
തിറ തുള്ളിയെത്തുന്ന
ഒാർമ്മകൾക്കിന്നു ഞാൻ
പറയെടുപ്പൊന്നു
നടത്തിടാം കൂട്ടരെ.!
പട്ടു ഞൊറിഞ്ഞൊരു
നിറപറമേലെയായ്
പൂക്കുല വിറകൊണ്ടു
നില്കുമീ രാത്രിയിൽ
തക്ഷകൻ വന്നൊന്ന്
തീണ്ടുവാനായിട്ട്
അക്ഷമയോടെ ഞാൻ
സമക്ഷത്തിൽ നില്പൂ.!
വശ്യമനോഹരമായ -
നിൻ രൂപത്തെ എന്നോ
ആശിച്ചു പോയ ഞാൻ
തെറ്റു ചെയ്തെന്നു നീ
വാശിയോടെൻെറ
മുഖത്തു നോക്കീയെത്ര
ശാപം ചെരിഞ്ഞെന്ന -
റിയുമോ ഓമലേ.?
എന്നിട്ടും വിട്ടകന്നില്ലാമനം നിൻെറ
രൂപത്തെയെന്നോ കുടിയിരുത്തീയെന്നു
ചിന്തിച്ചു നോക്കാതെപിന്തിരിയുന്നു നീ.!
മണ്ണിലും,വിണ്ണിലും,എത്രജന്മം എന്നു
എണ്ണം അറിയില്ലയെങ്കിലും ഓർക്കുക
കണ്ണിൻെറ കണ്ണായി,കരളിൻെറ കരളായ്
ജീവൻെറ ജീവനായ് ഞാൻ
കാത്തു വെച്ചൊരു
സ്പന്ദനമാണു എനിക്കു നീയെന്നതു
സത്യമാണൂ സഖി ഓർത്തു വെച്ചാമതി.!
കാല ചക്രത്തിൻെറ തേരുന്തി നീങ്ങിടൂ ..,
കണ്ട സ്വപ്നത്തിൻെറ വേരറുത്തേക്കല്ലേ.!!
###################
അസീസ് അറക്കൽ.
####################
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക