Slider

കഥ കഴിഞ്ഞു (നുറുങ്ങു കഥ )

0


കഥ -1

'പത്തിലെ പരീക്ഷ കഴിഞ്ഞ ദിവസം
ഞാൻ അവളോട്‌ ചോദിച്ചു
മലയാളം പുസ്തകത്തിൽ ഞാനൊരു കാര്യം വെച്ചിട്ടുണ്ടാരുന്നു .
വായിച്ചാരുന്നോ ?
ഇല്ല !
പിന്നെ ?
ഞാനത് അപ്പന്റെ കയ്യിൽ കൊടുത്തു !
ഹെൻറമ്മോ !
എന്നിട്ടപ്പൻ എന്ത് പറഞ്ഞു ?
മൊത്തം അക്ഷര തെറ്റാണെന്ന് പറഞ്ഞു .
അതോടെ ആ കഥ കഴിഞ്ഞു.

------------

കഥ - 2
'നല്ലെഴുത്തിൽ' ഞാൻ ഒരു കഥ എഴുതി
കഥ 'നല്ലെഴുത്തിൽ' വന്നപ്പോൾ സന്തോഷായി
കഥ വായിയ്ക്കാൻ ഞാൻ അവളെ നിർബന്ധിച്ചു
വായിച്ചിട്ടവൾ പറഞ്ഞു
നല്ല കഥ - ഇതാണോ കഥ ?
അതോടെ പിന്നെയും എൻറെ കഥ കഴിഞ്ഞു !


Written by 

എം എം മാത്യു (Mathew Mathai)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo