Slider

ഗ്രൂപ്പിലെ കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ള കഥ.

0
ഗ്രൂപ്പിലെ കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ള കഥ.
""""""""""""""""""""""""""""""""""""""""""""""""""""""
ഒരിക്കൽ ഒരിടത്ത് കാട്ടിൽ ഒരു വലിയ അമ്മ ആന ഉണ്ടായിരുന്നു.
അമ്മ ആനയ്ക്ക് ഒരു കൊച്ച് കുട്ടിയാന ഉണ്ടായിരുന്നു.
കൊച്ച് കുട്ടി ആനയ്ക്ക് 3 വയസ്സ് ആയപ്പോൾ വലിയ കുറുമ്പ്. കുറുമ്പ് എന്ന് പറഞ്ഞാൽ ഭയങ്കര കുറുമ്പ്. ഭയങ്കര കുറുമ്പ് എന്ന് പറഞ്ഞാൽ ഉന്നൂട്ടാ... പറയാ.........നിങ്ങൾ തന്നെ ആലോചിച്ചോ അത്രയും വലിയ കുറുമ്പ്.... ട്ടാ...
അമ്മയാന കുട്ടിയാനയെ
പ്ലെസ്ക്കൂളിൽ ചേർത്തുവാനായ് നാട്ടിലേയ്ക്കിറങ്ങി വന്നു.
പണ്ട് കല്യാണത്തിന് പട്ടണത്തിൽ വന്നതാ.
പിന്നെ പ്രസവത്തിനുവരെ നാട്ടിൽ വരാത്ത അമ്മ ആന പട്ടണം കണ്ട് സന്തോഷം കൊണ്ടാകെ കോരിത്തരിച്ചു.
പട്ടണം ആകെ മാറിയിരിക്കുന്നു. മെട്രോയും കാഴ്ചകളും എല്ലാം കണ്ട് ഏറെ സന്തോഷിച്ചു പോയി.. കുട്ടിയാനക്കും പെരുത്ത് സന്തോഷം.
പ്ലെസ്ക്കൂളിൽ എത്തിയപ്പോൾ പ്രവേശനത്തിന് ജനന സർട്ടിഫിക്കറ്റ് ചോദിച്ചു.
അമ്മ ആനയുടെ കയ്യിൽ അതില്ലായിരുന്നു.
ആധാർ ചോദിച്ചു.
അതും എടുത്തിട്ടൂല്യ ,കേട്ടിട്ടൂല്യ...
തന്ത ആനയെ ഫോൺ ചെയ്യാൻ നോക്കിയപ്പോൾ ആധാർ ലിങ്ക് ചെയ്യാനുള്ള സന്ദേശമാണ് കേൾക്കുന്നത്.
ആകെ വിഷമമായി.
എന്തായാലും അഡ്മിഷൻ കിട്ടിയില്ല. വിശന്നു കുറുമ്പ് കാട്ടി തുടങ്ങിയ കുട്ടിയാനക്ക് പഴം വാങ്ങാൻ കടയിൽ പോയപ്പോൾ കയ്യിലുള്ളത് ഒരു 500 ന്റെയും 1000 ന്റെയും നോട്ട് മാത്രം. കടക്കാരൻ പറഞ്ഞു ഇത് പഴയതാ, സർക്കാർ പറഞ്ഞത് കേട്ടില്ലേ "ഇസ്ക്കോ ലീഗൽ ട്ടൻണ്ടർ നഹിം ഗേ"
ഒന്നും മനസ്സിലായില്ല ,ഒന്നും കിട്ടിയില്ല, ഒന്നും നടന്നില്ല പാവം രണ്ടു പേരും വിശന്നുവലഞ്ഞ് വീണ്ടും കാട്ടിലേക്ക് തന്നെ നടന്നു.....
ഇതിലും നല്ലത് കാട്ടിലെ കുറുമ്പും കളി തമാശയുമാണെന്ന തിരിച്ചറിവോടെ........
ShajuTrissokkaran, 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo