Ramaayanakadhakal 2.
ഈ കഥയിൽ കൈകേയിക്ക് ദശരഥനിൽനിന്നും വരം കിട്ടാനുണ്ടായ കാരണം അറിയേണ്ടേ. അത് പറയുന്നതിനുമുമ്പ് ദശരഥൻ ആരായിരുന്നു
വെന്നറിയേണ്ടേ. ഇന്നത്തെ കഥ അതാവട്ടെ.
വെന്നറിയേണ്ടേ. ഇന്നത്തെ കഥ അതാവട്ടെ.
രണ്ടാം അധ്യായം. ദശരഥന്റെ കഥ.
സൂര്യവംശത്തിലെ പ്രശസ്തനായ രാജാവും ശ്രീരാമചന്ദ്രൻറെ അച്ഛനുമായിരുന്നു
ദശരഥൻ. അദ്ദേഹം ഒരു വില്ലാളിവീരനായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥനാമം
"നേമി" എന്നായിരുന്നു. നേമിക്കു ദശരഥനെന്ന പേര് കിട്ടിയതിന് പിന്നിൽ ഒരു കഥയുണ്ട്.
വർഷങ്ങൾ നീണ്ടുനിന്ന ദേവാസുരയുദ്ധത്തിൽ ശംബരാസുരൻ ദേവലോകം കീഴടക്കി. ദേവന്മാരെല്ലാം ഓടിയൊളിച്ചു. മഹാമായാവിയായിരുന്ന
ശംബരാസുരനെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വർഗ്ഗം തിരിച്ചുപിടിക്കുന്നതിനുവഴികാണാതെ ദേവന്മാർ ബ്രഹ്‌മാവിനെ അഭയം പ്രാപിച്ചു. ദേവന്മാരോട് ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞു. "നിങ്ങൾക്ക്ശംബരാസുരന്റെ മായാശക്തിയെ നേരിടാനാവില്ല. അദ്ദേഹത്തെ തോൽപ്പിക്കണമെങ്കിൽ നല്ല യുദ്ധവൈദഗ്ദ്ധ്യം വേണം.അത് നിങ്ങൾക്കില്ല.എന്നാൽ ആ വൈദഗ്ദ്ധ്യം അയോദ്ധ്യാരാജാവായ നേമിക്കുണ്ട്.അതുകൊണ്ട് നിങ്ങൾ ദേവേന്ദ്രനോട് പറഞ്ഞ് നേമിരാജാവിനെ ദേവലോകത്തേയ്‌ക്ക്
ക്ഷണിച്ചു ശംബാസുരനോട് യുദ്ധം ചെയ്ത് തോൽപ്പിച്ചു ദേവലോകം വീണ്ടെടുത്ത് തരണം എന്നപേക്ഷിക്കുക. അദ്ദേഹം നിങ്ങളെ ഉപേക്ഷിക്കുകയില്ല.
ദേവേന്ദ്രൻ ബ്രഹ്മാവ് പറഞ്ഞതുപോലെ ചെയ്‌തു. രാജാവ് ഭാര്യയായ കൈകേയിയോടൊന്നിച്ചു ദേവന്മാർ നൽകിയ ദിവ്യരഥത്തിൽ കയറി അസുരസൈന്യങ്ങളെ നേരിട്ട്. തന്റെ ധനുർവൈദഗ്ദ്ധ്യത്താൽ നിഷ്പ്രയാസം തോൽപ്പിച്ചു
പലായനം ചെയ്യിച്ചു. ഇതുകണ്ട ശംബാസുരൻ കോപിഷ്ടനാകുകയും നേമിയുടെ നേർക്ക്കുറെ മായാപ്രയോഗങ്ങൾ പ്രയോഗിക്കാൻ തീരുമാനിക്കുകയും ചെയ്‌തു.നിമിഷനേരം
കൊണ്ട് ശംബാസുരൻ പത്തു ശരീരങ്ങൾ സ്വീകരിച്ചു ഒരേസമയം പത്തുദിശകളിൽനിന്നുംനേമിയെ ആക്രമിച്ചു.

ശംബാസുരന്റെ മായകണ്ട് അത്ഭുതപ്പെട്ട നേമി, പരിഭ്രാന്തനാകാതെ പത്തു ശംബരന്മാരെയും ഒരേ സമയം നേരിടാൻതന്നെ തീരുമാനിച്ചു. ഇതിനു ഒരേസമയം അതിവേഗത്തിൽ രഥം വട്ടം കറക്കേണ്ടിയിരുന്നു.
ദേവന്മാർ നൽകിയ സാരഥിക്കു ഇതിനുവേണ്ടത്ര ചാതുര്യം ഇല്ലാതിരുന്നതു കൊണ്ടു നേമി സ്വയം സാരഥ്യം ഏറ്റെടുത്തു. അപ്പോഴൊക്കെ രഥത്തിൽ കൂടെ കൈകേയിയുമുണ്ടായിരുന്നു.
അതിവേഗം കറങ്ങിക്കൊണ്ടിരുന്ന രഥത്തിൽനിന്നും നേമി പത്തുദിശയിൽനിന്നും പത്തുശംബരന്മാരുടെ നേർക്ക് ഒരേസമയം അസ്ത്രപ്രയോഗം നടത്തി പത്തുപേരെയും നിരായുധരാക്കി. നിരായുധൻമാരായതോടെ പത്തുശംബരന്മാരും യുദ്ധക്കളത്തിൽ നിന്നും തിരിഞ്ഞോടി.അങ്ങനെ നേമി ദേവലോകം വീണ്ടെടുത്തു ദേവേന്ദ്രനെ ഏൽപ്പിക്കുകയും ചെയ്‌തു.ഒരു രഥം കൊണ്ടുമാത്രം പത്തു രഥം കൊണ്ടെന്നപോലെ ഒരേ സമയം പത്തു ദിശകളിലേക്കും അമ്പെയ്തു പൊരുതിജയിച്ച നേമിക്കു, സന്തുഷ്ടനായ ബ്രഹ്മാവ് ദശരഥൻ എന്ന് പേര് നൽകി. അങ്ങനെയാണ് നേമിക്കു ദശരഥനെന്ന് പേര് വന്നത്.
ഇപ്രകാരമാണ് അയോദ്ധ്യാരാജാവും പിൽക്കാലത്തു ശ്രീരാമചന്ദ്രന്റെ പിതാവുമായിത്തീർന്ന നേമി"ദശരഥ"രാജാവായത്.

By: Bhanu Mohan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക