Slider

അമ്മയാണെ സത്യം

0
Image may contain: 1 person, eyeglasses and closeup
Author: Vidya Venu
.......,,,,,,,.,,,,,,,.,,,,,,,,..,,,,,,
ഹേയ് കുഞ്ഞീ...
എഴുനേൽക്ക് മോളെ
അവൾ ചേട്ടനെ ഒന്നു നോക്കിയിട്ട് തിരിഞ്ഞു കിടന്നു.
യേട്ടന് സ്കൂളിൽ പോകണം. കുഞ്ഞിക്ക് ബാലവാടിയില് പോകണം എഴുനേൽക്കെ ടീ.
ഇനി കിടന്നാൽ കുഞ്ഞമ്മ തല്ലും മോളെ.
പ്പെട്ടെന്ന് അവൾ ചാടിയെഴുനേറ്റു.
ശംഭൂ.... അകത്തുനിന്ന് ഭവാനിയുടെ വിളി മുഴങ്ങി
ദാ വരണു കുഞ്ഞമ്മെ.
നിന്റെ അപ്പൻ ലോറിയും കൊണ്ട് ദൂരെയാ ഇന്നലെ പോയത്
താമസിക്കും വരാൻ.
പോയി വെള്ളം കൊണ്ടു വാടാ..
കൊച്ചെഴുന്നേറ്റില്ലെ
എഴുനേറ്റു.
എന്നാ ദാ.. ഈ ചെറിയ കുടത്തിൽ വെള്ളം എടുത്ത് അവളുടെ തലയിൽ വെച്ചു കൊടുക്ക്..
അതു വേണ്ടാ ഞാൻ കൊണ്ടുവന്നോളാം കുഞ്ഞമ്മെ.
പറയണത് കേൾക്കടാ എന്റെ കൈയ്യിൽ നിന്ന് തല്ല് വാങ്ങാതെ.
നാളെ വല്ല വീട്ടിലും പോകണ്ട പെണ്ണാ കഷ്ടപ്പെട്ട് വേണം വളരാൻ.
കുഞ്ഞിയെയും കൂട്ടി അവൻ നടന്നു പോയി.
കോളനിക്കകത്തെ വലിയ കിണറ്റിൽ നിന്നും വെള്ളം കോരി കുടങ്ങൾ ഓരോന്നവൻ നിറച്ചു.
അനുജത്തിയുടെ തലയിൽ ചെറിയ കുടം വെള്ളം വെച്ചു കൊടുക്കുമ്പോൾ അവനു വല്ലാത്ത സങ്കടം ഉണ്ടായി.
നടക്കുന്നതിനിടയിൽ കുത്തിപ്പാറു പറഞ്ഞു.
ഏട്ടാ നമ്മുടമ്മ മരിക്കണ്ടായിരുന്നല്ലെ.
അമ്മ ഉണ്ടാർന്നെ ഈ കുഞ്ഞമ്മ വരില്ലാരുന്നല്ലോ.
എനിക്കമ്മെക്കാണാൻ കൊതിയാ ഏട്ടാ.
അവൾകരഞ്ഞു തുടങ്ങി
കുഞ്ഞീ കരയല്ലെ മോളെ മോൾക്ക് ഏട്ടനില്ലെ.
വെള്ളം കൊണ്ടടുക്കളയിൽ വെച്ചിട്ട് മോള് പോയി കുളിച്ചിട്ട് വാ..
അമ്മയുടെ കൈ പതിഞ്ഞ
രാസ്നാദി ക്കുപ്പി കെയ്യിലെടുത്തപ്പോൾ അവന്റെ കണ്ണു നനഞ്ഞു.
കുളി കഴിഞ്ഞു വന്ന കുഞ്ഞിയുടെ തലയിൽ അവൻ രാസ്നാദി തേച്ചു കൊടുത്തു.
അവളെ ഉടുപ്പ് ഇടാൻ സഹായിച്ചു
പ്പിന്നെ മുടി ചീകി ഒതുക്കി.
സുന്ദരിക്കുട്ടിയാട്ടൊ .. ഏട്ടനും കുളിച്ചൊരുങ്ങട്ടെ.
മോളു പോയി കഴിച്ചിട്ട് വാ..
അവൻ കുളി കഴിഞ്ഞ് വരുമ്പോൾ കുത്തി പാറു ഇരുന്ന് കരയുന്നു.
യ്യോ! എന്തുപ്പറ്റി കുഞ്ഞീ എന്തിനാ കരയുന്നത് ?
കഴിക്കാൻ ഒന്നും തന്നില്ല കുഞ്ഞമ്മ.
നീ ചോദിച്ചില്ലെ?
ഇന്നു കഴിക്കാൻ ഒന്നൂല്ലാ
ഒരു നേരം പട്ടിണി കിടക്കുന്നത് പെൺപിള്ളേർക്ക് നല്ലതാന്നും പറഞ്ഞു.
ശംഭു അടുക്കളയിലേക്ക് ഓടിച്ചെന്നു എന്താ കുഞ്ഞമ്മെ കുഞ്ഞിക്ക് കഴിക്കാൻ കൊടുക്കാത്തത്?
എന്നെക്കൊണ്ട് പറ്റില്ല ടാ
നിറവയറോടെ ഇരിക്കുന്ന എനിക്ക് ഇവിടുത്തെ എല്ലാ ജോലിയും ചെയ്യാൻ പ്പറ്റില്ല.
ഒരു ദിവസം നിന്റെ അനിയത്തി കഴിച്ചില്ലെ
അങ്ങ് ചത്തുപൊന്നെ പോട്ടെ.
കുഞ്ഞമ്മെടെ വയറ്റിലുള്ളതും എന്റെ അനുജത്തിയാണെ കുഞ്ഞമ്മ ഇങ്ങനെ ചെയ്യുമോ?
എന്റെ വയിറ്റിലുള്ളത് മോനാ എന്റെ പൊന്നു മോൻ.

ഞങ്ങളെക്കൊണ്ടു കുഞ്ഞമ്മയ്ക്ക് ഉപകാരം ഇല്ലെ..
എന്തു ഉപകാരം
എനിക്ക് നിന്റെയൊന്നും ഉപകാരം വേണ്ടാ .. വല്ലതും തിന്നണെ
ജോലി ചെയ്യണം.
അവൻ അവരെ തുറിച്ചു നോക്കി.
നോക്കി പ്പേടിപ്പിക്കാതെ പോടാ..
ശംഭു തിരികെ നടന്നു.
ബാഗുമെടുത്ത് അനുജത്തിയുടെ കൈയ്യും പിടിച്ച് അവൻ റോഡിലെയ്ക്കിറങ്ങി.
കൈയ്യിൽ ഇരുന്ന ചില്ലറത്തുട്ടു കൊണ്ട് രണ്ട് ഏത്തപ്പഴം വാങ്ങി അനുജത്തിക്ക് കൊടുത്തു.
യേട്ടന് വേണ്ടായോ?
വിശക്കുന്നില്ലെ.
ഇല്ല മോളു കഴിച്ചോ യേട്ടന് വിശപ്പില്ല.
വൈകിട്ട് സ്കൂളുവിട്ടു വരുമ്പോഴും അവനവളെ ചേർത്തു പിടിച്ചിരുന്നു.
വന്ന ഉടനെ തന്നെ കുഞ്ഞമ്മ ഏൽപ്പിച്ച പണിയൊക്കെ അവൻ ചെയ്തു.
രാത്രിയിൽ ഭവാനി കൊടുത്ത അത്താഴക്കത്തി രണ്ടു പേരും കൂടിക്കഴിച്ചു.
അനുജത്തിയെ ചേർത്ത് പിടിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ അവൻ ചോദിച്ചു?
മോൾക്ക് വയറ് നിറഞ്ഞാരുന്നോ?
മ് നിറഞ്ഞു.
ഏട്ടന് നിറത്തോ?
ഉവ്വ് മോളു റങ്ങിക്കോട്ടോ..
അവന്റെ കൈവിരലിൽ മുറുകെപ്പിടിച്ച് അവളുറങ്ങി...
ശംഭുവിന്റെ മനസിൽ ക്യാൻസർ കാർന്നുതിന്നുന്ന വേദനയോടെ അമ്മയുടെ ഞരങ്ങിയുള്ള ശബ്ദം ഓർമ്മ വന്നു.
ഞാൻ മരിച്ചാലും നീ കുഞ്ഞിയെ ഉപേക്ഷിക്കല്ലെ മോനെ..
ഇല്ലമ്മെ ഒരിക്കലും ഞാൻ ഉപേക്ഷിക്കില്ല
അവൻ കുഞ്ഞിയെ ചേർത്തു പിടിച്ചു..
അടുത്ത മുറിയിൽ നിന്ന് കുഞ്ഞമ്മയുടെ ശബ്ദം അവൻ കേട്ടു ...
രായനണ്ണാ നിങ്ങൾ എത്താറായോ.?
എനിക്ക് സഹിക്കാൻ വയ്യാ...
ഹോസ്പിറ്റലിൽ പോകണം.. വല്ലാത്ത വേദന.
ഞാനിനി എന്താ ചെയ്യുക ദൈവമേ...
ദൈവമേ!
കുഞ്ഞമ്മയ്ക്ക് എന്തൊ കുഴപ്പമാണല്ലൊ
മോളെ എഴുനേൽക്ക്..
അവൻ അടുത്ത മുറിയിയുടെ വാതിലിൽ ചെന്നു വിളിച്ചു.
കുഞ്ഞമ്മെ ... എന്തുപ്പറ്റി.
എനിക്ക് ഹോസ്പിറ്റലിൽ പോകണമെടാ നിന്റെ അച്ഛൻ രണ്ടു മണിക്കൂറു കഴിയും വരാൻ..
നീ...റോഡിൽ പോയി ഒരു വണ്ടി വിളിച്ചൊണ്ട് വാ..
അവൻ റോഡിലേയ്ക്ക് ഓടി.
ലേബർ റൂമിന് വെളിയിൽ കിടന്ന ബെഞ്ചിൽ അച്ഛനോട് ചേർന്ന് ശംഭു ഇരുന്നു. അവന്റെ മടിയിൽ തല വെച്ച് കുഞ്ഞി ഉറങ്ങുന്നുണ്ടായിരുന്നു.
റൂമിന്റെ വാതിൽ തുറന്ന് സിസ്റ്റർ പറഞ്ഞു.
ഭവാനി പ്രസവിച്ചു പെൺകുഞ്ഞ്.
കുഞ്ഞമ്മയുടെ ശബ്ദം അവനോർത്തു.
എനിക്കുണ്ടാകുന്നത് ഒരാൺകുഞ്ഞാടാ എന്റെ പ്പൊന്നു മോൻ..
അകത്തെ വാർഡിൽ കുഞ്ഞമ്മക്കരികിൽ കിടക്കുന്ന കുഞ്ഞിനെ അച്ഛൻ കോരിയെടുത്ത് ശംഭുവിന്റെ കൈയ്യിൽ കൊടുത്തു.
ദാ.. നോക്കടാ നിന്റെ കുഞ്ഞനുജത്തി.
ഭവാനി മുഖം പൊത്തിക്കരഞ്ഞു കൊണ്ടു പറഞ്ഞു.
എനിക്ക് ദൈവം ഒരു മോനെ ത്തന്നില്ലല്ലൊ?
നിനക്ക് എന്താടീ ഭ്രാന്താണോ ഇങ്ങനെകരയാൻ...
പെൺക്കുഞ്ഞുങ്ങൾ വീടിന്റെ വിളക്കാ...
അതാരും തല്ലിക്കെടുത്താതിരുന്നാ മതി..
അയാൾ കുഞ്ഞിനേയും കുഞ്ഞിയെയും ചേർത്തുപിടിച്ചു.
കുഞ്ഞമ്മെ പെൺകുഞ്ഞാണെന്ന് പറഞ്ഞ് കുഞ്ഞിപ്പാറൂ നോടു കാണിക്കും പോലെ ഈ കുഞ്ഞിനെ വേദനിപ്പിക്കല്ലെ.
ഇവളും എന്റെ കുഞ്ഞനുജത്തിയാ.
ഭവാനി അവനെ ചേർത്തു പിടിച്ചു.. ക്ഷമിക്കടാ മോനെ എനിക്ക് തെറ്റുപ്പറ്റി ഒരാവശ്യം വന്നപ്പോൾ നിന്നെയാ എനിക്കു ഉപകരിച്ചത്
മക്കളെ ഇനി ഞ്ഞാൻ വേർതിരിച്ചു കാണില്ല അമ്മയാണെ സത്യം.

By Vidya Venu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo