Slider

----------------കർഷകന്റെ ലേലം വിളി -------------------

0

----------------കർഷകന്റെ ലേലം വിളി -------------------
പ്രവാസ ജീവിതത്തിൽ വളരെ പ്രാധാന്യം ഉള്ള ഒന്നാണ് നാട്ടിൽ നിന്ന് തിരിച്ചു വരുന്നതിനു മുമ്പുള്ള പാക്കിങ്‌ .നാൽപതു കിലോയെ കൊണ്ട് വരാൻ കഴുയു എന്നറിഞ്ഞിട്ടും സ്നേഹത്തിന്റെ ത്രാസ്സിൽ മിനിമം അമ്പതു കിലോ കെട്ടി ഭദ്രമാക്കുന്ന അച്ഛനും അമ്മയും .ഇതുകൂടി കൊണ്ട് പോകു എന്ന് പറയുന്ന അമ്മാ .ഇതൊക്കെ അവിടെ കിട്ടും എന്ന് പറയുന്ന ഞാൻ ....ഇതൊക്കെ ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം എല്ലാ പ്രവിശ്യത്തെയും നിത്യ സംഭവമാണ് .
അന്നും അച്ഛൻ പറയുന്നുണ്ടായിരുന്നു .എന്തൊക്കെയാ വേണ്ടത് എന്ന് വച്ചാൽ നേരത്തെ പറയണം .ബുധനഴ്ച രാവിലെ ആരു മണിക്ക് എറണാകുളം മരട് മാർക്കറ്റിൽ പോയാൽ ലേലം വിളിച്ചു നല്ല ലാഭത്തിൽ പച്ചക്കറികൾ കിട്ടും .മോന് പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ പോയി വാങ്ങാം .എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി
-എല്ലാതവണത്തെ പോലെ കുറച്ചു ചിപ്സ് ഉണ്ടാക്കി തന്നാൽ മതി
-ഞാൻ രാവിലെ വിളിക്കാം ..
-ശെരി അച്ഛാ
ബുധനഴ്ച രാവിലെ അച്ഛൻ വിളിച്ചുണർത്തി .ഞാൻ വണ്ടിയുമായി മരട് മാർക്കറ്റിലേക്ക് പോയി
ഞാൻ ചെല്ലുമ്പോൾ തന്നെ അവിടെ ലേലം വിളി തുടങ്ങിയിരുന്നു .ആദ്യമായായാണ് ലേലം വിളിക്കു പോകുന്നത് .എന്താണ് സംഭവം എന്നറിയാൻ ഞാൻ ആദ്യത്തെ ലേലം വിളി നോക്കി നിന്നു .
അഞ്ചു കുല ഞാലിപ്പൂവൻ പഴം ആണ് ലേലത്തിന് വച്ചിരിക്കുന്നത് .അതിന്റെ ഒരു വശത്തു കുലയുടെ ഉടമസ്ഥനായ വയസ്സായ ഒരാൾ നിൽക്കുന്നു .ലേലം വിളിക്കുന്നത് ഏജന്റ്മാരാണ് .അവിടെ ചുറ്റും കൂടി നിൽക്കുന്നവർ മുക്കാൽ പേരും കച്ചവടക്കാരാണ് .
ഏജന്റ് ഉറക്കെ വിളിച്ചു പറഞ്ഞു .
-അഞ്ചു കുല നല്ല നടൻ ഞാലിപ്പൂവൻ പഴം .ആരെങ്കിലും വിളിക്കു .......
ആരും മിണ്ടുന്നില്ല .ഏജന്റ് പറഞ്ഞു നിങ്ങള്ക്ക് ഇഷ്ടമുള്ളത് വിളിക്കു .......
-ഒരു കച്ചവടക്കാരൻ അമ്പതു രൂപ പറഞ്ഞു
മനസ്സിൽ ആകെ സംശയമായിരുന്നു .ഇനി ഒരു കിലോക്കണോ അമ്പതു രൂപ പറഞ്ഞത്?
.പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ആ മുഴുവൻ കുലക്കാണ് ആ കച്ചവടക്കാരൻ അമ്പതു രൂപ വില പറഞ്ഞിരിക്കുന്നത് .
ലേലം വിളി നടന്നു കൊണ്ടേയിരുന്നു .അവസാനം ഇരുനൂറ്റി അമ്പതു രൂപയ്ക്കു കച്ചവടമായി .
ഏജന്റ് അടുത്ത സാധനത്തിന്റെ ലേലം വിളിക്കായി പോയി .
ഞാൻ അതിന്റെ ഉടമസ്ഥനെ തന്നെ നോക്കി .പുറത്തു ഒരു കിലോ പഴത്തിനു തൊണ്ണൂറു രൂപയാണ് വില .അയാളുടെ മുഖം വാടിയിരുന്നു .വാങ്ങിച്ച കച്ചവടക്കാരന്റെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം .
ആ പാവം ഉടമസ്ഥനയാ കർഷകൻ ഓരോ കുലയെടുത്തു കച്ചവടക്കാരന്റെ വണ്ടിയിൽ വച്ചു കൊടുത്തു .ഞാൻ അയാളെ തന്നെ നോക്കി നിന്നു .അയാള് കരയുന്നതു ഞാൻ കണ്ടു .കണ്ണുനീർ ആ പാവം കഴുത്തിൽ കിടക്കുന്ന തോർത്തിൽ തുടക്കുന്നുണ്ടായിരുന്നു .
ഒരുപാടു സ്നേഹിച്ചു വളർത്തിയ മകൾ കല്യാണം കഴിച്ചു പോകുമ്പോൾ സാധരണ അച്ഛന്മാർ കറയാറുള്ളത് പോലെ തോന്നി .കച്ചവടക്കാരന്റെ കയ്യിൽ നിന്ന് പണം വാങ്ങി എണ്ണി പോലും നോക്കാതെ അയാൾ പോക്കറ്റിൽ വച്ചു .
അയാൾ മെല്ലേ ലേലം ഹാളിൽ അയാളുടെ അടുത്ത സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്തേക്ക് പോയി .നല്ല നടൻ നേന്ത്രകുല .അയാൾ അവിടെ ഏജന്റിന് വേണ്ടി കാത്തു നിന്ന് .കാത്തു നിൽക്കുമ്പോളും ഇടക്ക് ഇടക്ക് ആ പാവം കണ്ണ് തുടക്കുന്നുണ്ടായിരുന്നു .ഞാൻ അയാളുടെ അടുത്ത് പോയി ചോദിച്ചു
-ഈ കുല എനിക്ക് തരാമോ ?
-ലേലത്തിൽ വിളിച്ചെടുത്തോ അല്ലാണ്ട് കൊടുക്കാൻ പാടില്ല
-കഴിഞ്ഞ ലേലത്തിൽ വിളിച്ചത് കണ്ടു .ലേലം ഒന്നും വേണ്ടാ .ഞാൻ ഒരു ആയിരം രൂപ എടുത്തു നീട്ടി .ഇതിനുള്ളത് തന്നാൽ മതി .എനിക്ക് ഗൾഫിലേക്ക് കൊണ്ടുപോകാൻ കുറച്ചു ചിപ്സ് ഉണ്ടാക്കാൻ വേണ്ടിയാണ് ..
-ഇതിനെക്കാൾ നല്ലതു വണ്ടിയിൽ ഉണ്ട് .ഇതു ചെറിയ കുലയാണ് .വലിയ കുല വണ്ടിയിൽ ഉണ്ടു .മോൻ വാ
ഞാൻ അയാളുടെ കൂടെ വണ്ടിയിലേക്ക് പോയി .അയാൾ വണ്ടിയിൽ കയറി നാലു കുല എടുത്തു എന്റെ മുൻപിൽ വച്ചു
-അയ്യോ ചേട്ടാ എനിക്ക് ഒരു കുല മതി .
-ഒരണ്ണം മതിയോ ..?ബാക്കി തരാൻ എന്റെ കയ്യിൽ കാശു ഉണ്ടാകില്ല..
-ഇതിൽ ഏറ്റവും നല്ല കുല ഏതാണ്? .അതിനു ഞാൻ ഇട്ട വിലയാണ് ആയിരം രൂപ .
ഞാൻ പറഞ്ഞതു കേട്ട് സന്തോഷം കൊണ്ട് അയാളുടെ മുഖം വിടർന്നു .ആയിരം രൂപാ വളരെ കൂടുതൽ ആണ് .
-അറിയാം ,ഇതു എന്റെ സന്തോഷത്തിനിരിക്കട്ടെ .കഴിഞ്ഞ ലേലത്തിലെ നഷ്ടം നമുക്ക് നികത്തണ്ടേ ?
-എന്നാൽ എന്റെ സന്തോഷത്തിനു ഈ കുലയും കൂടി എടുത്തോ .എന്റെ മകൾക്കു വേണ്ടി വെട്ടാതെ നിർത്തിയതാ .അവളു വന്നില്ല .ഇതു മോൻ കൊണ്ടുപോകണം .
-ചേട്ടന്റെ കയ്യിൽ വേറെ എന്തൊക്കെ ഉണ്ട് ?
-പത്തു മുപ്പതു തേങ്ങയും കുറച്ചു പച്ചക്കറികളും
-എല്ലാം ഇങ്ങു തന്നേക്കു .
-ഞാൻ വീണ്ടും ഒരു രണ്ടായിരം രൂപ കൊടുത്തു .
-സന്തോഷത്തോടെ അയാൾ എല്ലാം വളരെ ഭദ്രമായി എടുത്തു വണ്ടിയിൽ വച്ചു തന്നു .
-ചേട്ടൻ എന്തിനാ കരഞ്ഞത് നേരത്തെ ?
-ഇന്ന് വളം മേടിക്കാൻ ഉള്ളതാണ് .അതിനു തികയുമോ എന്ന് ആലോചിച്ചു കരഞ്ഞു പോയതാണ് .ബാങ്കിലെ ലോൺ അടക്കാത്തതു കൊണ്ട് അവരു ഭയങ്കര പ്രശ്നമായിരുന്നു .എത്ര കഷ്ടപ്പെട്ടു പണി എടുത്തിട്ടും ഇവിടെ വരുമ്പോൾ ഇതാണ് അവസ്ഥ
-സർക്കാർ ഒരു സഹായവും ചെയ്യുന്നില്ലേ ?
-സർക്കാരാണ് വണ്ടിയും ഈ ലേലം ഹാളും എല്ലാം ഏർപ്പാടാക്കുന്നത് .എല്ലാം കെട്ടി ഇവിടെ കൊണ്ട് വരുമ്പോൾ പതിനായിരം കിട്ടേണ്ട സ്ഥലത്തു രണ്ടായിരം കിട്ടും .ആരോട് പറയാൻ ..
കാലം തെറ്റിയ മഴ വന്നാലും കാറ്റു വന്നാലും നഷ്ടപ്പെടുന്നത് എപ്പോളും ഞങ്ങൾക്കാണ് .കൃഷി ഉള്ളത് കൊണ്ട് പട്ടിണി കിടക്കേണ്ടി വരാറില്ല എന്ന് മാത്രം .വല്ല കപ്പയോ ചേമ്പോ ചക്കയോ ഉണ്ടാകും .
-വീട്ടിൽ ആരൊക്കെ ഉണ്ട് ?
-ഒരു മകളുണ്ട് .അവളെ കെട്ടിച്ചയച്ച ലോൺ ആണ് വില്ലൻ .ഭാര്യയും ഞാനും രാപകൽ ഇല്ലാണ്ട് അധ്വാനിച്ചു ഉണ്ടാക്കുന്നത് ഇവിടെ കൊണ്ട് വെറുതെ കൊടുക്കുന്നത് പോലെ തോന്നും .എന്റെ മാത്രം കാര്യമല്ല .ഈ ലേലത്തിൽ നിറകണ്ണുകളോടെ അല്ലാണ്ട് ആരും വീട്ടിൽ പോകാറില്ല .അതും പോരാഞ്ഞിട്ട് പത്തു ശതമാനം ഏജന്റിനും പോകും .
-ഞാൻ പഴ്സിൽ നിന്ന് മൂവായിരം രൂപ കൂടി എടുത്തു കൊടുത്തു .വാങ്ങാൻ ഒരുപാടു നിർബന്ധിക്കേണ്ടി വന്നു .
-ഈ കാശു നിങ്ങള്ക്ക് ചിലവിനുള്ളതല്ല .ഓണത്തിന് ഡ്രസ്സ് എടുക്കാൻ ഉള്ളതാണ് .മകൾക്കു വേണ്ടി മാറ്റിവച്ച ഒരു കൊല പഴം ഒരു മകനെ പോലെ തരുമ്പോൾ ഒരു മകന്റെ കടമയാണ് ഓണത്തിന് ഡ്രെസ് എടുത്തു കൊടുക്കുക എന്നത് .
ഞാൻ വണ്ടി തിരിക്കുമ്പോളും അയാൾ ഒരു കുല കൂടി എടുത്തോണ്ട് വരുന്നുണ്ടായിരുന്നു ...എത്ര തന്നിട്ടും മനസ്സ് നിറയാത്ത സ്നേഹം ഞാൻ മനസ്സിലാക്കി
വണ്ടി ഓടിക്കുമ്പോൾ മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഉണ്ടായിരുന്നു
കൊള്ള ലാഭത്തിനു ആയിരുന്നെങ്കിൽ അയാൾ ഏറ്റവും ചെറിയ കൊലയെ തരുള്ളൂ .അതിനു പകരം ഏറ്റവും നല്ല കൊല അതും പോരാഞ്ഞിട്ട് മകൾക്കു വേണ്ടി മാറ്റിവച്ച വേറൊരു കൊല ...
അധ്വാനിക്കുന്നതിന്റെ വില കിട്ടാതെ പ്രകൃതിയോടും മണ്ണിനോടും കാറ്റിനോടും എല്ലാം മല്ലിട്ടു മാസങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വഴക്കൊലക്കു കച്ചവടക്കാർ ഇടുന്ന വില കേട്ട് നിറകണ്ണുകളോടെ നൽകുന്ന സാധനങ്ങൾ ആണ് , ലോകത്തില്ലാത്ത വില കൊടുത്തു നമ്മൾ വാങ്ങി കഴിക്കുന്നത് .അസുഖങ്ങൾ വന്നില്ലെങ്കിലല്ലേ അദിശയമുള്ളൂ ..
ദിവസക്കൂലിക്ക് ആയിരം എണ്ണി കൊടുക്കുന്ന നമ്മൾ മാസങ്ങളോളം അധ്വാനിച്ചു ഉണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് പകുതി വില പോലും കൊടുക്കാറില്ല എന്നതാണ് സത്യം .
കോടിക്കണക്കിനു രൂപ തട്ടിച്ചു വെട്ടിച്ചും ഭരിക്കുന്ന നേതാക്കളോട് ഒരു വാക്ക് .ഇതൊരു കുറ്റപെടുത്തൽ അല്ല .മറിച്ചു ഒരു ഓർമപ്പെടുത്തൽ ആണ് .ഇവരെ പോലെയുള്ളവർ ഒരു ദിവസം അവരുടെ അധ്വാനം ഉപേക്ഷിച്ചാൽ തീരാവുന്നതേയുള്ളൂ ഈ മനുഷ്യ ജന്മം ........
ഒരുപാടു കാശുള്ളത് കൊണ്ട് കൊടുത്തതല്ല മറിച്ചു .അമ്മയുടെ നേർച്ച ആയിരുന്നു അമ്പലത്തിൽ പോയി കാശു കൊടുക്കണം എന്ന് .
അമ്പലത്തിൽ പോയി നേർച്ചകൾ ചെയ്യുന്നതിനേക്കാളും എത്രയോ നല്ലകാര്യമാണ് ഇത് .മണ്ണിനും വിയർപ്പിനും അദ്ധ്വാനത്തിനും വേണ്ടിയുള്ള നേർച്ച .....

Jishnu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo