ഒന്നും ബാധിക്കാത്ത ചിലരെ കണ്ടിട്ടുണ്ടോ..?
വരണ്ട ഒരേ ഒരു നിറങ്ങളിൽ
ബന്ധിക്കപ്പെട്ടവർ,
ചേറ്റിലും ചെളിയിലും
ചിരിയുടെ പൂക്കാലം തീർക്കുന്നവരുണ്ട്..
ആർഭാടങ്ങൾ എന്നത്
ദാനമായി കിട്ടുന്ന വർണ്ണകുപ്പായങ്ങളിലും
കളിപ്പാട്ടങ്ങളിലും ഒതുക്കി നിർത്തുന്നവർ,
ദുർഗന്ധത്തെ പോലും സുഗന്ധമെന്നു കരുതി
വെയിലിനെ പോലും തണലാക്കി,
മഴയെ ശപിച്ചു,
ടാർപോളീന്റെ നീല നിറത്തിനു താഴെ
സ്വർഗം ഉണ്ടെന്നു സങ്കൽപ്പിച്ചു
രാവുറക്കത്തിലേക്ക് നടന്നുകയറുന്നവർ,
വരണ്ട നിറങ്ങളിൽ വരച്ചു ചേർക്കപ്പെട്ടവർ
ലോകത്തെ മാറി നിന്നു നോക്കിക്കാണാൻ
വിധിക്കപ്പെട്ട,
അക്ഷരങ്ങൾ പോലും അന്യമായ
ഭംഗിയുള്ള ചിത്രശലഭങ്ങൾ
വസിക്കുന്നിടങ്ങൾ,
ഇല്ലായ്മകളിലും ജീവിതത്തെ
ആഘോഷമാക്കുന്നവരെ
കാണാതെ നടന്നു പോകുന്നു
കാലവും
പിന്നെ പലപ്പോഴും നമ്മളും...
_സിനി രുദ്ര
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക