Showing posts with label മായാമാധവൻ. Show all posts
Showing posts with label മായാമാധവൻ. Show all posts

ദുരന്തങ്ങളാകാതിരിക്കാൻ സ്വയം ഒഴിഞ്ഞുനടക്കുന്നവർ

Image may contain: 1 person, sunglasses and closeup


ഒന്നിച്ചുനടക്കുമ്പോൾ ളാ
നീ മാടിയൊതുക്കാൻ മാത്രം 
പാറിപ്പറക്കുന്ന മുടിയിഴകൾ
ആരോരുമറിയാതെ നിൻ ചാരേ
ഓടിയെത്താൻ മാത്രം
കൊഞ്ചലുകൾ ഒതുക്കുന്ന കൊലുസ്സിൻമണികൾ
ഉള്ളിലെരിയുന്ന തീനാമ്പുകളാൽ
 നീ വെന്തുപോകാതിരിക്കാൻ മാത്രം
പെയ്തുകൊണ്ടിരിക്കുന്ന കണ്ണീർതുള്ളികൾ
സുദീർഘമാം കാത്തിരിപ്പുകളിൽ
നീ ഒറ്റയ്ക്കാകാതിരിക്കാൻ മാത്രം
ഒപ്പം കുതിക്കുന്ന ആത്മാവിൻ കഷണങ്ങൾ
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു നീയും
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു ഞാനും
സമാന്തരരേഖകൾ സന്ധിക്കില്ലെന്നും
കൂട്ടിമുട്ടലുകൾ ദുരന്തങ്ങളാണെന്നും
പഠിച്ചതുകൊണ്ടായിരിക്കാമല്ലേ
ഇപ്പോഴും പരസ്പരം നോക്കി ചിരിക്കാനാവുന്നത്

By: Maya Madhavan

നീ വായിക്കുമ്പോൾ മാത്രം നിറയുന്ന പുസ്തകം

Image may contain: 1 person, indoor

പലരും വായിക്കാൻ ശ്രമിച്ചില്ല;
പഴകിയ നരച്ച പുറംചട്ട കണ്ടു
മടുപ്പോടെ നടന്നു നീങ്ങി.
അധ്യായങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കാത്ത ഉള്ളടക്കത്തിൽ ശ്വാസം മുട്ടി പൊടി പിടിച്ചൊരീ അലമാരക്കുള്ളിൽ.....
അടക്കാനാവാത്ത മോഹങ്ങൾ അരങ്ങൊരുക്കുന്ന ഇടനാഴിയിൽ,
നഷ്ടപ്പെട്ട പുതു മണം ഓർത്ത്‌,
വായിക്കപ്പെടാതെ പോകുന്നതിന്റെ
നൊമ്പരം, ചിരിയുടെ കുപ്പായത്തിൽ
പൊതിഞ്ഞു മറച്ചു പിടിച്ചു......
വായനാദിനത്തിന്റെ ആഘോഷാരവങ്ങൾക്കിടയിൽ
നീ കടന്നു വന്നല്ലോ,
കാതരമിഴികളോടെ, ഉറച്ച കാലടികളോടെ.
മെലിഞ്ഞ വെളുത്ത നേർത്ത വിരലുകളാൽ
എന്റെ താളുകൾ ഓരോന്നായി ......
വീടും നാടും നിന്റെ ലോകവും
വിട്ടു നീയെന്നിലേക്കു ചേക്കേറി
തലക്കെട്ടുകളില്ല, വിരാമചിഹ്നങ്ങളില്ല.
ഏടുകളിലോരോന്നിലും മയിൽ‌പ്പീലി
വിരിയിച്ചു നീ.. ആ മായലോകത്തു
നാമൊരുമിച്ചു പ്രേമഗീതികൾ പാടി.......
വായിച്ചു തീർക്കരുതീ പുസ്തകം.
വായിച്ചു മടുക്കുകയുമരുത്.
വരികൾക്കിടയിൽ അർത്ഥവും തേടരുത്.
വായനക്കാരനുമായി അനശ്വരപ്രണയത്തിലകാനാണ്
ഓരോ പുസ്തകവും ആഗ്രഹിക്കുന്നത്....

By: Maya Madhavan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo