
ഒന്നിച്ചുനടക്കുമ്പോൾ ളാ
നീ മാടിയൊതുക്കാൻ മാത്രം
പാറിപ്പറക്കുന്ന മുടിയിഴകൾ
നീ മാടിയൊതുക്കാൻ മാത്രം
പാറിപ്പറക്കുന്ന മുടിയിഴകൾ
ആരോരുമറിയാതെ നിൻ ചാരേ
ഓടിയെത്താൻ മാത്രം
കൊഞ്ചലുകൾ ഒതുക്കുന്ന കൊലുസ്സിൻമണികൾ
ഓടിയെത്താൻ മാത്രം
കൊഞ്ചലുകൾ ഒതുക്കുന്ന കൊലുസ്സിൻമണികൾ
ഉള്ളിലെരിയുന്ന തീനാമ്പുകളാൽ
നീ വെന്തുപോകാതിരിക്കാൻ മാത്രം
പെയ്തുകൊണ്ടിരിക്കുന്ന കണ്ണീർതുള്ളികൾ
നീ വെന്തുപോകാതിരിക്കാൻ മാത്രം
പെയ്തുകൊണ്ടിരിക്കുന്ന കണ്ണീർതുള്ളികൾ
സുദീർഘമാം കാത്തിരിപ്പുകളിൽ
നീ ഒറ്റയ്ക്കാകാതിരിക്കാൻ മാത്രം
ഒപ്പം കുതിക്കുന്ന ആത്മാവിൻ കഷണങ്ങൾ
നീ ഒറ്റയ്ക്കാകാതിരിക്കാൻ മാത്രം
ഒപ്പം കുതിക്കുന്ന ആത്മാവിൻ കഷണങ്ങൾ
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു നീയും
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു ഞാനും
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു ഞാനും
സമാന്തരരേഖകൾ സന്ധിക്കില്ലെന്നും
കൂട്ടിമുട്ടലുകൾ ദുരന്തങ്ങളാണെന്നും
പഠിച്ചതുകൊണ്ടായിരിക്കാമല്ലേ
ഇപ്പോഴും പരസ്പരം നോക്കി ചിരിക്കാനാവുന്നത്
കൂട്ടിമുട്ടലുകൾ ദുരന്തങ്ങളാണെന്നും
പഠിച്ചതുകൊണ്ടായിരിക്കാമല്ലേ
ഇപ്പോഴും പരസ്പരം നോക്കി ചിരിക്കാനാവുന്നത്
By: Maya Madhavan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക