അമ്മൂട്ടി ......!
" ദാസാ ... ഇതാരാ വന്നേക്കുന്നതെന്ന് നോക്കിക്കേ..?"
അമ്മയുടെ സംസാരം കേട്ടാണ് ദാസ് കണ്ണു തുറന്നത് .
ഉമ്മറത്തെ ചാരുകസേരയ്ക്ക് അച്ഛന്റെ ഗന്ധമാണ്. അച്ഛന്റെ ഗന്ധം എന്നു പറഞ്ഞാൽ നഗരത്തിന്റെ മാലിന്യങ്ങളോ ,കോലാഹലങ്ങളോ,ഒന്നുമില്ലാത്ത ശുദ്ധമായ ഗ്രാമത്തിന്റെ പരിശുദ്ധമായ മണ്ണിന്റെ മണം. അച്ഛൻ പോയതിൽ പിന്നെ ഓഫീസ് ജോലി കഴിഞ്ഞു വന്നാൽ കുറച്ചു നേരം അതിലൊന്നിരിക്കണം. ഇടയ്ക്ക് വല്ലപ്പോഴും അച്ഛന്റെ വെറ്റിലച്ചെല്ലത്തിൽ പറമ്പിലെ കൊടിയിൽ പിടിച്ച രണ്ടു വെറ്റിലയും ചവയ്ക്കണം.കുറച്ചു വര്‍ഷങ്ങളായി ദാസന് അത് ഒഴിച്ചു കൂടാൻ പറ്റാത്തതാണ്.

"ദാസൻ ഇവിടെ ഉണ്ടാവും എന്ന് കരുതിയില്ല, ജോലിക്ക് പോയിട്ടുണ്ടാവുമെന്നാ കരുതിയെ.പക്ഷേ ദാസൻ വന്നിട്ടേ ഞാൻ പോകുമായിരുന്നുള്ളൂ "
മുറ്റത്തെ മൊന്തയിൽ വച്ചിരുന്ന വെള്ളം കൊണ്ട് കാലു കഴുകി ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ ദിവാകരപണിക്കർ പറഞ്ഞു .പണിക്കരെ കണ്ടു കസേരയിൽ നിന്നും ദാസൻ എണീറ്റ് നിന്നു ..
ഇരിക്കാൻ ആംഗ്യം കാട്ടിക്കൊണ്ട് പണിക്കർ തുടർന്നു
ഇരിക്കാൻ ആംഗ്യം കാട്ടിക്കൊണ്ട് പണിക്കർ തുടർന്നു
"കാർത്തികയ്ക്ക് ഒരാലോചന വന്നു,ഞങ്ങളതങ്ങു ഉറപ്പിച്ചു. ഈ വരുന്ന മീനം പതിന്നാലിനു കല്യാണം. അത് പറയാനാണ് ഞാൻ വന്നത്.കാർത്തിക പ്രത്യേകം പറഞ്ഞിരുന്നു ദാസനെയും അമ്മയെയും ക്ഷണിക്കണമെന്ന് ,ദാസൻ വിവാഹം കഴിച്ച കുട്ടി എവിടെ .?? "
"അവൾ അമ്പലത്തിൽ പോയിരിക്കുകയാണ്.. "
അയാളുടെ ചോദ്യത്തിന് ദാസൻ മറുപടി നൽകി.
'ശരി ഞാനപ്പോൾ ഇറങ്ങുകയാ കുടുംബ സമേതം എത്തണം'.അയാൾ പടിക്കെട്ടുകൾ ഇറങ്ങി പാടവരമ്പിലൂടെ നടന്നു പോകുന്നത്നോക്കി നെടുവീർപ്പിട്ടു കൊണ്ട് 'അമ്മ പറഞ്ഞു
അയാളുടെ ചോദ്യത്തിന് ദാസൻ മറുപടി നൽകി.
'ശരി ഞാനപ്പോൾ ഇറങ്ങുകയാ കുടുംബ സമേതം എത്തണം'.അയാൾ പടിക്കെട്ടുകൾ ഇറങ്ങി പാടവരമ്പിലൂടെ നടന്നു പോകുന്നത്നോക്കി നെടുവീർപ്പിട്ടു കൊണ്ട് 'അമ്മ പറഞ്ഞു
"നമ്മുടെ അമ്മൂട്ടിയുടെ കൂട്ടുകാരിയാ കാർത്തുമോള്‍, അവളുണ്ടായിരുന്നെങ്കിൽ ഇപ്പൊ ഇവിടെയും ഒരു പന്തലുയർന്നേനെ... പക്ഷെ എന്റെ മോളെ ദൈവം നേരത്തെ അങ്ങ് കൊണ്ടുപോയില്ലേ കണ്ണു നിറയെ കണ്ടു കൊതി തീരും മുന്നേ..."
നേര്യതിന്റെ തുമ്പ് കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് 'അമ്മ അകത്തേക്ക് നടന്നു .പക്ഷേ അപ്പോൾ എന്റെ ഹൃദയം ആർത്തലയ്ക്കുന്ന തിരമാലകൾ പോലെ കലുഷിതമായി. കണ്ണുകളിൽ ഒഴുകിയിറങ്ങാൻ വെമ്പൽ കൊണ്ട് കണ്ണുനീർ തുള്ളികൾ തിരക്കു കൂട്ടി .ഞാൻ പതിയെ കസേരയിലേക്കമർന്നു ...
"അമ്മൂട്ടി..."
എന്റെ പെങ്ങളൂട്ടി....
പെങ്ങളല്ല മകളായിരുന്നു...!
നാല് ദശാബ്ദങ്ങൾക്കിപ്പുറം കിള്ളിപ്പുറം തറവാട്ടിൽ ജനിച്ച പെൺസന്തതി,ചെമ്പകപ്പൂക്കളുടെയും,
മുല്ലപ്പൂക്കളുടെയും കൂട്ടുകാരി, എന്റെ ഒൻപത് വയസ്സിനു ഇളപ്പമുണ്ടായിരുന്നു അവൾക്ക്.എന്റെ പുറകെ നിഴലു പോലെ കൂടെ നടന്നവൾ ,എന്റെ കുരുത്തക്കേടുകൾക്ക് കൂട്ട് നിന്നവൾ,തല്ലു കിട്ടാൻ നേരം പരിചയായി മാറിയവൾ.......

സ്കൂളിൽ പോകുമ്പോൾ പച്ചപ്പുൽ പാടവരമ്പിലൂടെ പട്ടുപാവാടയും ഇട്ട് തന്റെ പുസ്തക സഞ്ചിയും താങ്ങി പിടിച്ചു തെല്ലും പരിഭവമില്ലാതെ എന്റെ കാൽപാടുകളെ അനുഗമിച്ചവൾ ....
തുമ്പിയെപ്പിടിച്ചു വാലിൽ നൂലുകെട്ടി പറത്തുമ്പോഴും , അതിനെക്കൊണ്ട് താങ്ങാവുന്നതിലും കൂടുതൽ ഭാരമുള്ള കല്ലുകൾ എടുപ്പിക്കുമ്പോഴും മാത്രം അവൾ ഭംഗിയായി കരിമഷിയെഴുതി സുന്ദരമാക്കിയ വലിയ ഉണ്ടക്കണ്ണുകൾ നിറച്ചു എന്നോട് യാചിക്കുമായിരുന്നു.

" എന്റെ പൊന്നു ദാസേട്ടനല്ലേ...
ആ തുമ്പിയെ വെറുതേവിട്ടേട്ടാ ,പാവം ഒരുപാട് വേദനിക്കുന്നുണ്ടാവും. ഈ തുമ്പിക്കും അച്ഛനും അമ്മയും ഏട്ടനും ഒക്കെ കാണില്ലേ..?
അവർ കരയില്ലേ..?
പാവല്ലേ അതിനെ അങ്ങ് വിട്ടേക്ക് ദാസേട്ടാ..."
ആ തുമ്പിയെ വെറുതേവിട്ടേട്ടാ ,പാവം ഒരുപാട് വേദനിക്കുന്നുണ്ടാവും. ഈ തുമ്പിക്കും അച്ഛനും അമ്മയും ഏട്ടനും ഒക്കെ കാണില്ലേ..?
അവർ കരയില്ലേ..?
പാവല്ലേ അതിനെ അങ്ങ് വിട്ടേക്ക് ദാസേട്ടാ..."
അവളുടെ നിഷ്കളങ്കമായ ചോദ്യത്തിനും ആ മുഖത്തിനും യാചനയ്ക്കും മുന്നിൽ തോറ്റു പോകുമായിരുന്നു എന്നും ഞാൻ .ആരവൾക്ക് എന്ത് നൽകിയാലും എന്റെ ദാസേട്ടന് എന്ന് പറഞ്ഞൊരു പങ്ക് എനിക്കു വേണ്ടി മാറ്റി വച്ചിരുന്നവൾ...
കാവിൽ വിളക്കുവയ്ക്കാൻ പോകുമ്പോൾ അവൾക്കത്രമേൽ പ്രിയപ്പെട്ട ചെമ്പകപൂക്കൾ ദേവന് വച്ച് "എന്റെ ദാസേട്ടന് ഒരാപത്തും വരുത്തരുതേ"യെന്നു കൈകൂപ്പി പ്രാർഥിക്കുന്നവൾ...
തോട്ടിലെ പരൽമീനെ പിടിച്ചു കുപ്പിയിലാക്കി വീട്ടിൽ കൊണ്ടു വരുമ്പോള്‍ ഞാൻ കാണാതെ അതിനെ പിന്നെയും തോട്ടിലേക്ക് സ്വതന്ത്രമാക്കി വിട്ട് രൗദ്രഭാവം പൂണ്ടു നിൽക്കുന്ന എന്റെ മുന്നിൽ വന്ന്
"ഞാനത് ചെയ്തത് എന്റെ ദാസേട്ടനെ ദൈവം ശിക്ഷിക്കാതിരിക്കാനാണെന്നു " കാരണം പറയുന്നവൾ....
"ഞാനത് ചെയ്തത് എന്റെ ദാസേട്ടനെ ദൈവം ശിക്ഷിക്കാതിരിക്കാനാണെന്നു " കാരണം പറയുന്നവൾ....
മഴയെ അത്രമേൽ പ്രണയിച്ചവൾ,അവളുടെ കൈതുമ്പു പിടിച്ചു കൊണ്ട് ഈ വലിയ മുറ്റം മുഴുവൻ മഴയത്ത് ഓടിക്കളിച്ചിട്ടുണ്ട് ,പനിപിടിക്കുമ്പോള്‍ ഒരേ പാത്രത്തിൽ ആവി കൊണ്ടിട്ടുണ്ട് ,അമ്മയ്ക്കും അച്ഛനുമൊപ്പം ഒരേ പായയിൽ കെട്ടിപ്പിടിച്ചുറങ്ങിയിട്ടുണ്ട്....
കൂടെപ്പിറപ്പിന്റെ സ്നേഹം അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഒരായിരം വട്ടം ഓർമിപ്പിച്ചു തന്നിട്ടുണ്ട് എന്റെ അമ്മൂട്ടി ....!
കാലം നദി പോലെ ഒഴുകി മാറുമ്പോഴും ഞങ്ങളിൽ പുതിയ രൂപമാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നപ്പോളും ദാസേട്ടാ എന്ന വിളിയുമായി അവൾ നിഴലു പോലെ എനിക്ക്പിറകിൽ നടന്നു. എന്റെ മുഷിഞ്ഞ തുണികൾ അലക്കാനും,എന്റെ മുറി വൃത്തിയാക്കാനും അവൾക്കൊരിക്കലും പരിഭവമുണ്ടായിരുന്നില്ല ....
ഞാൻ കോളേജിലേക്ക് മാറിയപ്പോഴും എന്റെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു തന്നും,
എന്റെ പരീക്ഷാകാലത്ത് മധുരമില്ലാത്ത കട്ടന്‍ കാപ്പിയുമായി കൂട്ടിരുന്നവൾ ,
തുലാവര്‍ഷ മഴയിൽ ഓടിലൂടെ ഇരമ്പി വീഴുന്ന മഴത്തുള്ളികൾ വിരൽത്തുമ്പു കൊണ്ട് പരസ്പരം വാരിയെറിഞ്ഞിട്ടുണ്ട് ,
എന്റെ ദേഷ്യങ്ങൾക്കൊക്കെ പുഞ്ചിരി കൊണ്ട് മറുപടി തന്നെന്നെ സ്ഥിരം തോൽപ്പിക്കുന്നവൾ , ചെറിയ പിണക്കങ്ങൾക്കും ,വഴക്കുകൾക്കും ഒടുവിൽ എനിക്കിഷ്ടമുള്ള 'ഇലയട' നൽകിയെന്റെ പിണക്കം മാറ്റിയിരുന്നവൾ ....
എനിക്ക് ജോലി കിട്ടാൻ വേണ്ടി നോമ്പ് നോറ്റിരുന്ന എന്റെ കൂടെപ്പിറന്നവൾ....
അദ്യാപികയാവാനുള്ള അവളുടെ അടങ്ങാത്ത ആഗ്രഹത്തെ എന്നോടായിരം വട്ടം കൊതി തീരും വരെ സംസാരിച്ചിരുന്നവൾ....
എനിക്ക് ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ പരിസരം മറന്ന് പൊട്ടിക്കരഞ്ഞവൾ ...

അധ്യാപിക ആവുക എന്ന ലക്ഷ്യവുമായി അമ്മൂട്ടി പത്താം ക്ലാസ് പരീക്ഷയെഴുതി ദിവസവും ചെമ്പകപ്പൂക്കളും തുളസിപ്പൂക്കളും കൊണ്ട് മാലകെട്ടി ദേവന് നൽകി അവൾ തന്റെ പരീക്ഷാവിജയം ഉറപ്പിച്ചു. അതവളുടെ വിശ്വാസമായിരുന്നു കാവിൽ കുടിയിരിക്കുന്ന ദേവന് ചെമ്പകമാല നൽകിയാൽ അവളുടെ ആഗ്രഹങ്ങൾ സഫലമാകുമെന്ന് ...
ധൃതിയിൽ മാല കോർക്കുന്ന അവളെ നോക്കി ഞാൻ പറയും
ധൃതിയിൽ മാല കോർക്കുന്ന അവളെ നോക്കി ഞാൻ പറയും
" അമ്മൂട്ടിയെ വെറുതെ മാലകെട്ടി സമയം കളയണ്ട നീ ഒന്നും പഠിക്കാതെ അല്ലെ പരീക്ഷ എഴുതിയെ നീ തോൽക്കും അല്ലേൽ നോക്കിക്കോ..."
ചിരിച്ചു കൊണ്ട് ഞാനത് പറയുമ്പോള്‍ "ഞാൻ ജയിക്കും ദാസേട്ടനോടൊന്നു മിണ്ടാതിരിക്കാൻ പറയോ അച്ഛാ " എന്നവൾ അച്ഛനോട് പരിഭവം മൊഴിയും ...
അങ്ങനെ മേടച്ചൂടിന്റെ മഞ്ഞവെയിൽ കണ്ണിലേക്ക് അടിച്ചു കയറുന്ന ഒരു ദിവസം അമ്മൂട്ടിയുടെ പരീക്ഷാ ഫലം വന്നു. ഞാനാണ് നോക്കാൻ പോയത്.രണ്ടു ദിവസമായി ഉറക്കം പോലും ഇല്ലാതെ നടക്കുന്ന അവളോട് വരാൻ നേരവും നീ തോൽക്കുമെടിയെന്നു പറഞ്ഞു അവളെ ദേഷ്യം പിടിപ്പിച്ചിട്ടാണ് വന്നത്.
റിസൾട്ട് വന്നു... അമ്മൂട്ടി ഒന്നാം ക്ലാസ്സിൽ പാസ്സായിരിക്കുന്നു.ചുട്ടു പൊള്ളുന്ന ആ ചൂടിലും ഹൃദയം മഞ്ഞുപോലെ തണുത്തു.സന്തോഷം കൊണ്ട് കണ്ണിൽ ഉറവ പൊട്ടി നേരെ വീട്ടിലേക്ക് നടന്നു ..
പാടത്തിന്റെ ഇക്കരെ നാട്ടുവഴിക്ക് തണലേകി സദാസമയവും കാറ്റിന്റെ സംഗീതത്തിന് താളം പിടിക്കുന്ന ഇലകളോടെ പടർന്നു പന്തലിച്ച ആല്‍മരച്ചോട്ടിൽ അക്ഷമയോടെ കാത്തു നിൽക്കുന്ന അമ്മൂട്ടി എന്നെക്കണ്ടതും ഓടി അടുത്തേക്ക് വന്നു , അവളുടെ നിൽപ്പ് കണ്ടിട്ട് ചിരി വന്നെങ്കിലും മുഖത്തു ഗൗരവം നടിച്ചു ഞാനവളെ നോക്കി

"ദാസേട്ടാ ഞാൻ പാസായല്ലോ അല്ലെ ...??"
അവളുടെ ചോദ്യം കേട്ടപ്പോൾ പൊട്ടിപെണ്ണിനെ പിന്നെയും പറ്റിക്കാൻ തോന്നി ..ദേഷ്യം നടിച്ചു അവളോട് പറഞ്ഞു
അവളുടെ ചോദ്യം കേട്ടപ്പോൾ പൊട്ടിപെണ്ണിനെ പിന്നെയും പറ്റിക്കാൻ തോന്നി ..ദേഷ്യം നടിച്ചു അവളോട് പറഞ്ഞു
"പഠിക്കാൻ വിടുമ്പോള്‍ പഠിക്കണം അല്ലാതെ വിട്ടിലിനെ പോലെ തുള്ളിക്കളിച്ചാൽ ഇങ്ങനെ ഇരിക്കും..കാർത്തുവിന് ഒന്നാം ക്ലാസ്സ് ഉണ്ട് നിന്നെപോലെയല്ലേ അവളും ..?"
എന്റെ ചോദ്യം കേട്ട് കുറച്ചു നേരം മൗനിയായി നിന്ന ശേഷം ജീവിതത്തിൽ ആദ്യമായി എനിക്കു നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞു
"കരിനാക്കൻ "
'ഇനി ആരോടും ഇങ്ങനെ പറയരുത്....'
'ഇനി ആരോടും ഇങ്ങനെ പറയരുത്....'
ഒരു പൊട്ടിക്കരച്ചിൽ ആണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും ഇതും പറഞ്ഞവൾ സാവധാനം വയൽ വരമ്പിലൂടെ നടന്നു നീങ്ങി ....
ഞാൻ ചിരിച്ചു കൊണ്ട് അമ്മൂട്ടിക്ക് വേണ്ടി ഒരു സ്വർണകാപ്പും കുപ്പിവളകളും വാങ്ങാൻ ടൗണിലേക്ക് പോകാൻ കവലയിലേക്ക് നടന്നു ,കവലയിൽ പണിക്കാരുമായി സംസാരിക്കുന്ന അച്ഛനോട് അമ്മൂട്ടി ജയിച്ചകാര്യം പറഞ്ഞു.
ഞാൻ ചിരിച്ചു കൊണ്ട് അമ്മൂട്ടിക്ക് വേണ്ടി ഒരു സ്വർണകാപ്പും കുപ്പിവളകളും വാങ്ങാൻ ടൗണിലേക്ക് പോകാൻ കവലയിലേക്ക് നടന്നു ,കവലയിൽ പണിക്കാരുമായി സംസാരിക്കുന്ന അച്ഛനോട് അമ്മൂട്ടി ജയിച്ചകാര്യം പറഞ്ഞു.
"അച്ഛാ ഞാനവൾക്ക് ഒരു സമ്മാനം വാങ്ങാൻ പോകുവാണ് അച്ഛൻ വീട്ടിൽ ചെന്നിട്ട് ഒന്നും ചോദിക്കണ്ട ഞാൻ വന്നിട്ട് നമുക്കവളോട് ഒരുമിച്ചു പറയാം..."
അമ്മൂട്ടിക്കുള്ള സ്വര്‍ണ്ണക്കാപ്പും കുപ്പിവളകളും വാങ്ങി ഞാൻ തിരികെ എത്തുമ്പോൾ പാടവരമ്പിൽ നിന്നും വീടുവരെ ഓലവിളക്കുകൾ തെളിയിച്ചിരിക്കുന്നു. എന്താ കാര്യമെന്നറിയാതെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു. പടിക്കെട്ടിലും മുറ്റത്തും നിറയെ ആളുകൾ ,ആരും എന്നോടൊന്നും പറയുന്നില്ല. ഉമ്മറത്തു കത്തിച്ച നിലവിളക്കിനു അരികിൽ അച്ഛൻ ചാരുകസേരയിൽ ചാരിക്കിടക്കുന്നു.അകത്തു നിന്നും അമ്മയുടെ ആർത്തലച്ച കരച്ചിൽ ഇടിമുഴക്കംപോലെ ചെവിയിൽ പതിയുന്നു. നിലവിളക്കിനു മുന്നിൽ വാഴയിലയിൽ വെള്ളകോടിമുണ്ട് പുതച്ചു എന്റെ അമ്മൂട്ടി ശാന്തമായി ഉറങ്ങുന്നു ....!
എന്റെ കയ്യിലിരുന്ന കുപ്പിവളകൾ അവൾ കിടന്ന നിലത്തു വീണു പൊട്ടിച്ചിതറി. ഞാനാ ഉമ്മറത്തു ആരോരുമില്ലാത്തവനെ പോലെ തളർന്നിരുന്നു. എന്നെനോക്കി കിടന്ന കിടപ്പിൽ അച്ഛൻ പറഞ്ഞു
"ഞാനൊന്നും പറഞ്ഞില്ല ദാസാ...
നീ പറയുന്നത് കേൾക്കാനും ഇനി അവളില്ല..!
എന്റെ അമ്മൂട്ടി ...."
നീ പറയുന്നത് കേൾക്കാനും ഇനി അവളില്ല..!
എന്റെ അമ്മൂട്ടി ...."
അച്ഛൻ തോളിൽ കിടന്ന മേൽമുണ്ട് കൊണ്ട് കണ്ണുകൾ പൊത്തി കരഞ്ഞു.എനിക്ക് കരയാനായില്ല ഞാൻ മരവിച്ചു പോയിരുന്നു.അവളെ തെക്കോട്ടെടുത്തതും , ചിതയ്ക്ക് തീ കൊളുത്തിയതും ഒക്കെ യന്ത്രം പോലെ ഞാൻ ചെയ്തു ...
ആളുകൾ പലതും പറയാൻ തുടങ്ങി. അവളുടെ ചിത കത്തിയെരിഞ്ഞടങ്ങിയിട്ടും അവരുടെ വായ്ത്താരികൾക്ക് അറുതിയുണ്ടായില്ല .....
"നല്ല ക്ലാസ് വാങ്ങി ജയിച്ച കുട്ടിയാ..
ഏതോ പയ്യനുമായി ഇഷ്ടത്തിലായിരുന്നത്രെ ,
അങ്ങനെ എന്തോ പ്രശ്നം ഉണ്ടായിട്ടാ ആ പെൺകൊച്ചു കീടത്തിനടിക്കുന്ന മരുന്നെടുത്തു കഴിച്ചത്.കളപ്പുരയിൽ ചത്ത് കിടക്കുവാരുന്നു.."
ഏതോ പയ്യനുമായി ഇഷ്ടത്തിലായിരുന്നത്രെ ,
അങ്ങനെ എന്തോ പ്രശ്നം ഉണ്ടായിട്ടാ ആ പെൺകൊച്ചു കീടത്തിനടിക്കുന്ന മരുന്നെടുത്തു കഴിച്ചത്.കളപ്പുരയിൽ ചത്ത് കിടക്കുവാരുന്നു.."
അങ്ങനെ ഓരോരോ കഥകൾ .എന്റെ അമ്മൂട്ടീ മോശക്കാരിയല്ല എന്ന് പറഞ്ഞു പലരോടും വഴക്കിട്ടു അപ്പൊ എന്താ കാരണം എന്ന ചോദ്യത്തിന് എനിക്കൊരു മറുപടി ഉണ്ടായിരുന്നില്ല .ആയിരം കുടങ്ങളുടെ വായമൂടാമെങ്കിലും ഒരു മനുഷ്യന്റെ വായമൂടാന് കഴിയില്ലല്ലോ ...പതിയെ പതിയെ ആളുകൾ അതൊക്കെ മറന്നു തുടങ്ങി ..
പക്ഷെ അമ്മൂട്ടി ഇല്ലാത്ത ഞങ്ങളുടെ വീട് പിന്നെ മറ്റൊരു ലോകമായിരുന്നു....
അവളുടെ ചെമ്പക മാലയില്ലാതെ ദേവൻ പിണങ്ങി മാറി ,
അവളുടെ കരസ്പര്ശമേല്ക്കാതെ ചെമ്പകച്ചെടി പൂക്കാതായി ,
അവളുടെ ഓമനകളായ പൂച്ചെടികൾ വാടിക്കരിഞ്ഞു,
സദാ പൊട്ടിച്ചിരികളും കൊലുസിൻ കൊഞ്ചലുകളും നിറഞ്ഞുനിന്ന വീട് ശോക മൂകശ്മശാനം പോലെ മാറി. ഞങ്ങൾ അവിടെ വസിക്കുന്ന ജീവനുള്ള ആത്മാക്കളും.

കുറ്റബോധം കൊണ്ട് ഞാൻ ഭ്രാന്ത്പിടിക്കുന്ന ഒരവസ്ഥയിൽ എത്തി ....
അച്ഛൻ ചാരുകസേരയിൽ കിടന്ന ആ കിടപ്പ് മരണം വരെ തുടർന്നു , 'അമ്മ മാത്രം അടുക്കളയിൽ പത്രങ്ങളോട് ദേഷ്യപ്പെട്ടും ഒറ്റയ്ക്ക് കരഞ്ഞും ഞങ്ങൾക്ക് വെച്ചുണ്ടാക്കിത്തന്നു,രാത്രി കിടക്കുമ്പോള്‍ അമ്മൂട്ടിയുടെ "കരിനാക്കൻ " എന്ന് വിരൽചൂണ്ടി പറഞ്ഞു പോകുന്ന ചിത്രം എന്റെ ഉറക്കം കെടുത്തിക്കളഞ്ഞുകൊണ്ടേയിരുന്നു ,
എന്റെ പെങ്ങളൂട്ടി പാവം ...
എന്റെ ചെറിയൊരു കുസൃതിയുടെ പേരിൽ അറിയാതെയെങ്കിലും അവളുടെ ജീവനെടുത്ത കൊലയാളി ഞാനാണെന്നചിന്ത എന്നെവേട്ടയാടിക്കൊണ്ടേയിരുന്നു ...

അവളുടെ ഓർമകളിൽ നിന്നും രക്ഷനേടാൻ അമ്മതന്നെ അമ്മൂട്ടിയുടെ മുറി താഴിട്ടുപൂട്ടി,അവളുടെ കല്യാണത്തിനു വേണ്ടി കരുതി വച്ച പണ്ടങ്ങൾ എന്റെ കയ്യിൽ വച്ച് തന്നു കൊണ്ട് അച്ഛൻ പറഞ്ഞു നിനക്കൊരു മകള്‍ ഉണ്ടാവുമ്പോൾ അവൾക്ക് നൽകണം അമ്മൂട്ടിക്കു വേണ്ടി കരുതിയതാ ഒരായുസ്സ് മുഴുവൻ ഇതിലുണ്ട് ....
മുറിയുടെ താക്കോല്‍ 'അമ്മ തൊടിയിലേക്ക് വലിച്ചെറിഞ്ഞെങ്കിലും മനസ്സിന് താഴിട്ടു പൂട്ടാന് കഴിയോ,,,?
ഓർമകളെ ഒരിക്കലും കൊല്ലുവാനും കഴിയില്ല ...!
മുറിയുടെ താക്കോല്‍ 'അമ്മ തൊടിയിലേക്ക് വലിച്ചെറിഞ്ഞെങ്കിലും മനസ്സിന് താഴിട്ടു പൂട്ടാന് കഴിയോ,,,?
ഓർമകളെ ഒരിക്കലും കൊല്ലുവാനും കഴിയില്ല ...!
അച്ഛന് സുഖമില്ലാത്തത് കൊണ്ട് എനിക്ക് തിരക്കിട്ട് വിവാഹാലോചനകൾ വന്നു. അങ്ങനെ കല്യാണി എന്റെ നേർപാതിയായി ഞങ്ങൾക്കൊരു മകൾ പിറന്നു .അമ്മൂട്ടിയുടെ പുനർജ്ജന്മം പോലെ .
അവളെ അപ്പാടെ പതിച്ചു വച്ച പോലെ ..
അവളെ ഞങ്ങൾ അമ്മൂട്ടിയെന്നു പേരുചൊല്ലി വിളിച്ചു. അവളുടെ ചിരികൊഞ്ചലുകളും കുസൃതികളും കൊണ്ട് വീട് പതിയെ മാറാൻ തുടങ്ങി. അവളിലൂടെ പലപ്പോഴും അമ്മൂട്ടിയുടെ സാന്നിധ്യം എനിക്ക് അറിയാൻ കഴിയുന്നുണ്ട് ,

ഒരുമിച്ച് മഴ നനയുമ്പോളും,വരാൻ വൈകുന്ന ദിവസങ്ങളിൽ എനിക്ക് വേണ്ടിഎത്ര രാത്രിവരെ വേണമെങ്കിലും ഉറക്കമൊഴിച്ചു കാത്തിരിക്കുന്ന എന്റെ മകൾ ......!
പക്ഷെ ആർക്കും എന്റെ പെങ്ങളൂട്ടിക്ക് പകരം നില്ക്കാൻ കഴിയില്ല എന്ന സത്യം പലപ്പോഴും കണ്ണുനീരായി ഒഴുകിയിറങ്ങാറുണ്ട് ...
അവന്റെ ഓർമകളെ കീറി മുറിച്ചുകൊണ്ട്
"അച്ഛാ.." എന്ന വിളിയുമായി ഒരു ആറു വയസ്സുകാരി പടികൾ കയറി ഓടി വന്നു.അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചു കൊണ്ട് അവന്റെ നനഞ്ഞ കവിളുകളിൽ ഉമ്മ വച്ചു.അവളുടെ കാതിലെ ചുവന്ന കല്ലുപതിച്ച അമ്മൂട്ടിയുടെ കമ്മൽ സൂര്യകിരണം കൊണ്ട് തിളങ്ങി ...

മുറ്റത്തിപ്പോൾ ചെമ്പക മരം ഇലകൾ കൊഴിച്ചു നിറയെ പൂവിട്ടു നിൽക്കുന്നുണ്ട്....
വീണ്ടും ഒരമ്മൂട്ടിയുടെ കരസ്പര്‍ശനത്തില്‍ കാവിലെ ദേവന്റെ മാറിൽ മാലയായി മാറുന്ന ദിനവുമെണ്ണി..!
വീണ്ടും ഒരമ്മൂട്ടിയുടെ കരസ്പര്‍ശനത്തില്‍ കാവിലെ ദേവന്റെ മാറിൽ മാലയായി മാറുന്ന ദിനവുമെണ്ണി..!
Vishnu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക