Slider

ഇഷ്ടം I Liya George

0
 

വീക്കിലി ഓഫീനു വീട്ടിൽ പോവണോ? ഞാനും വന്നോട്ടെ?
ഭ്രാന്താണോ തനിക്ക്. താൻ എന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കുന്നെ?
എനിക്ക് ഇഷ്ടം ഉണ്ടായിട്ട്.
താൻ ഒരു ജന്മം എന്റെ പുറകെ നടന്നാലും എനിക്ക് തന്നെ ഇഷ്ടപ്പെടാൻ പറ്റില്ല.
ആണോ എന്നെ ഇഷ്ടപ്പെടാൻ ഞാൻ ആരോടും
പറഞ്ഞില്ലാലോ?
എന്റെ കല്യാണം ഉറപ്പിച്ചത. അതിൽ നിന്ന് എനിക്ക് പിന്മാറാൻ പറ്റില്ല.
വേണ്ടെടോ ഞാൻ പറഞ്ഞില്ലാലോ പിന്മാറാൻ. തല ചെരിച്ചു മുടിയൊന്നു ഒതുക്കി അവൻ അത് പറയുമ്പോ അവൻ വേറെ എവിടെയോ നോക്കികൊണ്ടാണ് പറഞ്ഞത്.
തനിക്ക് സങ്കടമായില്ലേ ഇത് കേട്ടപ്പോ എനിക്കത് കാണാൻ വയ്യ.
അപ്പോ എന്തോ ഇഷ്ടം ഉണ്ട്. എന്ന സന്തോഷാവാൻ എന്റെ കൂടെ ഒരു കാപ്പി കുടിച്ചാലോ? വീട്ടിലേക്ക് അല്ലേ കൂടെ വരാൻ പറ്റാത്തെ ഒരു കാപ്പി കുടിക്കാൻ വരാലോ?
മനസ്സിലാമനസ്സോടെ അവൾ അവനൊപ്പം നടന്നു.
അവൾ ചുറ്റുമുള്ള ആളുകളെ നോക്കി
താൻ ഇങ്ങനെ പേടിച് നടക്കല്ലെട്ടോ. ഞാൻ തന്നെ കൊല്ലാൻ കൊണ്ടു പോകാന്നു വിചാരിക്കും ആളുകൾ. നമ്മളിപ്പോ ആ കാണുന്ന കോഫി ഷോപ്പിൽ കേറി ഒരു കോഫി കുടിക്കും അത്രേ ഉള്ളു.
ഹേയ് ആ ബാഗ് ഇങ്ങു താ ഞാൻ പിടിക്കാടോ?
ഏയ്‌ വേണ്ട ഞാൻ പിടിച്ചോളാം.എന്നും ഞാൻ തന്നല്ലേ പിടിക്കാറ്.
ഇടക്കൊക്കെ ഒരു ചേഞ്ച്‌ വേണെടോ. അവൻ ബാഗ് തട്ടിപ്പറിച്ചെടുക്കുമ്പോ അവള്ടെ കൈ വിരലുകളിൽ തട്ടി.സോറി. തരാൻ പറയുമ്പോ തരണം അല്ലാതെ ജാഡ കാണിച്ച ഇങ്ങനെ ഇരിക്കും.
അവൾ ഒന്നും പറഞ്ഞില്ല. പിന്നിയിട്ട മുടിയിഴകളിൽ ചിലത് അലക്ഷ്യമായി പുറത്തു കിടക്കുന്നുണ്ട്. ഒരുമിച്ചു നടക്കുമ്പോ അവളുടെ ഒപ്പം നടക്കാൻ അവൻ ശ്രമിച്ചു. മഞയും നീലയും കളർന്ന ഇടകലർന്ന ടോപ്പും ഇളം പച്ച ഷോളും അതെ നിറത്തിലുള്ള ചുടിബോട്ടവും ആയിരുന്നു അവൾ ധരിച്ചിരുന്നത്. തനിക്കി ഡ്രസ്സ്‌ നല്ല ചേർച്ച ഉണ്ട് ട്ടോ.
അവൾ ഒന്നു ചിരിച്ചു.
വിശാലമായ കോഫിഷോപ്പിന്റെ ഏറ്റവും അവസാനം ഒരു കോർണറിലേക്ക് അവൻ ചൂണ്ടി കാണിച്ചു അവടെ ഇരിക്കാം അതാണ് എന്റെ സ്ഥിരം പ്ലേസ്.
ഇവിടെ എവിടെയെങ്കിലും ഇരുന്ന പോരെ. എനിക്ക് ബസ് ടൈമിംഗ് അറിയില്ല രണ്ടു മണിക്കൂർഎങ്കിലും വേണം ബസിൽ ഇവിടന്നു.
ഞാൻ കൊണ്ടാക്കി തരാമെടോ.
അവളുടെ മുഖം ചെറുതായി ദേഷ്യം കൊണ്ടു ചുവന്നു.
വെറുതെ പറഞ്ഞത. എന്റെ ഒരു ആഗ്രഹം അല്ലെ പ്ലീസ്.
ആ കോഫി ഷോപ്പിന്റെ അവസാന ടേബിൾ ലക്ഷ്യമാക്കി നടന്നു. എന്നിട്ട് കോർണറിലെ ഒരു കസേരയിൽ ബാഗ് വച്ചു അവൾക്കിരിക്കാനുള്ള കസേര വലിച്ചിട്ടു കൊടുക്കുമ്പോ. അവൾ എന്തോ ആലോചിച് താൻ ഇരുന്നോളൂ എന്ന് പറഞ്ഞു മാറി കൊടുത്ത്, ഓപ്പോസിറ്റ് ദിശയിൽ പോയി ഇരുന്നു.
എടൊ താൻ എന്റെ ഗസ്റ്റ് ആണ് അതുകൊണ്ട് ചെയ്തതാണ്.എന്തിനാ ഈ ഇല്ലാത്ത ഗൗരവം എപ്പോഴും എന്നെ കാണുമ്പോൾ മാത്രം.
അപ്പോഴേക്കും വൈറ്റെർ വന്നു. രണ്ടു കോഫി. ഒരു മിനിറ്റ്....
തനിക്ക് മസാല ദോശ ഇഷ്ടല്ലേ? ഇവിടെ സ്പെഷ്യൽ മസാല ദോശ ഉണ്ട് അത് പറയട്ടെ.
മ്മ് അവൾ ചെറുതായൊന്നുമൂളി. എന്ന പിന്നെ രണ്ടു കോഫി ഒരു മസാല ദോശ പിന്നെ ഒരു അപ്പവും മുട്ട കറിയും.നല്ല വിശപ്പ് ഉണ്ട്
വൈറ്റെർ അർത്ഥം വച്ചു ചിരിച്ചു. അയാൾ പോയി കഴിഞ്ഞപ്പോ അവൾ ചോദിച്ചു.അയാൾ എന്താ അങ്ങനെ നോക്കിയേ. പിന്നെ മസാല ദോശ സ്പെഷ്യൽ ആണെന്ന് പറഞ്ഞട്ട് താൻ അപ്പവും മുട്ടകറിയും പറഞ്ഞത് ശരിയായില്ല.
അത് പിന്നെ ഞാൻ സ്ഥിരം വരുന്നതല്ലേ ആദ്യം ആയ ഒരു അനിയത്തിടെ കൂടെ അല്ലാതെ ഒരു പെണ്ണിന്റെ കൂടെ. എന്നാലും
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല താൻ എന്റെ കൂടെ ഇങ്ങനെ അതും ഈ ലക്കി സീറ്റ്‌ ഇൽ. തനിക്കറിയോ ഇവിടെ ഇരിക്കുമ്പോഴ താൻ ഒരിക്കൽ ഇത് പോലെ ബസ് സ്റ്റോപ്പിലേക്ക് പോകുന്നത് കണ്ടത്.
പ്ലീസ് ഇങ്ങനെ നോക്കല്ലെടോ! വീണ്ടും അവൻ മുഖം തിരിച്ചു.
ഹലോ ഒരു കോഫി കുടിക്കാൻ വിളിച്ചു വന്നു. അത്രേ ഉള്ളു.
എന്ന എനിക്ക് അങ്ങനെ അല്ല രണ്ടടിയെങ്കിലും തന്റെയൊപ്പം കൂടുതൽ നടക്കാലോ എന്ന് വിചാരിച്ച ഈ സീറ്റിൽ ഇരിക്കാന്നു പറഞ്ഞത് അവൾ അത്ഭുതത്തോടെ അവനെ നോക്കി.
അപ്പോഴേക്കും ഓർഡർ വന്നിരുന്നു. കഴിച്ചു തുടങ്ങിയപ്പോഴേക്കും ഇടക്ക് അവൻ ഒരു പീസ് അപ്പം മുട്ടക്കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി. ഇത് ടേസ്റ്റ് ചെയ്തു നോക്കുന്നോ?
അവൾ വേണ്ടെന്നു തലയാട്ടി. പക്ഷെ അവള്ടെ പ്ലേറ്റ് ഇൽ നിന്ന് ഒരു പീസ് പൊട്ടിച്ചു കഴിച്ചു. മറ്റു ടേബിളുകളിലെ ആളുകൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ നോട്ടം.
താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ എപ്പോഴും.
അതൊന്നും പറഞ്ഞ തനിക്ക് മനസിലാകില്ല.പെൺകുട്ടികൾക്ക് അങ്ങനെ എല്ലാ ഫ്രീഡവും ഇല്ല.
അതെന്താ എന്റെ വീട്ടിലും ഉണ്ടെടോ ഒരു പെൺകുട്ടി. അത്യാവശ്യം ഫ്രീഡം ഒക്കെ അനുഭവിക്കുന്ന എന്റെ അനിയത്തി കുട്ടി.ഫ്രീഡം കിട്ടിയത് കൊണ്ട് പെൺകുട്ടികൾ കേടായി പോകയൊന്നും ഇല്ല . എന്ന കിട്ടിയില്ലെങ്കിൽ ചിലപ്പോ കേടായി പോകും.
എന്ന അടുത്ത ജന്മത്തിൽ തന്റെ പെങ്ങളായി ജനിക്കട്ടെ ഞാൻ.
യ്യോ പൊന്നെ ചതിക്കല്ലേ ഈ ജന്മത്തിലോ യോഗം ഇല്ല .അടുത്ത ജന്മത്തിലും താൻ എനിക്ക് ഒരവസരം തരില്ലലേ. പിന്നേം നമ്മൾ വെയ്റ്റിങ് ലിസ്റ്റിൽ തന്നെലെ. പക്ഷെ അടുത്ത ജന്മത്തിലും എന്റെ അനിയത്തി കുട്ടിനെ മതി എനിക്ക് കണ്ടോ മൊബൈൽ തുറന്ന് ഗാലറിയിലെ വ്യത്യസ്ത ചിത്രങ്ങൾ അവളെ കാണിക്കുമ്പോ രണ്ടു പേരും ചിരിച്ചു.
അതിനെന്താ ഒരു പെങ്ങളെ പാടു എന്നാരെങ്കിലും എഴുതി വച്ചിട്ടുണ്ടോ?
അതില്ല പക്ഷെ എന്റെ കാന്താരി അവള് പത്തെണ്ണത്തിന്റെ പവർ ആണ്. വീട്ടിൽ ഈ പ്രായത്തിലും ഞങ്ങളെ നോക്കി വശം കെട്ടു എന്ന അമ്മ പറയാറ്. അപ്പോ നല്ലൊരു മരുമകളെ കൊടുക്കാന്നു വച്ചപ്പോ അതും ജസ്റ്റ്‌ മിസ്സ്‌.
അവളുടെ ചിരി മാഞ്ഞു. കഴിച്ചു കഴിഞ്ഞോ എന്ന നമുക്ക് എണീക്കാം.
മ്മ് ഈ ബാഗും പേഴ്സ് ഉം ഒക്കെ ഉള്ളതല്ലേ? ആദ്യം ഒരാൾ പോയിട്ട് വരാം. ലേഡീസ് ഫസ്റ്റ് താൻ പോയിട്ട് വാ.
അവൾ എണീറ്റപ്പോ വാഷിംഗ്‌ ഏരിയ കാണിച്ചു കൊടുത്തു അവൻ അവടെ തന്നെ ഇരുന്നു. അവൾ പോയെന്ന് ഉറപ്പ് വരുത്തിയപ്പോ ആരും നോക്കുന്നില്ലെന്നു ഉറപ്പ് വരുത്തി മുന്നിലെ അവളുടെ കോഫി മഗ് കൈയിലെടുത്തു അവസാന തുള്ളികൾ ചുണ്ടോടടുപ്പിച്ചു. അവള് തിരികെ വന്നപ്പോ ഒന്നും അറിയാത്ത ഭാവത്തിൽ പെട്ടെന്ന് പോയി കൈ കഴുകി വന്നു.
വൈറ്റെർ വന്നോ?ബില്ല് കിട്ടിയില്ലേ?
ഇല്ല നമുക്ക് നടക്കാം അവർ തിരക്കിലാണെന്നു തോനുന്നു. എല്ലാം എടുത്തില്ലേ പേഴ്സ് മൊബൈൽ.
മ്മ്
ഇറങ്ങാൻ നേരം കൌണ്ടറിലേക്ക് നടക്കുമ്പോ അവൾ നേരത്തെ പേഴ്സ് തുറന്നു.
ഏയ്‌ അതൊന്നും വേണ്ടെടോ.
ലേഡീസ് ബില്ല് പേ ചെയ്താലും കുഴപ്പം ഇല്ല. താൻ വിളിച്ചോണ്ട് വന്നതല്ല ഇവിടെ. എനിക്ക് ശരിക്കും വിശന്നിട്ട. അംബിയൻസ് കൊള്ളാം പക്ഷെ ഇവരുടെ കസ്റ്റമർ സർവീസ് പോരാ.
എക്സ്ക്യൂസ്‌ മി സർ! ക്യാൻ ഐ ഗെറ്റ് ദി ബിൽ
ടേബിൾ നമ്പർ 8
ആ മോളായിരുന്നോ? ബസ് നു സമയം ആയില്ലേ നിങ്ങൾ വിട്ടോ.
അവൾ ആശ്ചര്യപൂർവ്വം കൌണ്ടറിലേക്ക് നോക്കി . എനിക്ക് സർ നെ മനസിലായില്ല.അയാൾ ചിരിച്ചു
അവൻ പറയും മോളെ.ഞാൻ ഇത്തിരി തിരക്കില. ഇങ്ങനെ ഒരു കൂടിക്കാഴ്ച അല്ല ഞാൻ ആഗ്രഹിച്ചിരുന്നത്.
എടാ പോക്കിരി ഞാൻ ബാങ്കിൽ പോകയ ടൈം ഇപ്പോ കഴിയും . അതിനെ നേരത്തെ കാലത്തെ ബസ് കേറ്റി വിടാൻ നോക്ക്.
കൗണ്ടറിൽ ഇരുന്ന ആള് കൈ വീശി കാണിച്ചു.അകത്തേക്ക് പോയി.
ഹേയ് ജിതിൻ അതാരാ?
സോറി ഡോ. അതെന്റെ പപ്പാ.
തനിക് നാണക്കേടായിട്ടാണോ ആളെ പരിചയപെടുത്താതിരുന്നേ. നമ്മൾ കേറി വരുമ്പോ ആള് ഇവിടെ ഉണ്ടായിരുന്നുലോ കൗണ്ടറിൽ. ഒരു വാക്ക് പറയായിരുന്നില്ലേ?
ഇവിടത്തെ ഓൾ ഇൻ ഓൾ ആണ് എന്റെ പപ്പാ . പപ്പേടെ ഫ്രണ്ട് ന്റെ ഷോപ്പ് ആണ്. ഇവിടത്തെ ഷെഫ് ഉം കാഷ്യർ ഉം മാനേജർ ഉം ഒക്കെ ആകും ഇടക്ക്. എനിക്കെന്തിനു നാണക്കേട് അത് പറയാൻ. തനിക്ക് എന്നെ അറിയില്ല അതോണ്ടാ. അത് എന്റെ പപ്പാ ആണെന്ന് പറഞ്ഞ താൻ ഇവിടേക്ക് കേറോ? ഇപ്പോ കണ്ടോ ഞ്ഞങ്ങൾ എടാ പോടാ ബന്ധം ആണ്.
താൻ എന്നെ പറ്റി ഒക്കെ പറഞ്ഞട്ടുണ്ടോ?
പിന്നെ പപ്പാ പറഞ്ഞത് കേട്ടട്ടു തനിക്ക് എന്താ തോന്നിയെ ഹി ഈസ്‌ മൈ ബെസ്റ്റ് ഫ്രണ്ട്.
താൻ വാ കഥ പറഞ്ഞു നിന്ന താൻ വൈകും.
ബൈക്ക് ഇൽ കൊണ്ട് വിടണോ?
വേണ്ട. ഞാൻ തന്നെ പൊക്കോട്ടെ ബാഗ് താ.
അതെന്തേടോ? ബസ് സ്റ്റോപ്പിലേക്ക് എങ്കിലും ആക്കിയിട്ടേ ഞാൻ പോകു.
പ്ലീസ് ജിതിൻ ഞാൻ തന്നെ സ്നേഹിച്ചു പോകുമെന്ന് എനിക്ക് പേടി ഉണ്ട്. തന്റെ കൂടെ വന്ന ഞാൻ ആഗ്രഹിച്ച പോലെ ഉള്ള ഒരു വീടും വീട്ടുകാരേം എനിക്ക് കിട്ടുന്നു ഉറപ്പ.പക്ഷെ ആളു മാറി പോയി.
ഏയ്‌ താൻ ഇങ്ങനെ സെന്റി ആകല്ലേ? കിട്ടില്ലെന്ന്‌ അറിഞ്ഞട്ട് സ്നേഹിക്കണെന്റെ സുഖം അത് ഇപ്പോ താനും അറിയുന്നില്ലേ. പക്ഷെ സ്നേഹിക്കാതിരുന്നാലോ ഒരിക്കലും നമ്മൾ ആ സുഖം അറിയില്ല. കണ്ണ് തുടച്ചേ പ്ലീസ് എന്നെ കൂടെ കരയിക്കല്ലേ. ആളുകൾ നോക്കുന്നു ചിരിക്കുമ്പോ നോക്കുന്ന പോലെ അല്ല അതു.
അവൾ കണ്ണ് തുടച്ചു.
നടന്നു ബസ് സ്റ്റോപ്പ്‌ എത്തിയല്ലോ?
മ്മ്
പിന്നെ താങ്ക്സ് ഫോർ ദിസ്‌ ബ്യൂട്ടിഫുൾ മോമെന്റസ്.ദേ ബസ് വരുന്നുണ്ട് . പൊക്കോ ഇനി എന്ന തിരിച്ചു വര.
അറിയില്ല. ഞാൻ വിളിക്കാം.
ബസ് വന്നു അവളെ കേറ്റി വിടുമ്പോ അവള് ഒന്നു തിരിഞ്ഞു നോക്കുമെന്ന് കരുതിയെങ്കിലും അവൾ പിന്നെയും കണ്ണ് തുടക്കുന്നതാണ് കണ്ടത്.
സൈഡ് സീറ്റിൽ ഇരുന്നു മുൻപിലെ കമ്പിയിലേക്ക് തല താഴ്ത്തുമ്പോൾ അവൾടെ മനസ്സിൽ ഇഷ്ടത്തെക്കാളെറേ നഷ്ടപെടലിന്റെ നോവായിരുന്നു.
ലിയ ജോർജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo