Slider

മാതൃസ്മൃതി

0
കാവ്യാങ്കണം മത്സരം 2018
മാതൃസ്മൃതി
അമ്മയെന്നത് രണ്ടക്ഷരമല്ലെനിക്ക്
ഊഴിയിൽ ഞാൻ കണ്ട മഹാകാവ്യം
താളുകളോരോന്നിലും
ദൈവം കുറിച്ചിട്ട സ്നേഹാക്ഷരി മന്ത്രം
പകലിരവുകളിൽ ഞാൻ അറിഞ്ഞു
തീർത്ത അലിവിൻ പഞ്ചാക്ഷരി മന്ത്രം.
ദീന കിടക്കയിൽ നെഞ്ചോട്‌ ചേർത്തെന്നിൽ
ചൂടു പകർന്ന രാപ്പകലിന്റെ താളം.
ജീവിതപ്പാതയിൽ എന്നും തണലായി
അമ്മ പകർന്ന സ്നേഹപാഠങ്ങൾ
നന്മയും സത്യവും ദീപങ്ങളായെന്റെ
കൈകൾക്ക് ശക്തിയായി കൂട്ടുമായി.
ദുർബലമാമെന്റെ പിഞ്ചു മനസ്സിന്
എന്നും കരുത്തിനുറവയായി
സ്വന്തമാം വ്യക്തിത്വവും സംസ്കാരവും
വാർത്തെടുത്തെന്നെ സ്വതന്ത്രയാക്കി.
കാലങ്ങളേറെ കടന്നു പോയി
ഞാനുമൊരു പൈതലിന്നമ്മയായ് .
എങ്കിലും അമ്മ വരച്ച വരകളെൻ
കാലുകൾക്കിന്നും അതിർത്തി തന്നെ.
ഇന്നും വിളിപ്പുറത്തുണ്ടീ മകളുടെ
നോവുകൾക്കാശ്വാസമായിയമ്മ.
നെഞ്ചുരുകീടും നിമിഷങ്ങളിലെന്നും
ആ മടിത്തട്ടിലാണെന്നഭയം.
അമ്മു സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo