========
''മാന്യമായി കഴിഞ്ഞിരുന്ന ഫാമിലി യാ,....പറഞ്ഞിട്ടെന്താ ?...മൊത്തം പ്രശ്നമായില്ലേ ...!
''അതെ .... മാത്യകാ ദമ്പതികളായിരുന്നല്ലോ... എത്ര സന്തോഷത്തോടെ കഴിഞ്ഞവരാ ...
''അല്ല ചെങ്ങാതി ...ആരുടെ ഭാഗത്താ തെറ്റ്,...
''സംശയമെന്താ ... അയാളുടെ ഭാഗത്ത് ... കാമുകിയെ കൈയ്യോടെ പിടിച്ചില്ലേ ഭാര്യ,...
''എന്നാലും ഇത് വലിയൊരു സംഭവമായി പോയി അല്ലേ...?
''ഭൂമിയിലുളള ഒരൊറ്റെണ്ണത്തിനെ വിശ്വസിക്കാൻ കൊളളത്തില്ല.... !
''സത്യം .....നമ്മളിവിടെ എത്രപേരുണ്ട് ഈ സൂര്യനെന്തിനാ ഭൂമിയെ പ്രണയിച്ചത്,..പാവം ചന്ദ്രിക ...അവളില്ലാത്ത നേരത്തല്ലേ ആ സൂര്യനുമായി ഭൂമി ഡിങ്കോഡാൾഫിക്ക് പോയത് ...!!
''അല്ല .....ചന്ദ്രിക എങ്ങനെയാണ് സംഭവം അറിഞ്ഞത്,..?
''എടാ.... നമ്മുടെ ''വ്യാഴം '' ചന്ദ്രികയുടെ കസിനല്ലേ ..അയാളാ ഓളെ അറിയിച്ചത്,..!!
''ങാ .. നമ്മുടെ സൗരയുഥത്തിലെ അവിഹിത കഥകൾക്ക് '' ഭൂമിയിലുളള മലയാളീസ് ഒരു പേരും കൊടുത്തെടാ ...!
''അതെന്താ,..!
''സൂര്യഗ്രഹണം,..!!
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക