Slider

കലണ്ടർ

0

കലണ്ടർ
ഇന്ന് 15 അല്ലേ തിയ്യതി ?..
സനീഷിന്റെ ചോദ്യത്തിന് അടുക്കളയിൽ ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടയിൽ മഞ്ജു പറഞ്ഞു. അതെ, ഇന്നെന്താ വല്ല കല്യാണം ഇണ്ടാ?....
ഏയ്. ഇന്നാ കാർ നോക്കാൻ പോണ്ടത്.
എത്ര നാളായി ഇത് തുടങ്ങീട്ട്. ഒരു കാർ വാങ്ങിക്കും, പിന്നെ ട്രെൻഡിനനുസരിച്ച് മാറ്റി അടുത്തത് നോക്കും. കംപ്ലയിന്റ് ആയിട്ടാ മാറ്റുന്നെങ്കിൽ ഒരു രസണ്ട്. വട്ട് അല്ലാതിതിനെന്താ പേര്?.
നീ രാവിലെ തന്നെ ഇതിൽ കേറി പിടിക്കണ്ട. ആ ലഞ്ച് ബോക്സ് ഇങ്ങട് തന്നേ ഞാൻ പോവാ.
സനീഷ് ദൃതിയിൽ ബൈക്കിൽ കേറി പോയി.
മഞ്ജു പെട്ടെന്ന് എന്തോ ഓർത്ത പോലെ റൂമിലേക്ക് വന്ന് ഒരു നോട്ടെടുത്തു.
അതിൽ എന്തൊക്കെയോ കണക്കുകൾ ഉണ്ടായിരുന്നു.
ദൈവമേ ഇന്നാണല്ലോ ആ ദിവസം. കഴിഞ്ഞ മാസത്തെ വെച്ച് കണക്കു കൂട്ടിയപ്പോ ഇന്നാണ് അടുത്ത പീരിയഡ്‌സ്. ഇപ്രാവശ്യമെങ്കിലും എന്നെ തുണയ്ക്കണേ ഭഗവാനേ.
മഞ്ജുന്റെയും സനീഷിന്റെയും കല്യാണം കഴിഞ്ഞിട്ട് 4 വർഷായി.
കല്യാണം കഴിയുന്ന സമയത്ത് അവൾ ഡിഗ്രി ലാസ്‌റ് ഇയർ പഠിക്കാ.
M.Sc എടുക്കണമെന്ന് അവൾക്കും വീട്ടുകാർക്കും നിർബന്ധം.
സനീഷ് എതിരൊന്നും പറഞ്ഞില്ല.
അങ്ങനെ ആദ്യത്തെ രണ്ടു വർഷം കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ അവർ എത്തി.
ആരെങ്കിലും ചോദിച്ചാൽ കുട്ടിയിപ്പോ പഠിക്കല്ലേ അത് കഴിഞ്ഞിട്ട് മതീന്ന് വെച്ചിട്ടാ എന്ന് അമ്മായിയമ്മയും അവളെ രക്ഷപ്പെടുത്തി.
M.Sc കഴിഞ്ഞു, അവന് വാക്കു കൊടുത്തപോലെ തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റാങ്കും സ്വന്തമാക്കി.
പിന്നെ നീണ്ട ഒരു ഇടവേള. ബുക്കിൽ നിന്നും റെക്കോർഡിൽ നിന്നും.
അടുത്ത ലക്ഷ്യം നെറ്റ് എന്ന കടമ്പയായി.
ഇതിനിടയിൽ ഓരോരുത്തരും വിശേഷത്തെ കുറിച്ച് രണ്ടു ചെവിയിലും മാറി മാറി ചോദിച്ചുകൊണ്ടേയിരുന്നു.
എന്നാൽ ഇത്തവണ സനീഷിന്റെ അമ്മ അവളെ ചോദ്യശരങ്ങളിൽ നിന്ന് രക്ഷപെടുത്തിയില്ല.
ആരുമില്ലാത്ത സമയങ്ങളിൽ അമ്മയും അവളോട് പറയാൻ തുടങ്ങി.
ഇനി അധികം നീട്ടണ്ടാട്ടോ.എത്ര പേരാ ഒരു കുഞ്ഞിക്കാൽ കാണാൻ കൊതിച്ചിരിക്കണേ.ദൈവം തരണ സമയത്ത് അത് കൈനീട്ടി വാങ്ങിയില്ലെങ്കിൽ പിന്നെ വിഷമിക്കാനിടവരും.
ഛെ.... ഈ ആളുകൾ എല്ലാം എന്താ സനിയേട്ടാ ഇങ്ങനെ. കല്യാണം കഴിഞ്ഞില്ലേ? കുട്ടി ആയില്ലേ? ആർക്കാ പ്രശ്നം?..
ഹോ.. മടുത്തു. എല്ലാം അറിയണം.
നീ അവരെ കുറ്റം പറയണ്ട. നമ്മളും അതുപോലൊക്കെ തന്നെയാണ് മോളേ. മറ്റുള്ളവരുടെ കാര്യം അറിയാൻ ഫയങ്കര ശുഷ്കാന്തിയാ.
എന്തായാലും ഇപ്പോഴെങ്കിലും ഒരു,,,അല്ല രണ്ടു കുഞ്ഞിക്കാൽ നമ്മുടെ ഇടയിൽ കിടക്കാൻ സമയം ആയോ എന്തോ?
മുഖത്തെ നാണം മറക്കാൻ അവൾ വേഗം അവനെ കെട്ടിപ്പിടിച്ചു.
മ്മ്മ് ആയി അല്ലേ?..............
പിറ്റേന്ന് രാവിലെ തന്നെ സനീഷിനു ഷോറൂമിൽ നിന്നും കാൾ വന്നു.
സനീഷ് ഹോണ്ടയുടെ ഷോറൂമിലെ മാനേജർ ആണ്.
ഹലോ സനീഷ് പുതിയ വണ്ടിയുടെ ലോഞ്ച് ദുബായിൽ വെച്ചാണ്.
നമുക്കും പോകാനുള്ള അവസരം കിട്ടിയിട്ടുണ്ട്. സന്തോഷം എന്തെന്നു വെച്ചാൽ അവിടെ ഒരു രണ്ടാഴ്ച നിക്കണം, പിന്നെ അടുത്ത ഫീൽഡ് ട്രിപ്പ് പല പല സ്ഥലങ്ങളിൽ..... yes നമുക്ക് അടിച്ചു പൊളിക്കണം.
സനീഷ് പെട്ടെന്ന് നിശബ്ദനായി.
നേരിട്ട് കാണാം രതീഷ്. എന്തോ ചിന്തിച്ചിട്ട് മറുപടി പറഞ്ഞു.
മഞ്ജുനോട് ഇതൊക്കെ പറഞ്ഞു.
അയ്യോ ഇത്ര പെട്ടെന്നു പോണോ?..അപ്പോ കുട്ടി?????
ആദ്യായിട്ടാ അവർ ഇങ്ങനെ ഒരു ഓഫർ തരുന്നത്. മേലുദ്യോഗസ്ഥർ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റോ?.
നീ വിഷമിക്കണ്ട. നമുക്ക് ഇനീം ദിവസം ഉണ്ടല്ലോ.
സനീഷ് പോകുന്നതുവരെ വിശേഷം ആയില്ല.
രണ്ടാഴ്ച കൊണ്ട് നിന്നെ ഗർഭിണി ആക്കാൻ ഞാനാരാ ?. എയർപോർട്ടിൽക്ക് കാറീന്നു ഇറങ്ങുമ്പോ അവൻ കുസൃതിയായി അവളുടെ ചെവിയിൽ പറഞ്ഞു.
യാത്രയെല്ലാം കഴിഞ്ഞെത്തിയിട്ടും ഒരു കുട്ടി എന്ന സ്വപ്നം സ്വപ്നമായി തന്നെ നിന്നു.
ഓരോരുത്തർ പറയുന്ന ആശുപത്രികളിൽ അവർ പ്രതീക്ഷയോടെ കയറിയിറങ്ങി.
പൂജാരിമാർ,ജ്യോത്സന്മാർ അങ്ങനെ അതും പയറ്റി.
ഓരോരോ ആഘോഷങ്ങൾക്കിടയിലും മഞ്ജുന്റെ വിശേഷത്തെ കുറിച്ചു ചോദിക്കാൻ ആരും മറന്നില്ല.
പിന്നെ പിന്നെ അങ്ങനെയുള്ള സന്ദർഭങ്ങളിൽ മഞ്ജു പോകാതെയായി.
അടുത്ത ബന്ധുക്കളുടെ കല്യാണത്തിനു പോലും.
ആദ്യമൊക്കെ സനീഷ് അവൾക്ക് ധൈര്യം കൊടുത്തു.
പിന്നെപ്പോഴോ അവനും ആ മാനസികാവസ്ഥ മനസിലായിരിക്കണം.
പിന്നീട് ഗൂഗിൾ അവളുടെ സുഹൃത്തായി.
എന്തെങ്കിലും സംശയം തോന്നിയാൽ ഉടനെ അടിച്ചുകൊടുക്കും. അവർ അതിന് മറുപടിയും തരും.
ഏതൊക്കെ സമയമാണ് നല്ലത്.എത്രാമത്തെ ദിവസമാണ് നല്ലത്.
അങ്ങനെ അവളുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഗൂഗിൾ അകറ്റിക്കൊണ്ടേയിരുന്നു.
അതൊക്കെ അവളെ ഒരു പരിധി വരെ സഹായിച്ചു.
പക്ഷെ,ഇന്നും ഓരോ മാസവും അവൾ കലണ്ടർ നോക്കി തീയതി എണ്ണിയിരിക്കും.
ആ 1/ 2 ദിവസങ്ങൾ കഴിഞ്ഞാൽ ഒന്നു പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാലോ.
ഇന്നവൾ മനസിലാക്കുന്നു ഈ ലോകത്തിലെ ഏറ്റവും വലിയ ദുഃഖം ഒരമ്മയാവാൻ കഴിയാത്ത സ്ത്രീയുടേതാണെന്ന്.

Archana
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo