അയാൾ പതിവുപോലെ അവരോട് കയർത്തു.
"ഇല്ല മോനേ .. നീ ഇന്ന് എത്ര നേരായി ഈ പുസ്തകവുംകൊണ്ടിരിയ്ക്കുന്നു .അതാ അമ്മ കാപ്പി കൊണ്ടുവന്നത്. ദാ ..ഇത് വേഗം കുടിച്ചു തന്നാൽ അമ്മ കപ്പ് കൊണ്ടുപൊയ്ക്കോളാം "
ഉരുണ്ട കണ്ണുകൾ ഒന്നുകൂടി ഉരുട്ടി ചതുർത്ഥി കണ്ടപോലെ അയാൾ വീണ്ടും കയർത്തു .
" നാശം\,നാശം ,നാശം .. ഹൊ ..ഒന്ന് കൊണ്ടുപോവുണ്ടോ? "
വേഷ്ടിത്തലപ്പു കൊണ്ട് കണ്ണു തുടച്ച് എന്നത്തേയും പോലെ അവർഏകമകൻ്റെ മുറി വിട്ടിറങ്ങി .കണ്ണിൽ നിറഞ്ഞ വെള്ളം അവരുടെ കാഴ്ചമറച്ചു ,വീഴാനൊരുങ്ങിയ അവർ പതിയെ കോണിപ്പടിയിൽ ഇരുന്നു . തടികൊണ്ടുള്ളകോണിയുടെ കയ്യിൽ ഒരു പാമ്പിൻതല കൊത്തിവച്ചിരുന്നു .ആ തല കയ്യിൽ തടഞ്ഞപ്പോൾ വിമല ഓർമകളിലേക്ക് വഴുതിയിറങ്ങി .
"അമ്മേ... ദാ പിന്നേം പാമ്പ് ."
"വരു അമ്മേ .".
"അതിനെ തല്ലി ഓടിയക്കൂ ."
വിശാൽ കളിയിലാണ് .വിമല ഒരു ഈർക്കിൽ എടുത്ത് ഓടി വന്നു .
" ഹാ .. ൻ്റെ കുട്ടനെ പേടിപ്പിക്കോ നീ ? "
"നിന്നെ ഞാൻ "
മരപ്പാമ്പിനെ തല്ലോട് തല്ല് . കുഞ്ഞി വിശാൽ കൈയ്യു കൊട്ടി ചാടിക്കളിച്ചു ചിരിച്ചു .വിമല വടി ദൂരെ കളഞ്ഞ്,അവനെവാരിയെടുത്തു തെരുതെരെ ഉമ്മവച്ചു .
അവൻ്റെ കളിചിരിലോകം .. ആ അമ്മയുടെ ലോകം . പ്രായം നാൽപ്പതിനോടടുത്തപ്പോഴാണ് ദൈവം അവർക്ക് ഒരു കുഞ്ഞിനെ കൊടുത്തത് .വിമലക്ക് മുപ്പത്തൊൻപത് ,രാജീവന് നാൽപ്പത്തിയാറും . കുഞ്ഞു വിശാലിൻ്റെ വരവ് അവരുടെ ജീവിതത്തിന് പുതിയഅർത്ഥവുംലക്ഷ്യവും ഉണ്ടാക്കി .
പക്ഷേ ..രാജീവന് അവൻ്റെ പത്തു വയസ്സുവരെയെ. അവനെകാണാനായുള്ളൂ .. ഒരു ഹാർട്ട് അറ്റാക്കിൽ വിമലയെയുംവിശാലിലെയും വിട്ട് അയാൾ യാത്രയായി .
പിന്നെ വിമല വിശാലിനു വേണ്ടി മാത്രം ജീവിച്ചു .
ഒരു അധ്യാപികയായതു കൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ അവൻ്റെ പഠിപ്പിൽ നൽകി .
അവൻ ഇപ്പോൾ അറിയപ്പെടുന്ന ഡോക്ടറാണ് . ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരുവിദ്യാർത്ഥിയും . അതുമാത്രമല്ല മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട വിശാൽസാറും .
ജീവിതം ചിലപ്പോൾ അങ്ങനെയാണ് ,ചിലരെ മിത്രങ്ങളാക്കും ,ചിലർ കണ്ണിൽ കണ്ടാൽ വെറുപ്പു തോന്നുന്ന ശത്രുക്കളാക്കും. വിമലയുടെ മകൻ തന്നെ അവരെ ശത്രുപക്ഷത്ത് എങ്ങനെ പ്രതിഷ്ഠിച്ചു എന്നറിയല്ല . മകൻ്റെ ഏറ്റവും വെറുക്കപ്പെട്ട ആളായി ആ അമ്മ മാറി . അറിഞ്ഞുകൊണ്ടല്ലെങ്കിലും അവൻ്റെ അമേരിക്കൻ മോഹത്തിന്ആ പാവത്തിൻ്റെഅസുഖം വിലങ്ങുതടിയായി എന്നുവേണം പറയാൻ .
വിമലയുടെ ശ്വാസകോശത്തിന്പലപ്പോഴും കൃത്രിമശ്വാസത്തിൻ്റെ സഹായം വേണം . അന്ന് ആ ദിവസവും സംഭവിച്ചത് അതാണ് .മകൻ അമേരിക്കയിൽ തുടർപ0നനത്തിനു തയ്യാറായി വിമാനത്താവളത്തിലേക്കിറങ്ങിയ അന്ന് വിമലക്ക് കഠിനമായ ശ്വാസതടസ്സം . വായ് നീട്ടിത്തുറന്നിട്ടും ശ്വാസമെടുക്കാനാവുന്നില്ല
"വി ...ശാ.. ൽ" .. അവർ ബുദ്ധിമുട്ടി വിളിച്ചു .
"അമ്മേ എന്താ ?എന്താ ?"
ബാക്കി ഭാഗം അവരുടെ ഓർമ്മയിലില്ല . പിന്നെ കണ്ണു തുറന്നത് നിരാശ നിഴലിക്കുന്ന ,വെറുപ്പു നിറഞ്ഞ മകൻ്റെ മുഖം കണ്ടു കൊണ്ടാണ് .അന്നു മുതൽ അമ്മ എന്ന വാക്ക് 'നാശം 'എന്ന പര്യായം കടമെടുത്തു .വെറുപ്പും ചീത്തയും നിറഞ്ഞ ദിവസങ്ങൾ .അമ്മാമൻ പറഞ്ഞൂ ത്രെഇനിഅമ്മയെ ഒറ്റക്കിട്ട് അന്യനാട്ടിൽ പോയാൽ പറ്റില്ലന്ന്.
വിമലകാരണം അവൻ്റെ ഭാവി ഇല്ലാതായി എന്ന് അവൻ ദിവസവും ഓർമ്മിപ്പിക്കുന്നുമുണ്ട്.
വയ്യായകളും പരിഭവങ്ങളുമില്ലാതെ ആ അമ്മയുടെ ലോകം' ആ മകൻ്റെ ചുറ്റും ഭ്രമണം ചെയ്തു കൊണ്ടു കടന്നു പോയി .
"ഹരിദാസനാണ് ആ കുട്ടിയുടെ ആലോചന കൊണ്ടുവന്നത് ."
"ലാലു ഒന്ന് പോയിക്കാണാൻ നിനക്ക് വിരോധമുണ്ടോ ? "
മറുപടി പതിവില്ലെന്നാലും അവർ മകനോട് ചോദിച്ചു.
"നല്ലജാതകപ്പൊരുത്തണ്ട്ന്നല്ലേ അമ്മാമൻ പറഞ്ഞത് .. ഫോട്ടോനീയുംകണ്ടതാണല്ലോ?"
ചെവികേൾക്കാത്തയാളെപ്പോലെ അയാൾ ബാഗെടുത്ത് കാറിൽകയറിപ്പോയി .അപ്പോഴും ആ മാതൃഹൃദയം അവനെ ശപിക്കുകയോ വെറുക്കുകയോ ചെയ്തില്ല.
വിമല സിറ്റൗട്ടിൻ്റെ വാതിൽ തുറന്നു നോക്കി. അവൻ്റെ കാറ് കാണാഞ്ഞ് വീണ്ടും ആശ്വസിച്ചു
"ആ ...ഇ ന്നലെ അവന് വരാൻ പറ്റിയില്ലേ ? കാറ് കാണാനില്ലല്ലോ .ഉം... തിരക്കു കാരണമാവും ."
രണ്ട് താക്കോലുകൾ ഉള്ളതിനാൻ അവൻ്റെ വരവും പോക്കും വിമല രാത്രി കാലങ്ങളിൽ അറിയാറില്ല .സന്തത സഹചാരിയായി ഉറക്കഗുളികകളുമുണ്ടല്ലോ, എന്നാൽ മൂന്നുദിവസം കഴിഞ്ഞിട്ടും വിശാൽ വന്നില്ല .അവൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണു താനും .
"ഏട്ടനെ വിളിച്ചു നോക്കാം ഒരു സമാധാനത്തിന്"
സ്വയം പറഞ്ഞു കൊണ്ട് അവർ ഫോൺ കൈയിലെടുത്തപ്പോഴേക്കും പോർച്ചിൽ കാറെത്തി .
അവൻ യാതൊരു കുറ്റബോധവുമില്ലാതെ നേരെ റൂമിലേക്ക്പോയി .
എന്തൊക്കെയോ തിരക്കിട്ട് പാക്കിംഗിലാണ് .ആകാംക്ഷ അടങ്ങാതെ വിമല റൂമിൻ്റെവാതിൽക്കലെത്തി റൂമിലേക്ക് തലയിട്ട് ചോദിച്ചു .
"ലാലു ..എവിടെയായിരുന്നു നീ ? നല്ല തിരക്കായി അല്ലെ ?എന്താ നീ പെട്ടി പാക്ക് ചെയ്യുന്നത് ?"
മറുപടി പതിവുപോലെ 'നാശം 'എന്ന മറുപടി മാത്രം
വിമല തിരിച്ചു നടന്നു പക്ഷേ, പതിവിനു വിപരീതമായി
നിന്നേ ...എന്ന വിളി .
സന്തോഷാധിക്യത്താൽ അവർ വിയർത്തു തുടങ്ങി.
"എന്തേ മോനേ "?
"ഞാൻ ഇവിടെ നിന്നും താമസം മാറി. ആ ..പിന്നെ എൻ്റെ വിവാഹക്കാര്യം ഇനി ആലോചിക്കണ്ട ."എൻ്റെ കൂടെ റിസർച്ച് ചെയ്യുന്ന ടീനയെ ഞാൻ മാരി ചെയ്തു; രജിസ്റ്റർ മാരേജ്. ഞങ്ങൾ ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് .ഇനി എന്നെക്കൊണ്ട് നിങ്ങൾക്ക് ഒരു വിഷമവും ഉണ്ടാവില്ല"
അയാൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു
കേട്ടതും കണ്ടതും വിശ്വസിക്കണോ ?ലോകം കീഴ്മേൽ മറിഞ്ഞോ ? അതോ ഉറക്കത്തിൽത്തന്നെയോ?
ഏറെ നേരം ആ വൃദ്ധയായ അധ്യാപിക സ്വയം ബോധത്തിൽ നിന്ന് വിട്ടുമാറിയ പോലെയായി.
ബോധം തിരിച്ചെത്തിയപ്പോൾ അവർ തിരിച്ചറിഞ്ഞു.
യാഥാർത്ഥ്യം. പച്ച യാഥാർത്ഥ്യം അംഗീകരിച്ചേ മതിയാവൂ
കാലം കാത്തു നിന്നില്ല ആരെയും. മെഡിക്കൽവിദ്യാർത്ഥികളുടെ ഹ്യൂമൺ അനാട്ടമി ക്ലാസിൽ
മനുഷ്യ ശരീരത്തിൻ്റെ ആന്തരികാവയവങ്ങളെ കണ്ട്റിഞ്ഞ്പഠിപ്പിക്കാനൊരുങ്ങുകയാണ് മനുഷ്യ മനഃശാസ്ത്രത്തിലുംകൂടെ ഈയിടെ ബിരുദധാരിയായ എല്ലാവർക്കും ബഹുമാന്യനായ ഡോ .വിശാൽ
ടേബിളിൽ പുതിയതായി എത്തിയ ഡെഡ് ബോഡി!
വെറും പഠനവസ്തു!
അയാൾ അതിൻ്റെ വയറ്റത്ത്കൈവച്ചപ്പോൾ അതിനൊരായിരം പേറ്റുനോവിൻ്റ ചൂട്. മാറിൽ ചുരന്ന പാൽമണത്തിൻ്റെ ചൂര്. .
അപ്പോളയാളുടെ ചുണ്ടിൽ നിന്നും മറന്നു പോയ, കളഞ്ഞു പോയ ഒരു വാക്കിൻ്റെ നേര് ഉതിർന്നുവീണു.
അതെകാലംഅയാൾക്കായി കാത്തു വച്ച സമ്മാനം ദൈവത്തിൻ്റെ സമ്മാനം
യു .സി .. ജിഷ
മഞ്ജീരം
വള്ളിക്കാപ്പറ്റ (പി.ഒ)
മങ്കട (വഴി)
മലപ്പുറം ജില്ല
67 9324
Phone 9387827948
email. Jishauc@gmail.com
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക