നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നമ്പർ ബിസി


കല്യാണ നിശ്ചയം കഴിഞ്ഞയുടനെ ധനുശ്രീയും നവീനും കോൾ ചെയ്തു തുടങ്ങി .
രാത്രി മുഴുവൻ കോൾ ....
കോളോടെ കോൾ .
എപ്പൊ നോക്കിയാലും രണ്ട് പേരുടേയും ചെവിയിൽ ഫോൺ .
മുറ്റം അടിക്കുമ്പോഴും ചെവിയിൽ ഫോൺ ,നവീൻ ഡ്രൈവ് ചെയ്യുമ്പോഴും കോൾ .
ഒരിക്കൽ കഴിഞ്ഞ വർഷം കല്യാണം കഴിഞ്ഞ് ധനുശ്രീയുടെ വീടിനു അടുത്തു വന്ന സെലീന പറഞ്ഞു .
"കല്യാണം കഴിയുന്നവരെയെ ഇതൊക്കെയുള്ളൂ"
ധനുശ്രീ അതിനു മറുപടി പറഞ്ഞില്ല .
മൂന്ന് മാസം കഴിഞ്ഞപ്പോൾ ധനുശ്രീയും നവീനും തമ്മിലുള്ള കല്യാണം നടന്നു .
ഇടയ്ക്ക് വീട്ടിൽ നിൽക്കാൻ വരുന്ന ധനുശ്രീ കോളിംഗ് തുടർന്നു .
സെലീന നോക്കുമ്പോഴൊക്കെ കോൾ .
"ഇവര് ഇതുവരെ ഇതു നിർത്തിയില്ലെ" ?
സെലീന ചിന്തിച്ചു .
അവൾക്ക് ഇരിക്ക പൊറുതിയില്ലാതെയായ് ,ഒന്നു ചോദിക്കാതെ പറ്റില്ലെന്നായ് .
ഒരു ദിവസം സെലീന ധനുശ്രീയോട് ഇടിച്ചു കയറി ചോദിച്ചു .
"നിങ്ങൾ തമ്മിൽ നല്ല സ്നേഹമാണല്ലെ?"
അതെന്താ അങ്ങനെ ചോദിച്ചത് ?
ധനുശ്രീ ചോദിച്ചു .
"അല്ല "! ,ഇപ്പോഴും കോളിംഗ് നിർത്തിയില്ലല്ലൊ?
വളരെ വിഷമത്തോടെ ധനുശ്രീ പറഞ്ഞു .
"എന്റെ പൊന്നു ചേച്ചി ,ഈ കോളിംഗ് നിർത്തിയാ മതിയായിരുന്നു ,ആ മനുഷ്യനു സംശയമാ ... 24 മണിക്കൂറും വിളിച്ചു നോക്കും നമ്പർ ബിസിയാണൊ എന്നറിയാൻ ".
ഇത് പറഞ്ഞ് തീർന്നതും ധനുശ്രീയുടെ മൊബൈൽ റിംഗ് ചെയ്തു .
ഡോ റോഷിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot