നോവൽ
💘
💘സ്നേഹ തീരം
💞
💞
ഭാഗം 13




ഭാഗം 13
രമ അവളുടെ പുറകേ ഒാടി ടെറസിനു മുകളിലെത്തി പുറകേ മാളുവും
വേണ്ട മോളെ നീ അരുതാത്തതൊന്നും ചിന്തിക്കല്ല് .."
പാരപ്പറ്റിൽ രണ്ടു കൈയ്യും പിടിച്ചു താഴേക്കു നോക്കി നിന്ന അമ്മു രമയുടെ വിളികേട്ടു ചിരിച്ചോണ്ടാണു തിരിഞ്ഞു നോക്കിയത് .
എന്താ രമേച്ചി..
നിനക്കു ഫോൺ തന്ന എന്നെ പറഞ്ഞാൽ മതി .ഇതൊക്കെ കണ്ടു നിന്റെ മനസ്സ് നോവുമെന്നു അറിയില്ലായിരുന്നു .മോളെ നീ അവിവേകമൊന്നും കാണിക്കരുത്
അമ്മുവിന്റെ കണ്ണുകളിൽ അന്നേരം ആശ്ചര്യമാണുണ്ടായതു
രമേച്ചി എന്തൊക്കെയാ പറയണത് .ഫോൺ തന്നോണ്ടെന്തുണ്ടായന്നാ .അതു കൊണ്ടു ഈ നല്ല വാർത്ത അറിയാൻ പറ്റിയില്ലേ .പിന്നെ ഒരു പ്രാവശ്യം അച്ഛനേയും അമ്മയേയും കുറിച്ചു ചിന്തിക്കാതെ ഞാൻ എടുത്തു ചാടി ജീവിതം വേണ്ടന്നു വെച്ചു രമേച്ചിയുമായി ചെറിയ നാളുകളേ ഉണ്ടായിരുന്നെങ്കിലും തീരുമാനങ്ങൾ ചിന്തിച്ചെടുക്കാനും അതെങ്ങനെ നടപ്പിലാക്കണമെന്നെങ്കിലും ആ ജീവിതം കണ്ടു പഠിച്ചില്ലേൽ മോശമല്ലേ..? അതു പോട്ടെ മൊബയിലിൽ എന്തു കണ്ടിട്ടാ ഈ വെപ്രാളപ്പെട്ടു വരവ് .
രമ ആ മൊബയിലിൽ ഒന്നൂടി നോക്കി .ആരോ ഒരു യുവാവ് വളരെ ഉയരത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്ന രംഗമായിരുന്നു അത് .
അല്ല രമേച്ചി നമ്മളെ ചതിക്കുന്നവരെ പോലീസും നാട്ടുകാരും പൊതുവീഥിയിൽ കൈകാര്യം ചെയ്തു കൊണ്ടു പോകുന്നതു കാണുമ്പോൾ മനസ്സിനൊരു സുഖമാ അല്ലേ..?
രമ അവളുടെ അടുത്തേക്കു ചെന്നു ബിൽഡിങ്ങിനു താഴേക്കു എത്തി നോക്കിയ അവൾ കണ്ടതു ചില ബംഗാളികളെ പോലീസ് അത്യാവശ്യ ഉടുതുണിമാത്രം ഉടുപ്പിച്ചു ജീപ്പിൽ കൈവിലങ്ങു ബന്ധിച്ചു പരസ്യമായി നടത്തി കൊണ്ടു പോകുന്നു അതിനു പിന്നാലെ വലിയൊരു ജനക്കൂട്ടവും
അല്ല ആ മൊബയിലിങ്ങു തന്നേ രമേച്ചി എന്തു കണ്ടാ പുറകേ ഒാടി വന്നതെന്നു അറിയണ്ടേ..?
അവളാ മൊബയിൽ വാങ്ങി നോക്കി
അവളാ മൊബയിൽ വാങ്ങി നോക്കി
ഒാ..ഇതായിരുന്നോ .രമേച്ചിയുടെ കൈയ്യിലേക്കു മൊബയിൽ തന്ന വഴി എങ്ങനേയോ മാറി പോയതാ ആ വീഡിയോ ഇതു നോക്കു ചേച്ചി ലൈവാ.. ഇവൻമാരാ അന്നു ..എ..ന്നെ..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ഇന്നു ആളും തരോം അറിയാതെ കൈ വെച്ചതു ഒരു പോലീസേമാന്റെ മകളെ അവരു വിടുമോ കൈയ്യോടെ പിടിച്ചു .
മോളെ അന്നവർ വീഡിയ വല്ലതും...
ഏയ് ഇല്ല ചേച്ചി എനിയവരങ്ങനെ എടുത്താൽ തന്നെ എന്തു ചെയ്യണമെന്നു ഇപ്പോളെനിക്കറിയാം
എന്തു ചെയ്യുമെന്നു..?
എന്റെ ചേച്ചി അറിഞ്ഞോണ്ടു തെറ്റു ചെയ്യുന്നവർ ഗ്രാഫിക്സ് ആണന്നും പറഞ്ഞു രക്ഷപെടുന്ന ഈ കാലത്തു .മനസ്സറിഞ്ഞു തെറ്റു ചെയ്യാത്ത നമ്മൾ മാന രക്ഷിക്കാൻ ഒരു ചെറിയ കള്ളം പറഞ്ഞാൽ എന്താ തെറ്റു .എനിക്കു വേണ്ടി അല്ലങ്കിലും അച്ഛനും അമ്മക്കും വേണ്ടിയെങ്കിലും എനിക്കു ജീവിച്ചേ മതിയാവൂ ചേച്ചി
അവളുടെ വാക്കുകളിലെ നിശ്ചയധാർഷ്ട്യം രമക്കു നന്നേ ബോധിച്ചു .
പിന്നേ മോളേ എന്റെ കല്ല്യാണം ഉറപ്പിച്ചു അറിയാമല്ലോ നിങ്ങളെല്ലാരും ഉറപ്പായും വരണം
എപ്പോളെത്തിയെന്നു ചോദിച്ചാൽ പോലെ രമേച്ചി.അതേ കസിന്റെ അസുഖം എങ്ങനുണ്ട് ..
വിട്ടുമാറാത്ത പനിയല്ലേ.,കുറച്ചു ദിവസങ്ങളായന്നു.രക്തം ടെസ്റ്റിനു കൊടുത്തു നാളെ വരാൻ പറഞ്ഞു .എന്നാൽ ഞങ്ങളിറങ്ങട്ടെ മോളേ .ഏറെ താമസിച്ചു .അച്ഛനേയും അമ്മയേയും പിന്നൊരിക്കൽ വന്നു നേരിട്ടു കാണാം ഇനിയും താമസിച്ചാൽ വീട്ടിലിരിക്കണ അമ്മ ആദികേറ്റി അടുത്ത ഒാട്ടക്കു അസുഖമായി വീണ്ടും ഇവിടെ വരണ്ടി വരും
ശരി രമേച്ചി പൊയ്ക്കോ അവരോടു ഞാൻ കാര്യങ്ങൾ പറഞ്ഞോളാം..പിന്നെ മുത്തെങ്ങനെയിരിക്കുന്നു
അവനെന്താ കളിച്ചു ചിരിച്ചു നടക്കണു
അവർ പരസ്പരം ചിരി സമ്മാനിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു
************************
അവർ മടങ്ങി വീട്ടിലെത്തിയപ്പോൾ മുറ്റത്തു ഹേമ .രമക്കന്നു കവലയിൽ അവളെ കണ്ടതിൽ പിന്നെ അവളെ കാണുന്നതേ തീർത്തും ഇഷ്ടമല്ലായിരുന്നു .പലപ്പോഴും പലയിടത്തു കണ്ടെങ്കിലും അവളിൽ നിന്നും ഒഴിഞ്ഞു മാറി പോകാറായിരുന്നു രമ ചെയ്തിരുന്നത്
എന്തടി രമേ കല്ല്യാണമൊക്കെ ആയപ്പോൾ ആളുമാറി പോയല്ലോ..?
മാറിയതു ഞാനോ നീയോ..,
രമയുടെ വാക്കുകളിലെ മാറ്റം ഹേമക്കു മനസ്സിലായിരുന്നില്ല
നേരത്തേ എന്തിനും ഏതിനും എന്നെ വിളിക്കാൻ വരുമായിരുന്നു .ഇപ്പോൾ വല്ലവരും പറഞ്ഞറിയണം നിന്റെ കല്ല്യാണമായന്നു അല്ലേടി ..?
തോളിൽ പിടിച്ചു രമയോടു സംസാരിച്ച ഹേമയുടെ കൈകൾ തട്ടി മാറ്റി അവൾ തുടർന്നു
എന്റെ പഴയ കൂട്ടുകാരി ഹേമയാകാൻ നിനക്കെനിയാവുമെന്നു എനിക്കു തോന്നുന്നില്ല
അല്ല അമ്മേ ഈ രമയെന്തൊക്കെയാ പറയണതു എനിക്കു മനസ്സിലാവുന്നില്ല.
മുറ്റത്തു തിണ്ണയുടെ ഒരു കോലായിൽ ഇരുന്ന പൊന്നമ്മ പതിയെ എഴുന്നേറ്റു
അതേ മോളേ അവളു വല്ല ടെൻഷനിലും ആവും പിന്നെ നിങ്ങൾക്കിടയിലെന്തന്നു അമ്മക്കറിയില്ല .അത് അമ്മ ചോദിക്കുന്നതും ശരിയല്ലാ..
അമ്മ ചോദിക്കണ്ട ഞാൻ ചോദിച്ചോളാം അവൾ രമക്കു പിന്നാലെ വീടിനുള്ളിലേക്കു കയറി പോയി
അല്ലാ ..മാളു ആശുപത്രിയിൽ പോയിട്ടു എങ്ങനുണ്ട് .
അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു
നാളെ വീണ്ടും ചെല്ലാൻ പറഞ്ഞപ്പച്ചി .ഞാനൊന്നു പോയി കിടക്കട്ടെ നല്ല കുളിരു തോന്നുന്നു .വൈശാഖ് എവിടെ പോയി ?
അവനവരുടെ വീടു വരെ പോയി വരാം എന്നു പറഞ്ഞു .
അച്ഛനോ..
ശങ്കരൻ കുറച്ചു വീടുകളിൽ മുത്തുമായി കല്ല്യാണം പറയാൻ പോയി .എനിക്കു സുഖമില്ലാത്തതിനാൽ ഇനി തൽക്കാലം അങ്ങനെ വിളിയല്ലെ നടക്കൂ.
മാളു പതുക്കെ എഴുന്നേറ്റു അവൾക്കു കൊടുത്ത മുറിയിലേക്കു പോയി
നേരം നല്ലവണ്ണം ഇരുട്ടി തുടങ്ങിയിരുന്നു .ശങ്കരൻമാമയും മുത്തും തിരികെ എത്തി .പുറകിലാരോ ശർദ്ദിക്കുന്ന ശബ്ദം കേട്ടവർ പിന്നാമ്പുറത്തുള്ള അടുക്കള വാതിലിലേക്കു ചെന്നു .അതു മാളുവായിരുന്നു .
എന്താ..മോളെ തീരെ വയ്യേ..
എന്നു ചോദിച്ചു തീരും മുൻപ് അവൾ തലകറങ്ങിയപോൽ താഴേക്കു വീണു.ശങ്കരൻ നായർ ഉച്ചത്തിൽ വിളിച്ചു
മോളേ...രമേ ഒാടി വന്നേ..
എന്താ മാമാ ..ഇവൾക്കെന്തു പറ്റി അൽപ്പം ചൂടുവെള്ളം കുടിക്കാൻ ചോദിച്ചു ശർദ്ദിക്കുന്നതിനിടയിൽ അതനത്താൻ ഞാനകത്തേക്കു പോയതാ...
തലകറങ്ങിയതാവും മോളൊരു ആട്ടോ വിളി..
ശരി മാമാ..
എന്നും പറഞ്ഞവൾ പോയി ആട്ടോ വിളിക്കാൻ മൊബയിലിൽ നമ്പർ ഞെക്കിയെങ്കിലും കിട്ടിയില്ല .അവൾ കവലയിലേക്കോടി. വഴിയിൽ പരിചയമുള്ള ഒരു ആട്ടോ കണ്ടു വിവരം പറഞ്ഞു കൂട്ടി വന്നു . അയാൾ പരമാവധി വേഗം ഹോസ്പിറ്റലിൽ എത്തിച്ചു
അതേ എല്ലാരും കൂടി തള്ളി കേറി എങ്ങോട്ടു പോകുകയാ...ഒരാളു കൂടെ കേറിയാൽ മതി ഡോക്ടർ പരിശേധിക്കണ്ടേ ..
അവിടെ നിന്ന പ്രായം ചെന്ന നേഴ്സായിരുന്നു അതു പറഞ്ഞതു
രമയേ ഡോക്ടറുടെ ക്യാബിനിൽ പറഞ്ഞു വിട്ടു ശങ്കരൻമാമയും ഹേമയും മുത്തും ആട്ടോക്കാരനും പുറത്തു കാത്തു നിന്നു നിങ്ങളും ഒന്നു പുറത്തേക്കു നിന്നേ..ഞാനൊന്നു പരിശോധിച്ചിട്ടു വിളിക്കാം...
രമ പുറത്തിറങ്ങി നിന്നു.പുറത്തു നിന്ന നേഴ്സ് ഡോക്ടർ വിളിച്ച പ്രകാരം അകത്തേക്കു ചെന്നു .കുറച്ചു കഴിഞ്ഞു അവർ ഇറങ്ങി വന്നു
.ആ...നിങ്ങളിലാരങ്കിലും അകത്തേക്കു ചെല്ലാൻ ഡോക്ടർ പറഞ്ഞു
രമയാണു അകത്തേക്കു ചെന്നതു.
എന്താ..ഡോക്ടർ...
ഈ കുട്ടി വിവാഹം കഴിഞ്ഞതല്ലേ..
അതേ .ഡോക്ടർ .
രാവിലെ വന്നിരുന്ന...?
അതേ..
സംഭവമൽപ്പം കുഴപ്പം പിടിച്ചിരിക്കുകയാണോന്നു സംശയം
എന്താ ഡോക്ടർ ..
ശരിക്കും സന്തോഷിക്കണ്ട കാര്യം കുട്ടി പ്രഗിനന്റാ...പക്ഷെ അവൾ പിസിക്കലി അതിനു പ്രാപ്തയാണോന്നു ഒരു ഡവ്ട്ട് .
ഡോക്ടർ എന്താ പറഞ്ഞു വരുന്നേ...?
ഈ പനി.,,അതൊരു പ്രശ്നമാണോന്നു ഒരു സംശയം വിശദമായി നാളെ രക്ത പരിശോധനയുടെ റിസൾട്ട് വന്നിട്ടു പറയാം .തൽക്കാലം പനിക്കുള്ള മരുന്നു തരാം .അഡ്മിറ്റു ചെയ്യണമെന്നില്ല .രാവിലെ എന്നെ വന്നു കാണു ..തലകറക്കം അതു കാര്യമാക്കണ്ട ഈ അവസ്ഥയിലതു സർവ്വ സാധാരണമാണന്നറിയാമല്ലോ.,,?
അവർ അവളുമായി മരുന്നും വാങ്ങി മടങ്ങുമ്പോഴും ഡോക്ടറിനു എന്താവും പറയാനുള്ളതു എന്ന ചിന്തയിലായിരുന്നവൾ
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക