Slider

ഭൂമി പിളരും പോലെ I New Book I TV Sajith

0



 #ഭൂമി അല്ല; ഹൃദയം പിളരും പോലെ#

ആദ്യം തന്നെ നന്ദി... ഒരുപാട് വർഷങ്ങൾക്ക് ശേഷം വായനയുടെ ലോകത്തേക്ക് വീണ്ടും എന്നെ  എത്തിച്ചതിന്... പിന്നെ ഒരായിരം അഭിനന്ദനങ്ങൾ...    "ഭൂമി പിളരും പോലെ " എന്ന കഥാസമാഹാരത്തിലൂടെ സാഹിത്യലോകത്ത് തന്റേതായ കൈയൊപ്പ് പതിപ്പിച്ചതിന്...
 വിഷയ ദാരിദ്ര്യം കാരണം മറ്റു പലരുടെയും കഥകൾ സ്വന്തം രീതിയിൽ എഴുതുന്ന  ഇന്നത്തെ ചില കഥയെഴുത്തുകാരിൽ നിന്നും തികച്ചും വ്യത്യസ്തമായി  ആവർത്തന വിരസത ഒട്ടും  ഇല്ലാതെതന്നെ  കാലിക പ്രസക്തമായ 15 കഥകൾ അതും ലളിതമായ ഭാഷയിൽ തൻമയത്വത്തോടെ അവതരിപ്പിക്കുന്നതിൽ   കഥാകാരൻ വിജയിച്ചു എന്ന് തന്നെ പറയാം...

കവളപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട "നഗ്നമാതൃത്വം" എന്ന കഥ വളരെയേറെ  ഹൃദയസ്പർശിയായ ഒന്നായിരുന്നു .  വായനയ്ക്ക് ശേഷവും നഗ്നമാതൃത്വത്തിലെ ആ പതിമൂന്നു വയസുകാരനും എന്റെ മാത്രം ദേവമ്മയിലെ സ്നേഹമയിയായ  ദേവമ്മയും എല്ലാം ഒരു നോവായി അവശേഷിക്കുന്നു...
ജീവിത മൂല്യങ്ങളുടെ ഓർമപ്പെടുത്തലായ  "മാ ദൈവമാ", "ഭൂമി പിളരും പോലെ"  ഇവയൊക്കെയും വായനക്കാരന്റെ മനസ്സിൽ പതിയുമെന്ന കാര്യത്തിൽ സംശയമില്ല.
നീണ്ട 7 വർഷത്തെ കാത്തിരിപ്പിനു ശേഷം എനിക്ക്  കിട്ടിയ കണ്മണിയ്ക്ക് ഇന്ന് പ്രായം 9 മാസം. ആ കാത്തിരിപ്പിന്റെ വേദനയിലൂടെ കടന്നു പോയതിനാലാവാം "കുഞ്ഞിക്കാൽ കാണാൻ " എന്ന കഥ എന്റെ ജീവിതത്തിൽ പ്രിയപ്പെട്ടതാകുന്നത്. അങ്ങനെ ഓരോ കഥയും നമ്മുടെ ചുറ്റുപാടുമുള്ള ആരുടെയൊക്കെയോ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. 
 ഒരു പാരമ്പര്യത്തിന്റെയും ആളാവാതെ,  ഒരു ഭൂപടത്തിന്റെയും  സഹായമില്ലാതെ സ്വതന്ത്രമായി സഞ്ചരിച്ച്, സ്വന്തം ശൈലിയിൽ കഥ പറഞ്ഞു തന്ന പ്രിയ സുഹൃത്തിന് സാഹിത്യലോകത്ത് ഇനിയും ഒരുപാട്  സംഭാവനകൾ നൽകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരായിരം ആശംസകൾ നേർന്നു... 

സ്നേഹപൂർവ്വം 
(അഞ്ജു കൃഷ്ണ...)

ഭൂമി പിളരും പോലെ...  (കഥകൾ)
പ്രസാധകർ : കൈരളി ബുക്സ് 
മുഖവില :130/-
കോപ്പികൾക്ക് : 9847030405
T V SAJITH
=======
" ഭൂമി പിളരും പോലെ " എന്ന കഥാസമാഹാരത്തിൽ കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇതിലെ പതിനഞ്ച് കഥകളിലും കാലത്തിന്റ കാല്പാടുകൾ കാണാം. "നഗ്നമാതൃത്വ"മെന്ന കഥയിൽ കവളപ്പാറ ദുരന്തത്തിന്റെ ഓർമപ്പെടുത്തലോടൊപ്പം, പേറ്റു നോവിന്റെ ഭീതിയും ഒരേ സമയം കഥാക്കാരൻ വരച്ചു ചേർക്കുന്നു.

   വിയർപ്പുരുക്കി സ്വയംപര്യാപ്തമാക്കിയ മാതാപിതാക്കളെ വർദ്ധക്യത്തിൽ മക്കളാൽ  തെരുവിലുപേക്ഷിക്കപെടുന്ന  ഈ കാലഘട്ടത്തിൽ രക്തബന്ധത്തിന്റെ കെട്ടുറപ്പില്ലാതെ ദേവമ്മയെ നിസ്വാർത്ഥമായി സ്നേഹിക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും.
     കാലമെത്ര പുരോഗതി കൈവരിച്ചെങ്കിലും കരിപുരണ്ട നാലു ചുവരിനുള്ളിൽ പുകഞ്ഞു തീരുന്ന വെറും വിറകുകൊള്ളികൾ മാത്രമാണ് ഇന്നും പലവീടുകളിലും പെണ്ണെന്ന പരമാർത്ഥം
" നിന്റെ മാത്രം സിലി" യിലൂടെ കഥാകൃത്തു തുറന്നു കാട്ടുന്നു.     
     മതം ഒരു വിശ്വാസമാണ് എന്നതിൽ തർക്കമില്ല. പക്ഷെ, മതഭ്രാന്തന്മാർ ചെയ്തു കൂട്ടുന്ന പേക്കൂത്തൂകളുടെ നേർക്കാഴ്ചയാണ് " സ്വതന്ത്ര ജിഹാദ് " എന്ന കഥാതന്തു. 
   വിശ്വാസങ്ങൾക്ക് പ്രാധാന്യം കല്പിക്കാത്തവരുടെ കഥ പറയുന്ന " ഞാൻ ശബരി സ്ത്രീ " എന്നത് കഴിഞ്ഞ കാലങ്ങളിൽ വിശ്വാസ സമൂഹത്തിന്റെ നെഞ്ചിലേറ്റ മുറിവിന്റെ ഒരു ഓർമപ്പെടുത്തലാണ്.
    കാമക്കണ്ണുകൾക്ക് ബന്ധങ്ങൾ ഒരു തടസമല്ലെന്നുള്ള പുത്തൻ തലമുറയുടെ തുറന്നു പറച്ചിലാണ്    "  ഭൂമി പിളരും പോലെ " എന്ന കഥയിൽ കഥാകൃത്ത് വരച്ചു കാട്ടുന്നത്.      
          തലമുറയുടെ പിന്തുർച്ചാവകാശം സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെയുള്ളൂ എന്ന വിശ്വാസത്തിൽ തന്നിൽ പിറവിയെടുക്കുന്ന കുഞ്ഞിനെ കൊതിക്കുന്ന " ഒരു കുഞ്ഞികാൽ കാണാൻ "     
      ബാല്യത്തിൻ കഷ്ടപ്പാടിൻ കാണാ കയങ്ങൾ താണ്ടി സ്വപ്‌നങ്ങൾ കയ്യെത്തും ദൂരത്തെത്തിയിട്ടും പൂവണിയാതെ പോയ യുവാവിന്റെ കഥപറയുന്ന
 " വിദേശ അലാറ "വും നമ്മുടെ ഇടയിലുള്ളവരുടെ കഥ തന്നെയാണ്.
          ഈ പുസ്തകത്തിലെ പതിനഞ്ചു കഥകളും തികച്ചും വ്യത്യസ്തവും, ആസ്വാദ്യവുമാണെന്ന് സമ്മതിക്കാതെ വയ്യ.

=====

ഭൂമി പിളരും പോലെ...  (കഥകൾ)
പ്രസാധകർ : കൈരളി ബുക്സ് 
മുഖവില :130/-
കോപ്പികൾക്ക് : 9847030405
T V SAJITH

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo