നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശങ്ക തന്ന പണി


ശങ്ക തന്ന പണി
പടച്ചോനെ മൂത്രം എത്രനേരമായി ഞാൻ പിടിച്ചു വെക്കുന്നു
കാർ നിർത്തിയാൽ മതാമ്മ എന്തിനാണ് നിർത്തുന്നതെന്ന് ചോദിക്കും. ഇവരോട് എന്ത് ഭാഷയിൽ ഞാൻ സംസാരിക്കും
മൂത്രമൊഴിക്കാൻ മുട്ടുന്നു എന്ന് ഞാൻ എങ്ങനെ ഇവരോട് പറയും
കാലിന്റെ തുട രണ്ടും കൂട്ടിപ്പിടിച്ചു ഷംസു വണ്ടിയോട്ടം തുടർന്നു
ഷംസുവിന്റെ ഇരിപ്പും മുള്ളിൻമുകളിൽ ഇരിക്കുന്നതരത്തിലുള്ള വണ്ടിയോടിക്കലും മുഖത്തു മിന്നിമാറുന്ന ഭാവങ്ങളും ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് കൊണ്ടുള്ള ഒരു ഇളിക്കലും
ലണ്ടനിൽ നിന്ന് വന്ന മാതാമ്മയ്ക്കു ഒരു പുത്തൻ അനുഭവമായിരുന്നു
അതിലേറെ കൗതുകവും
ഇവിടെയുള്ള ഓരോ മനുഷ്യരും കലാകാരന്മാരാണെന്നാണ് അവിടെ നിന്നും മതാമ്മ കേട്ടറിഞ്ഞിരിക്കുന്നതു.
മുമ്പ് ഉസ്കൂളിൽ പഠിപ്പിക്കുന്നേരം ശങ്കയ്ക്കു പോകാൻ മാഷിനോട് ഒന്നിന് പോകണമെന്ന് ചെറുവിരല് പൊക്കി കാണിക്കുമായിരുന്നു
അങ്ങനെ കാണിച്ചാൽ മാതാമ്മയ്ക് മനസ്സിലാകുമോ
ഇനി പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല
എയർപോർട്ടിൽ നിന്നും വണ്ടിയെടുത്തപ്പോൾ നിസാരമാക്കി കളഞ്ഞ ശങ്കയാണ്‌ ഇപ്പൊ 2മണിക്കൂർ കഴിഞ്ഞിരിക്കുന്നു ശങ്ക അതിന്റെ ഉച്ചസ്ഥായിൽ വന്ന് നില്കുന്നു
കൂട്ടിപ്പിടിച്ച തുട ഒന്ന് വിടർത്തിയാൽ ഡാം പൊട്ടുന്ന അവസ്ഥയിലേക്ക് കടക്കും
ഷംസു പുറത്തേക്കു നോക്കാൻ തുടങ്ങി എവിടെയെങ്കിലും മൂലയ്ക്ക് വണ്ടി നിർത്തണം കാര്യം സാധിക്കണം
ഇതിനിടയിൽ മിറർലൂടെ തന്നെ മാതാമ്മ കാഴ്ച ബംഗ്ലാവിലെ കുരങ്ങിനെ നോക്കുന്ന പോലെ നോക്കി കൊണ്ടിരിക്കുന്നു
ഓരോ ഹംബ് ചാടുമ്പോളും ബ്രേക്ക് പിടിക്കുമ്പോളും നനവ് പിടിക്കുന്നൊന്നൊരു തോന്നൽ
ഇനി എനിക്ക് ഇത് താങ്ങാനാവില്ല മാതാമ്മ എന്തൊക്കെ വിചാരിച്ചാലും കുഴപ്പമില്ല മൂത്രമൊഴിച്ചിട്ടേ ഇനി വണ്ടി മുന്നോട്ടു പോകു
ഷംസു റോഡ് സൈഡിലെ ഒരു ഓടയുടെ ഭാഗത്തേക്കു വണ്ടി ഒതുക്കി നിർത്തി വണ്ടിയിൽ നിന്നും ചാടി ഇറങ്ങിയതും
നമ്മുടെ കയ്യിലല്ലല്ലോ ഇതൊന്നും അതങ്ങട് ഒഴുകാൻ തുടങ്ങി പിടിച്ചു നിർത്താൻ പറ്റുമോ
പോകുന്ന സമയം കിട്ടുന്ന സുഖം വേദന ഇതിൽ അറിയാതെ ഷംസു ലയിച്ചു നിന്നു
നിന്നതല്ല ലയിച്ചു കിടന്നു
പുള്ളി ഇന്നലെ ഓട്ടം കഴിന്നു പാതിരാത്രി ആയോണ്ട് കുട്ടികളെ എണീപ്പിക്കാതിരിക്കാൻ പായും വിരിച്ചു നിലത്തു കിടന്നതാ
സ്വപ്നത്തിൽ പോയാൽ മൂത്രം ഇവിടെയും പോകുമല്ലോ
അടക്കള പണീം കഴിഞ്ഞു
ബീവി നിലം തൂതോണ്ടിരുന്നപ്പോ ഇതാ തന്റെ കെട്ടിയോൻ കിടക്കപ്പായിൽ പണി ഒപ്പിച്ചു കൊണ്ടിരിക്കുന്നു ഒന്നും നോക്കിയില്ല കൊടുത്തു ചൂലോണ്ട് ഒരെണ്ണം
അടി കിട്ടിയതും പമ്പ്‌ സെറ്റ് ഓഫ് ആക്കി ഷംസു ചാടി എണീറ്റു
ഇന്നലെ ഇളയവൻ കിടക്കയിൽ മുള്ളിയതിനു തല്ലിയ ആളാണ്‌ ഇവിടെ കിടന്നു സാധിച്ചത്
കെട്ടിയോള് കലിതുള്ളി
അവിടെനിന്നു ഷംസു ഒറ്റച്ചാട്ടത്തിനു കുളിമുറിയിലേക്ക് എത്തി
കുളിമുറിക്കുള്ളിൽ ഷംസു
താൻ ചെയ്തതു
ഛെ മോശം ഇത് ഒരുമാതിരി അയ്യേ
ഇളയവൻ നാല് വയസാണെലും ഒടുക്കത്തെ വാലാണ് അവൻ കിടക്കെ മുള്ളിയതിനു ഇന്നലെ ഞാൻ ഒന്ന് കൊടുത്തു ഇനി അവളെങ്ങാനും ഇത് അവനോടു പറയുമോ
അവനറിഞ്ഞാൽ കുടുംബക്കാരോട് മൊത്തോം പറയും ഉപ്പച്ചി കിടക്കെ ഇച്ചിച്ചി ഉപ്പച്ചി ഇച്ചിച്ചി എന്ന്
വാഷിങ് പരുപാടി കഴിഞ്ഞു വേറെ കള്ളിമുണ്ടൊക്കെ ഇട്ടു ഷംസു പുറത്തിറങ്ങി
റൂമിൽ തറ തുടച്ചുകൊണ്ട് ബീവിനിൽകുന്നു
നാണമില്ലല്ലോ ഇക്കാക്ക ഇമ്മാതിരി പണികാണിക്കാൻ കളിയാക്കലോടെ ബീവി
ആ മനുഷ്യനാണ് പറ്റിപ്പോയി പിന്നെ നമ്മടെ
പിള്ളേരെവിടെ
മൂത്തൊൻ ഓത്തുപള്ളീ പോയി ഇളയവൻ അപ്പറെ കൊച്ചാപ്പന്റങ്ങോട് പോയിട്ടുണ്ട്
ഭാഗ്യം പിള്ളേരഞ്ഞിട്ടില്ല പടച്ചോൻ കാത്തു
ഡീ ഞാൻ ഉമ്മറത്തൊണ്ടാകും നീ ഒരു ചായയെടുക്കു
ഉം ശരി ഇക്ക
ബീവി അടക്കളയുടെ അകത്തേക്ക് പോയി
ഷംസു മുറ്റത്തു കിടക്കണ പത്രവുമെടുത്തു ഉമ്മറത്തെ നൂൽക്കസേരമേ ചാരിയിരുന്നു പത്രം വായന തുടങ്ങി
പെട്രോൾ വില കയറ്റം സ്വർണം പവന് വിലകൂടി ചെറിയുള്ളി റെക്കോർഡ് വില രാഷ്ട്രീയ കൊലപാതകം പീഡനം അങ്ങനെ എന്നും മലയാളികളെ ഞെട്ടിക്കാത്ത ഇത്തരം വാർത്തകൾ ഷംസു നിസാരമാക്കി വായിച്ചുതള്ളി
ഇന്നാ ചായ ബീവി മുമ്പിൽ
പെണ്ണേ സ്വർണവില കൂടിയുട്ടുണ്ടല്ലോ
നല്ലകാര്യോയി ഇങ്ങളോട് പുതിയത് ബാങ്കിതരാനൊന്നുമല്ലോ ഞാൻ പറയാറ്
ആ പണയം വെച്ചത് എടുത്തു തന്നാൽ പോരെ
അതക്കെ എടുക്കാം സീസൺ ഓട്ടം വന്നോട്ട് മോളെ
എടുത്തു തന്നാൽ മതി
ബീവി അകത്തേയ്ക്കു പോകാൻ തുനിഞ്ഞതും
ഷംസു ഒരു പരുങ്ങലോടെ
പിന്നെ നീയേ ഞാൻ മുള്ളീനൊന്നും പിള്ളേരോട് തമാശയ്ക് പോലും പറയല്ലേ കേട്ടോ
നമ്മള് രണ്ടാളും മാത്രം അറിഞ്ഞാമതി
ഹ ഹ ഹ.
മനുഷ്യ നിങ്ങള് മുള്ളിയത് കാണിച്ചു തന്നത് ഇളയവനാണ് അത് കഴിഞ്ഞു
അപ്പൊ തന്നെ ഇറങ്ങിയതാ കൊച്ചാപ്പന്റെ വീട്ടിലോട്ടു
കൊച്ചു ടീവി വെക്കാൻ കരഞ്ഞോണ്ടിരുന്നതാ എന്തോ പെട്ടെന്ന് മനസ്സുമാറി അങ്ങോട്ടോടി
ഇത് കേട്ടതും ഷംസു
പടച്ചോനെ അവൻ ഇനി എല്ലാരോടും പറയുമോ
ഇക്കാക്ക ഇക്കാക്ക കിടക്കേമുള്ളിയ
ഒരുറക്കെ ശബ്ദം
ഗെയ്റ്റും തുറന്നു ശംസുന്റെ അനിയൻ ഹംസ ശംസൂന്റെ ഇളയമകനുമായി ഇതും പറഞ്ഞ് ചിരിച്ചോണ്ട് കയറിവരുന്നു
ആര് മുള്ളിയെന്നാ ഹംസേ പറയണത്
ഷംസുവിന്റെ അയൽവാസിയും കൂട്ടുകാരനായ റഫീഖിക്ക ശംസുന്റെ അനിയൻ ഹംസയോട് പല്ല് തേച്ചോണ്ടിരിക്കവെ അപ്പുറത്തെ വീടിന്റെ കിണറിനു വക്കിൽ നിന്നുകൊണ്ട് ചോദിച്ചു
അപ്പൊ നിങ്ങളറിഞ്ഞില്ലേ നിങ്ങടെ തോഴൻ കിടക്കെ മുള്ളിയെന്നു
ശംസൂന്റെ ഇളയവനെ ഉയർത്തി ആയാൾക്കുകാട്ടിയിട്ടു
ദേ ഇവൻ പറഞ്ഞതാ
എന്റെ പൊരെയിൽ എല്ലാരോടും ഇവൻ പറഞ്ഞേക്കണു ഇക്കാക്കാ
ഷംസുവിനെ നോക്കിക്കൊണ്ടു ഹംസ പറഞ്ഞു
ഉള്ളതാണോ ഇക്കാക്ക
മറുപടി പതുങ്ങി പരതി ഷംസു
ഏയ്‌ ഇല്ലടാ അവനു വട്ടാണ്
ഇങ്ങള് മുള്ളിയെന്നും ഇത്താത്ത ചൂലും കെട്ടിന് നിങ്ങളെ പൊത്തിയന്നും ഇവൻ എല്ലാരോടും പറഞ്ഞേക്കണു
ആണോ ഛെ ഇവന്റെയൊരു കാര്യം
പടച്ചോനെ വല്ലാത്തപണിയായിപ്പോയി ഇത്
.ഷംസു മെല്ലെ വീടിനുള്ളിലേക്ക് വലിഞ്ഞു
പത്തുനാല്പതു വയസ്സായ നമ്മക്ക് പിടിച്ചുനിർത്താൻ കഴിയാത്തതു പിള്ളേര് അല്ലെങ്കിലും സ്വപ്നത്തിൽ എങ്ങനെ പിടിച്ചു നിർത്തും
അലമാരയുടെ കണ്ണാടിയുടെ മുമ്പിൽ നിന്നു കൊണ്ട് ഷംസു സ്വയമേ പറഞ്ഞു
ഓനെ അന്ന് തല്ലൻടാർന്നു
കുരുത്തം കെട്ടവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot