ജലാശം വറ്റി വരണ്ട കൺതടങ്ങൾ മുതൽ വീണ്ടുകീറിയ പാതങ്ങളും വിയർപ്പിൽ ഒട്ടികിടക്കുന്ന വസ്ത്രങ്ങളും അയാളുടെ അവശതയെ നന്നേ വിളിച്ചോതുന്നത് ആയിരുന്നു...
ആ നട്ടുച്ച വെയിലിനെ വെല്ലാൻ അയാളുടെ മനക്കരുത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലയെന്നു തോന്നിയിട്ടുണ്ടാവണം.....
ഇരുട്ട് മൂടുന്നതിനപ്പുറം അയാൾ ഓടിപ്പിണഞ്ഞു വണ്ടിയുമെടുത്തു നഗര വീഥിയിലേക്ക് വന്നു...
കിട്ടുന്ന ഓട്ടങ്ങൾ വളരെ വിരളമാണെങ്കിലും മടികൂടാതെ അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു... കാത്തുനിന്ന് കിട്ടുന്നതോക്കെയും പാതി അന്ധതയിൽ മങ്ങിയ കാഴ്ചയിലെ പറ്റിക്കപെടലുകൾ ആണെന്ന് മനസിലാക്കി വരാൻ അത്ര പ്രയാസം ഉണ്ടായില്ല ...
മുഷിഞ്ഞു കീറിയ നോട്ടുകൾ കൈകളിൽ കിട്ടിയയുടൻ എണ്ണിതിട്ടപ്പെടുത്താൻ ശ്രമിക്കുമ്പോഴേക്കും ഓടിമറയുന്ന ആളുകൾ, അവിടെ പറ്റിക്കപ്പെടൽ സഹജമായി തോന്നി അയാൾക്....
വിജനമായ വീഥിയിൽ ആരെയും കാത്തുനിൽക്കാൻ ബാക്കി ഇല്ലെന്നോണം.. അയാൾ വേഗത്തിൽ വണ്ടിയുമായി പാഞ്ഞു...
നഗരത്തിലെ വഴിവിളക്കുകൾ അണയാതെ നിൽകുമ്പോൾ തന്റെ ഉള്ളിലെ പ്രതീക്ഷയുടെ വെട്ടവും അണയാതെ നില്കുന്നപോലെ.. വീട്ടിലേക്കെത്താൻ അയാളുടെ ഹൃദയം വെമ്പൽ കൊണ്ടു..
വാതിലിനപ്പുറം താൻ വന്നെന്ന പ്രതീക്ഷയിൽ കാത്തിരിക്കാൻ ഒരേയൊരു മുഖമേ ഉള്ളു...
വാതിൽ തുറന്നു അലസമായി അവൾ നടന്നു പോയി.. തന്റെ മുഖത്തേക് ഒന്നു നോക്കുക പോലും ചെയ്യാഞ്ഞത് അയാളുടെ പിതൃഹൃദയത്തിൽ നോവുണർത്തി...
അവളെ വിളിക്കാൻ മുതിരാതെ അയാൾ മുറിയിലേക്ക് കയറി...
കണ്ണുകൾ അടയുംതോറും പിണങ്ങി പരിഭവിച്ചു നിൽക്കുന്ന മകളുടെ മുഖം അയാളിൽ വേദന സൃഷ്ട്ടിച്ചുകൊണ്ടേയിരുന്നു....
കുറച്ചു ദിവസങ്ങളായി പരാതികൾ തുടങ്ങിയിട്ട്....
അമ്മയില്ലാതെ വളർന്ന മകളെ നിറഞ്ഞ ദാരിദ്ര്യത്തിന്റെ നടുവിലാണ് നോക്കിയത്. എന്നാൽ സ്നേഹത്തിന്റെയും ലാളനയുടെയും കാര്യത്തിൽ സമ്പന്നതി പുലർത്തി.. ... പട്ടണത്തിൽ അയച്ചു പഠിപ്പിക്കും വിധം അവളെ പ്രാപ്തയാക്കി എടുക്കാൻ ശ്രമിച്ചു.. പഠനചിലവുകൾ ഓരോ ദിനങ്ങളും അയാളെ അസ്വസ്തനാക്കി കൊണ്ടിരുന്നു...
ചെറിയ ആവശ്യങ്ങളിൽ നിന്നു തനിക്കു ഉൾകൊള്ളാൻ കഴിയാത്ത ആവശ്യങ്ങളിലേക്ക് അവളുടെ ചിന്ത നീണ്ടതിൽ പിന്നെ എന്നും ഇങ്ങനെ ആണ്.... പിണങ്ങി നടക്കാൻ തുടങ്ങി എത്രയോ ദിവസങ്ങൾ ആയിരിക്കുന്നു...അനുനയിപ്പിക്കാൻ വാക്കുകൾ മതിവരാതെ വന്നപ്പോൾ ആ പ്രയക്ത്നം അവിടെ അവസാനിപ്പിച്ചു..... അതിനുശേഷം ഒരു വാക്കുകൊണ്ട് പോലും അവൾ പരിഗണിച്ചില്ല... നീറുന്ന മനസുമായി അയാൾ കിടന്നു..ഉറങ്ങാൻ കഴിയുന്നില്ല., ഉണരുമ്പോൾ തന്നെ ഓടി അടുത്തുവന്ന് ഒരുപാട് ഉമ്മകൾ കൊണ്ട് തന്നെ മൂടി സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്ന മകളുടെ അകൽച്ച ഒരു ഭാരമായി നെഞ്ചിനുമീതെ നിന്നു.... ഉണരാൻ പോലും ഇഷ്ടപ്പെടാതെ വണ്ണം ഉറക്കം തഴുകട്ടെ എന്നയാൾ പ്രാർത്ഥിച്ചു.....
എന്തോ ആലോചിച്ചുറപ്പിച്ചതിനുശേഷം എപ്പോഴോ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു...
***********
കണ്ണുകൾ ആഞ്ഞു തുറന്നു നോക്കി അയാൾ,
മുറിയിലേക്കു നോക്കുമ്പോൾ അവളെ കാണുന്നില്ല...
അയാൾ ആസ്വസ്തനായിരുന്നു... മുറ്റത്തേക്കിറങ്ങി ആകാശത്തേക്ക് നോക്കി... വിണ്ടുകീറിയ ആകാശമേഘങ്ങൾ കണ്ണീരു പൊഴിക്കാൻ വെമ്പി നിൽക്കുന്ന പോലെ അയാൾക് അനുഭവപ്പെട്ടു....
***********
ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ചു.. കണ്ണുകൾ ഈറനയിച്ചു കൊണ്ടുത്തന്നെ...
തിരികെ മടങ്ങുമ്പോൾ അയാൾ തികച്ചും സന്തോഷവാനായിരുന്നു.. കൈയിൽ എപ്പോഴും ഉണ്ടാകുന്ന ഇല്ലായ്മയെ മാറ്റിനിർത്തി അയാൾ കുറെ സാധനങ്ങളുമായി വീട്ടിലേക് മടങ്ങി...
വീണ്ടും ശൂന്യതയിലേക്ക് മടങ്ങാൻ അയാൾക് തോന്നി.... റോഡിലേക്ക് ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ നിർജീവമായതുപോലെ തോന്നി... വർഷം 20 ആയി കൊണ്ട് നടക്കുന്ന ഉപജീവനമാർഗം ഇന്ന് താൻ ആർക്കോ കൈമാറിയിരിക്കുന്നു...
അധ്വാനിച്ച മണ്ണ് ചതിച്ചപ്പോഴും പോറ്റിയത് അതായിരുന്നു... കണ്ണുകൾ അശ്രുകണങ്ങൾ കൊണ്ട് മൂടി കാണാൻ കഴിയാത്ത വിധം കാഴ്ച പൂർണമായി മറച്ചു... എതിർ ദിശയിലെ വാഹനം വന്നു തട്ടിത്തെറിപോകുമ്പോഴും അയാളുടെ ഇരുളടഞ്ഞ കണ്ണുകൾക്കുള്ളിൽ പരിഭവം വിട്ടുമാറാത്ത പൊന്നുമോളുടെ മുഖമായിരുന്നു..
*********
ചിന്തകളാൽ കലുഷിതമായിരുന്നു അവളുടെ മനസ്.....
നീ ഇതുവരെ ഈ ഫോൺ മാറ്റിയില്ലേ....ഇത്ര കാലമായും ഈ പഴയ മോഡലുമായി നടന്നോളും... പരിഹാസം നിറഞ്ഞ അഭിയുടെ ചോദ്യം കേട്ടാണ് അവൾ ചിന്തകളിൽ നിന്നു മുക്ത ആയതു...
അല്പം ജാള്യതയോടെ അവൾ അവരിൽ നിന്നും മാറി നിന്നു...
എന്നും പരിഹസിക്കപ്പെട്ടിട്ടേയുളളു താൻ....
സ്കൂളിൽ വെച്ചു ആകെയുള്ള പെൻസിൽ അപ്പു ഡെസ്കിൽ കുത്തിയൊടിക്കുമ്പോഴും കരഞ്ഞു പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് അതു മാത്രമേയുള്ളു എന്ന്....
വരുന്ന വഴിയിൽ മഴതോരും വരെ പീടിക തിണ്ണയിൽ കാത്തുനിൽകുന്നത് കുട ഇല്ലാത്തത് കൊണ്ടാണെന്നു..
എങ്കിലും അവരെല്ലാം എന്നെ മഴവെള്ളത്തിൽ തള്ളിയിട്ടപ്പോഴും എന്റെ കുഞ്ഞുമനസ് പിടിച്ചുനിന്നില്ലേ. ... കരഞ്ഞൊലിച്ചു ഞാൻ ഓടിപ്പോയപ്പോഴും എന്നെ പിന്നിൽ നിന്നു അവർ പരിഹസിച്ചിട്ടേയുള്ളു...
പുതിയൊന്നു വാങ്ങാൻ ഇല്ലാതെ പൊട്ടിയ ചെരുപ്പുമിട്ട് ഞാൻ പതുക്കെ വരുമ്പോഴും... അട്ടഹാസത്തിന്റെ അരങ്ങൊലികൾ എനിക്ക് പിന്നിൽ നിന്നും കേക്കാവുന്നത് ആയിരുന്നു... എന്റെ കണ്ണീരിന്റെ നനവിനെ ആരും കണ്ടതേയില്ലലോ....
ചിന്തിച്ചു കൂട്ടി അവൾ വീടിന്റെ മുറ്റത്തെത്തിയതും... അച്ഛൻ എത്തിയില്ലെന്ന് അവൾക് മനസിലായി... വീടിനുള്ളിൽ എത്തിയതും അച്ഛനില്ലാത്ത ശൂന്യത അവൾക് വല്ലാത്ത വേദന ഉളവാക്കി.... കണ്ണുകൾ മെല്ലെ അടഞ്ഞവന്നു...
*********
തിരികെ വരാൻ അച്ഛൻ ഇനി ഇല്ലെന്ന സത്യം അവൾ മനസിലാക്കികൊണ്ടേയിരുന്നു.... അല്ല ആരൊക്കെയോ ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു...
ഇനി വരില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും ആ റൂമിലേക്കു എത്തി നോക്കുമ്പോഴും അവൾക് എന്തോ പ്രതീക്ഷ ആയിരുന്നു.... എന്നാൽ അവിടം ശൂന്യമായിരുന്നു...
അത് അവളിൽ എപ്പോഴും ആശങ്കയും തെല്ലു ഭയവും നിറച്ചു...
അല്പനേരംത്തിനു ശേഷം അവളുടെ കണ്ണുകൾ നീണ്ടത് ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്ന വർണകടലാസ്സലേക്ക് ആയിരുന്നു.. അവൾ അതെടുത്തു തുറന്നു നോക്കി.....
ദിവസങ്ങളായുള്ള തന്റെ മൗനത്തെ ഭേദിക്കാൻ ഉള്ള താത്രപ്പാടിൽ ആയിരുന്നു അച്ഛൻ...
തനിക്കു വേണ്ടി ഉള്ള കഷ്ടപ്പാടിൽ അച്ഛൻ ഏറ്റവും പ്രിയമുള്ള വണ്ടി വിറ്റിരിക്കുന്നു.... ഇന്നോളം ആഹാരത്തിനു മുട്ട് വരുത്താതെ നോക്കാൻ പ്രാപ്തിയുണ്ടാക്കിയത് വരെയും നഷ്ടപ്പെടുത്തിയത് അവളിൽ നടുക്കം സൃഷ്ടിച്ചിരുന്നു...
ലോകത്തിലുള്ള മറ്റെന്തും അവളെക്കാൾ ആ മനുഷ്യന് വലുതല്ല എന്ന തിരിച്ചറിവ് അവളുടെ ഹൃദയം പൊട്ടുമാറാക്കി....
അവളുടെ കണ്ണുകളിൽ നിന്നു ചോരത്തുള്ളികൾ പൊടിയുന്ന പോലെ തോന്നിച്ചു... വർണക്കലാസിനു മുകളിൽ എഴുതിയ വാക്കുകളിൽ അവളുടെ കണ്ണുകൾ ഉടക്കി, എന്റെ മകൾക്കായി... "ജന്മദിനാശംസകൾ "
അവളുടെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകികൊണ്ടേയിരുന്നു...കാത്തിരുന്നു വൈകുനേരം പരിഭവിച്ചു ഇരിക്കുന്ന അവള്ക്കുനേരെ നീട്ടുന്ന ആ പിതാവിന്റെ വിയർപ്പിൽ കുതിർന്ന പലഹാരത്തിനു ഇതിലും സംതൃപ്തി തരുവാൻ കഴിയുമെന്ന വേദന അവളിൽ നീറ്റലായി ഭവിച്ചു.....
അച്ഛനെ കാണാനായി അവളുടെ ഹൃദയം വെമ്പൽ കൊണ്ടു.....
സമയങ്ങൾ കടന്നുപോകുന്തോറും അച്ഛൻ ഇനി മടങ്ങി വരാത്തത്ര ദൂരത്തായി എന്ന്അവൾ ബോധത്തിലേയ്ക് വരുമ്പോഴും നിർവികാരതയുടെ നീർച്ചാലുകൾ അവിടെ ഒഴുകിതുടങ്ങിയിരുന്നു.......
ഇല്ലായ്മകളുടെ നടുവിലും നമ്മുക്കായി എല്ലാം ഒരുക്കുന്ന മാതാപിതാക്കളെ പറ്റി പലപ്പോഴും ഇന്നത്തെ തലമുറ അവബോധരാകാറില്ല... അവരുടെ ജീവിതത്തിന്റെ ആകെത്തുക മക്കൾ തന്നെ ആണ്.. അവർക്ക് വേണ്ടി മക്കൾ ജീവിക്കുമ്പോഴാണ് അവിടെ അർഥസമ്പുഷ്ടത കൈവരിക്കുന്നത്....
ഈ തിരിച്ചറിവിലൂടെ ഇന്നത്തെ തലമുറ കടന്നുപോയെങ്കിൽ.......... ചിന്തിക്കാം
സ്നേഹത്തോടെ ജെസ്‌ലിൻ❣️
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക