Slider

നോവൽ🦋🦋നിധി🌚🌚 ഭാഗം 2

0
നോവൽ🦋🦋നിധി🌚🌚
ഭാഗം 2
വീണ...എന്തുപറ്റി നിനക്കു മുഖം പെട്ടന്നു വാടിയ പോലെ ?
ഏയ് ഒന്നുമില്ല
ചുരിദാറിന്റെ ഷാൾ പിടിച്ചു തലവഴി മറച്ചു കൊണ്ടവൾ പറഞ്ഞു .
ഏയ് ഒന്നുമില്ലന്നേ.,.നമുക്കിവിടുന്നു പോകാം
അവൾ ധൃതിയിൽ ചാടിയെഴുന്നേറ്റു .അവളുടെ കൈകളിൽ പിടിച്ചു നിർത്തിക്കൊണ്ടവൻ പറഞ്ഞു
പോകണങ്കിൽ പോകാം എന്തുപറ്റി എന്നു പറഞ്ഞൂടെ
ആ ചുട്ടു പൊള്ളുന്ന വെയിലിൽ ഒരു വൃദ്ധയായ സ്ത്രീ അവർക്കരുകിലേക്കു നടന്നു വരുന്നതവൻ കണ്ടു അവരുടെ നടപ്പിലെ ഒരു അസ്വാഭാവികത അവൻ ശ്രദ്ധിച്ചിരുന്നു ഒരുകാലു വലിച്ചു വെച്ചു നടന്നു വരുന്നു വാതത്തിന്റെ വൈഷ്യമ്യതയാവാം മുഖമൊക്കെ ചുക്കി ചുളിഞ്ഞു കൈകളിൽ കുറച്ചു ലോട്ടറിയുമായി വളരെ മുഷിഞ്ഞ വേഷത്തിലാണവർ .അവർ വരുന്നതു കണ്ടതും വീണ തിരിഞ്ഞു നിന്നു
മോനെ ഒരു ലോട്ടറിയെടുക്കുമോ..?
ലോട്ടറിയൊന്നും വേണ്ട നിങ്ങളാളെ വിട്
അല്ലാ നിങ്ങളെന്നാ പിണക്കമാണോ..?ഈ കുഞ്ഞു അങ്ങോട്ടു തിരിഞ്ഞു നിൽക്കുന്നത് .ചെറിയ പിണക്കം ആണന്നു കരുതി വിടണ്ട തുടക്കത്തിലെ പറഞ്ഞു തീർക്കണം
എന്റെ തള്ളേ നിങ്ങളൊന്നു പോകുമോ..?നിങ്ങളുടെ ഉപദേശമൊന്നും വേണ്ട .ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തീർത്തോളാം
ഞാൻ പൊയ്ക്കോളാം ഒരു ലോട്ടറി ഇന്നെടുക്കുന്നതാ മോനെ..അല്ലേൽ വേണ്ട ഈ പെൺകൊച്ചിനേം കൊണ്ടീ പൊരിവെയിലത്തു ...
എടി കൊച്ചേ ഇങ്ങോട്ടു നോക്കിക്കേ...
നിങ്ങളോടു പോകാനല്ലേ പറഞ്ഞത്
ആ..ഞാൻ പൊയ്ക്കോളാം ഇതത്ര പന്തികേടല്ല .
നിധിൻ ഒരു ലോട്ടറിയെടുത്തേരെ പതിഞ്ഞ സ്വരത്തിൽ അവളവനോടു പറഞ്ഞു .അതുകേട്ട ആ സ്ത്രീ...
എടി ഒരുമ്പെട്ടോളേ നിന്റെ സ്വരം ഞാൻ തിരിച്ചറിയില്ലന്നു വിചാരിച്ചോ ഇങ്ങോട്ടു തിരിഞ്ഞു നോക്കടി..നാണമില്ലേടി നിനക്കു ഈ പൊരിവെയിലിൽ നാടു നീളെ തെണ്ടി ലോട്ടറി വിറ്റൊണ്ടാക്കിയതാടി ആ പൈസ മോളെ സ്ക്കൂളിൽ ചേർക്കണമെന്നു പറഞ്ഞു വന്നപ്പോൾ ചങ്കു പറിഞ്ഞെടുത്തു തന്നതാ മാസമെത്രയായന്നാ വിചാരം ..
അവൾ അവരുടെ നേരെ നോക്കി പറഞ്ഞു
ചേച്ചി ചതിക്കണമെന്നു വിചാരിച്ചതല്ല
എന്റെ പൈസ തന്നെങ്കിൽ തിരികെ എങ്ങനെ വാങ്ങിക്കണമെന്നും എനിക്കറിയാം അല്ല ഈ ചെക്കനേതാ.,.ഒാ നിന്റെ അച്ഛന്റെ സ്വഭാവമല്ലെ നിനക്കും വരു .
ഒന്നുമറിയാതെ അവരുടെ സംസാരം കേട്ടുകൊണ്ടു നിൽക്കുകയായിരുന്നു നിധിൻ .
നിനക്കു വേണ്ടി അല്ലേടി ആ തള്ള വേറൊരു ജീവിതമേ വേണ്ടന്നു വെച്ചത്
ചേച്ചി വിചാരിക്കും പോലൊന്നുമില്ല
നീ കൂടുതലൊന്നും പറയണ്ട ഈ പൊരി വെയിലത്തു പിന്നെന്താടി നിനക്കിവിടെ കാര്യം
ഇതു ഞാൻ ശരിയാക്കി തരാം കേട്ടോ
എന്നും പറഞ്ഞവർ നടന്നകന്നു .നിധിൻ അവരുടെ പുറകേ ഒാടി ചെന്നു .
ചേച്ചി അവളെത്ര രൂപയാ തരാനുള്ളതു ഞാൻ തരാം..
അതേ രൂപ ഒന്നും രണ്ടുമല്ല അയ്യായിരവാ..,
അവൻ പോക്കറ്റിൽ കൈയ്യിട്ടു പേഴ്സെടുത്തു അയ്യായിരം രൂപ എണ്ണി കൈയ്യിൽ കൊടുത്തു .അതേ ചേച്ചിയുടെ പ്രശ്നം സോൾവായില്ലേ..?ഇവടെ അവളെ കണ്ട കാര്യം ആരോടും പറഞ്ഞു പ്രശ്നമുണ്ടാക്കരുത് പ്ലീസ് ..
അപ്പോൾ ഒന്നുമില്ലാതില്ല .എട കൊച്ചനെ കൊക്കെത്ര കുളം കണ്ടതാ ..എന്നാൽ നടക്കട്ടെ
ഒന്നിരുത്തി മൂളി അവർ നടന്നകന്നു .നിധിനോടി വീണക്കു സമീപമെത്തി
ആരാ അവര് എന്തൊക്കെയാ ആ തള്ള പറയുന്നത് ..?നീ കൊടുക്കാനുള്ള പണം ഞാൻ തീർത്തു കൊടുത്തിട്ടുണ്ട്
പലിശക്കാരി കുഞ്ഞമ്മ .നാക്കിനെല്ലില്ലേലും മനസ്സിൽ നിറയെ സ്നേഹമുള്ളവരാ ..അവരു പറഞ്ഞതത്രയും സത്യമാ.,
എന്താ പറഞ്ഞു വരുന്നേ..
സ്വന്തം പുരുഷൻ മറ്റൊരു സ്ത്രീയുടെ കൂടെ കിടക്ക പങ്കിടുന്ന കണ്ടാൽ ഏതു സ്ത്രീയാ സഹിക്കുക
അന്നു അവരോടൊപ്പം ഇറങ്ങിപോയതാ എന്റെ അച്ഛൻ .ഒരു സ്ത്രീ ഒറ്റക്കു കഷ്ടപ്പെട്ടു അതും കൈയ്യിലൊരു പെൺ കുഞ്ഞുമായി പേരുദോഷം കേൾപ്പിക്കാതെ എത്രനാൾ പിടിച്ചു നിൽക്കും .എന്റെ അമ്മ എനിക്കായി സ്വന്തം ജീവിതമേ ഉപേക്ഷിച്ചു കേറികിടക്കാനുണ്ടായിരുന്ന കിടപ്പാടം വരെ വിറ്റു കെട്ടിച്ചയച്ചു .ഇപ്പോൾ ഇവരുടെ കൂടെ കുടിയിലാ.,ഇതു വല്ലതും അമ്മയറിഞ്ഞാൽ ...വിവാഹം കഴിഞ്ഞു കുറച്ചുനാൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു .അനാഥനായ രാജീവേട്ടനെവലിയ കാര്യമായിരുന്നു .ആളുകൾ എന്റെ അമ്മ അയാളെ വെച്ചോണ്ടിരിക്കുവാ..മോളെ കെട്ടിച്ചു കൊടുത്തത് അതിനാ എന്നൊക്കെ പറഞ്ഞുണ്ടാക്കാൻ തുടങ്ങി അന്നു അമ്മ വീടു വിട്ടിറങ്ങിയതാ...അൽപ്പം കുടിച്ചു വന്നോണ്ടിരുന്ന ഏട്ടൻ മുഴുകുടിയനായി മാറി അതിൽ പിന്നെ .രണ്ടു പേരോടും എന്തു പറയണമെന്നറിയാതെ ഞാനും ...അവളുടെ കണ്ണുകളിൽ കണ്ണീർ പടർന്നിരുന്നു
പറഞ്ഞു മനസ്സിലാക്കാൻ സ്വബോധത്തോടെ ഒന്നു കിട്ടിയിട്ടു വേണ്ടേ..അമ്മയാണേൽ എന്നേ കണ്ടാൽ വഴിമാറി നടക്കയാ..
മടുത്തു ഞാൻ ഈ ഒറ്റപ്പെട്ട ജീവിതം .അതിൽ നിന്നുമൊരാശ്വാസമായിരുന്നു നിധി നിന്റെ സാമിപ്യം..
ഇനിയിപ്പോൾ ഇതൂടി ചെന്നവർ അമ്മയോടു പറഞ്ഞാൽ തീർന്നു ഉള്ള മനസ്സമാധാനം കൂടി നഷ്ടപ്പെട്ടു നിധി ഞാൻ പോകുകയാ...
അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു രാത്രിയിൽ ഞാൻ വിളിക്കാം ഫോണെടുക്കണേ .
****************************
അമ്മേ ഞാൻ സ്ക്കൂളിൽ പോകയാ..മിടുക്കിയായി ഇവിടെ ഇരുന്നോണം പുറത്തിറങ്ങി നടക്കരുതു കേട്ടോ ...അമ്മയുടെ കവിളിൽ പിടിച്ചവൾ യാത്ര പറഞ്ഞിറങ്ങുമ്പോഴും ദേവുവിന്റെ മനസ്സിലേറെ നൊമ്പരങ്ങളായിരുന്നു .മനോനിലതെറ്റിയ അമ്മയെ തനിച്ചാക്കി അവൾ സ്ക്കൂളിലേക്കു പോകുമ്പോഴും മനസ്സിൽ നിറയേ സങ്കടവും ഭയവുമായിരുന്നു .കഴിഞ്ഞ മാസം ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ അതിധാരുണമായി കൊല്ലപ്പെട്ട മഹേഷിന്റെ മകളാണു ദേവു .അച്ഛന്റെ മരണ ശേഷം അമ്മയൊന്നു ചിരിച്ചവൾ കണ്ടിട്ടില്ല . ചന്ദ്രൻ മാമന്റെ സഹായം കൊണ്ടൊന്നു മാത്രമാ അവരിപ്പോൾ കഴിയുന്നത് .ചന്ദ്രൻമാമൻ വിവാഹം കഴിച്ചിട്ടില്ല .അച്ഛന്റെ മരണ ശേഷം ഇപ്പോൾ ഇവിടെ ഈ വീട്ടിലാണു താമസം മാമനു ആതിരെയെ വല്ല്യകാര്യമാ .ഇടക്കെടുത്തു കൊഞ്ചിക്കാൻ വരുമ്പോൾ അവൾക്കു നാണം തോന്നാറുണ്ട് ഈ മാമനെന്തൊക്കെയാ പറയുന്നേ നാണമില്ലേ.എന്നു ചോദിച്ചവൾ കയ്യിൽ നിന്നും കുതറി ഒാടുന്നതു അയാൾ നോക്കി നിൽക്കും .ഇടക്കൊരു ദിവസം ചോദിക്കയാ മോളേ ഞാൻ കെട്ടട്ടെയെന്നു .
ഒരു നാണവുമില്ലേ മാമനു പെൺപിള്ളാരു കുളിക്കുന്നിടത്താ വരണത്
ഒാ ഒരു പെൺ പിള്ളാര് ഇങ്ങേട്ടു താ പെണ്ണേ ഞാൻ സോപ്പു തേച്ചു തരാം
മാമൻ സേപ്പു തേച്ചു കൊടുക്കുമ്പോൾ അവളിലാകെ ഇക്കിളി പടരും
ഹോ മതി മാമ ഞാൻ തേച്ചോളാം എന്നും പറഞ്ഞു സോപ്പു പിടിച്ചു വാങ്ങി മാമനെ പൊയ്ക്കോ എന്നു പറഞ്ഞു തള്ളി പുറത്തെറെക്കുമ്പോൾ മാമനു എന്തെന്നില്ലാത്ത ദേഷ്യം വരണതു അവൾ ശ്രദ്ധിച്ചിട്ടുണ്ട് .ഈയിടയായി മാമന്റെ പെരുമാറ്റത്തിലൊക്കെ അവൾക്കെന്തെക്കെയോ പന്തികേടു തോന്നുന്നുണ്ട് പക്ഷെ ആരോടു പറയാനാ .ആകെയുള്ള അമ്മക്കു അച്ഛന്റെ മരണ ശേഷം ഒരേയിരിപ്പും. ഇടക്കു പുറത്തിറങ്ങിയാൽ വഴയിൽ കാണുന്നവരെ അകാരണമായി ഉപദ്രവിക്കും .ആതിരയുടെ ക്ലാസ് മേറ്റും ഏറ്റവും അടുത്ത കൂട്ടുകാരിയുമാണവൾ
ഒന്നു വേഗം നടക്കുമോ ആതിരേ..അമ്മ തനിച്ചാ വീട്ടിൽ ഇന്നെന്തെല്ലാം കാട്ടി വെച്ചിട്ടുണ്ടാവുമോ .ഇന്നലെ വീട്ടിൽ ചെന്നപ്പോൾ അവിടുണ്ടായിരുന്ന തുണിയെല്ലാം പെറുക്കിയിട്ടു തീയിടാൻ പോകുന്നു .ഞാനൽപ്പം താമസിച്ചാൽ മാറിയുടുക്കാൻ പോലുമൊരു ഉടുപ്പുണ്ടാകുകയില്ലായിരുന്നു.
അവർ വേഗം നടന്നു .ദേവുവിന്റെ വീടെത്തിയപ്പോൾ ആതിരയോടു യാത്ര പറഞ്ഞവൾ വീട്ടിലേക്കു കയറി വാതിൽക്കൽ അവളുടെ അമ്മ എന്തോ ചെയ്തോണ്ടിരിപ്പുണ്ടായിരുന്നു .
ആതിര വീട്ടിലേക്കൊരു ഒാട്ടമായിരുന്നു .
വീണ വീട്ടിലെത്തിയപ്പോൾ ആതിരവാതിൽ പടിയിൽ കാത്തിരിപ്പുണ്ടായിരുന്നു.അമ്മ വാതിലും പൂട്ടി എവിടെ പോയതാ എത്രനേരമായി ഞാൻ ഇവിടെ കാത്തിരിക്കുന്നു വിശന്നിട്ടു കണ്ണു കാണാൻ കൂടിമേലാ .നിധിനൊത്ത നിമിഷങ്ങൾ സമയം കടന്നു പോയതറിഞ്ഞില്ല .ഒാർമ്മകൾ കൊച്ചു കൊച്ചു കളിവാക്കുകൾ മനസ്സിൽ ഒാളം തല്ലി കൊണ്ടേ ഇരുന്നു.ബാഗു മേശമേൽ വെച്ച് ആതിരനേരെ അടുക്കളയിലേക്കു പോയി .
പതിവിലും സദ്ധ്യക്കു സൗന്തര്യം കൂടിയതായി അവൾക്കു തോന്നി.
രാജീവ് പതിവു തെറ്റിച്ചില്ല.മൂക്കറ്റം കുടിച്ചു വന്നു ഭക്ഷണം പോലും കഴിക്കാതെ വന്നപടി കട്ടിലിൽ ചാഞ്ഞു.നിധിന്റെ വിളിക്കായ് അവൾ കാത്തിരുന്നു പക്ഷെ നേരം ഏറെ കഴിഞ്ഞങ്കിലും അവളുടെ ഫോൺ ശബ്ദിച്ചില്ല .അവൾ അറിയാതെ ഉറക്കത്തിലേക്കു പതിയെ പതിയെ വീഴുകയായിരുന്നു
ഉണർന്നെണീറ്റപ്പോൾ ഏറെ താമസിച്ചിരുന്നു .ആതിര സ്കൂളിലും രാജീവ് ജോലിക്കും പോയ് കഴിഞ്ഞന്നവൾക്കു മനസ്സിലായി .മുറ്റത്തു പടിയിൽ അലഷ്യമായി കിടന്ന പത്രത്തിൽ അവളുടെ കണ്ണുകൾ ഉടക്കി .ഈശ്വരാ ഇതു ദേവുവല്ലേ ..
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo