻ തീരുമാനിച്ചു .പലരും ആയി സംസാരിച്ചെങ്കിലും .പെട്ടന്നുള്ള കച്ചവടമായോണ്ടു പരമാവധി എട്ടു കോടി വരയേ..വില പറയുന്നുള്ളു .അവസരം മുതലെടുത്ത പലരും .വിവരമറിഞ്ഞ രമ കാര്യങ്ങൾ മുകുന്ദനെ അറിയിച്ചു .അവൻ പറഞ്ഞ പ്രകാരം അവൾ മായേച്ചിയെ വിളിച്ചു
ഹലോ...മായേച്ചിയല്ലേ..,
അല്ല നിങ്ങളാരാണു
മറുഭാഗത്തൂന്നു പരിചയമില്ലാത്ത ഒരു സ്വരം. അതാരായിരിക്കും .അവിടെ മായേച്ചിയല്ലാതെ ആരാണുള്ളത് .അവൾ കൂടുതൽ പറയാതെ ഫോൺ കട്ടു ചെയ്തു . അവിടുന്നു വീണ്ടും വീണ്ടും വരുന്ന കോളുകളാൽ ഫോൺ റിങു ചെയ്തോണ്ടിരുന്നു. മടിച്ചു മടിച്ചാണങ്കിലും അവൾ ഫോണെടുത്തു
ഹലോ നിങ്ങളാരാ..,,,,,
തുടരും
Biju Vasudev
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക