ഭൂമി പിളരും പോലെ I New Book I TV Sajith
Amoeba - Book For Sale
ജയിക്കണം എനിക്ക് - Book For Sale
മോട്ടിവേഷണല്‍ പരമ്പരയിലെ 'ജയിക്കണം എനിക്ക്' എന്ന രണ്ടാം പുസ്തകത്തിന് വായനക്കാരില്‍ നിന്നും ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കുട്ടികളുടെ മാനസികനിലവാരം ഉയര്‍ത്തുന്നതിന് ഇതേറെ ഗുണപ്പെടുന്നുവെന്ന് പലരും പറയുന്നു. എല്ലാവര്‍ക്കും നന്ദി. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. പുസ്തകം ഇപ്പോള്‍ തപാലില്‍ ലഭിക്കും. പുസ്തകത്തിന് 150 രൂപയാണ് വില. രജിസ്റ്റേര്‍ഡ് പോസ്‌റ്റേജ് തുകയായ 50 രൂപയും കൂടി ചേര്‍ത്ത് 200 രൂപയ്ക്ക് ഇന്ത്യയില്‍ എവിടെയും എത്തിക്കാനാവും. ഈ പരമ്പരയിലെ ആദ്യ പുസ്തകം വിജയം നിങ്ങളുടേതാണ് (രണ്ടാം പതിപ്പ്) ഇപ്പോള്‍ ലഭ്യമാണ്. ഇതിന് 370 രൂപയാണ് വില. രണ്ടും കൂടി ചേര്‍ത്ത് 570 രൂപ നല്‍കിയാല്‍ മതിയാകും. ഗൂഗിള്‍ പേ ചെയ്യേണ്ട നമ്പര്‍ 94975 71213. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കാം 73060 23373 (എം.പി. രാജു, മാര്‍ക്കറ്റിങ് മാനേജര്‍, മാക്‌സ് ബുക്‌സ്, കോട്ടയം). പുസ്തകം രജിസ്‌റ്റേഡ് പോസ്റ്റായി ഇന്ത്യയില്‍ എവിടെയും എത്തിക്കും. ബാങ്ക് അക്കൗണ്ട് നമ്പര്‍: A/c Name: Maxlive Media Solutions Pvt Ltd. Bank: IDBI Branch: Kottayam A/c: 0027102000004152 IFSC Code: IBKL0000027 എല്ലാവരുടെയും സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി. സ്‌നേഹത്തോടെ, ദുര്‍ഗ മനോജ്.
ആര്യക
'ദേവിയമ്മ' എന്ന തുടർക്കഥ എഴുതിയ നീതിച്ചേച്ചിയുടെ പുസ്തകം "ആര്യക" വായിക്കണേ.
ആ നിമിഷം, ഇദ്ദ, പാവം അയ്മൂട്ടിക്ക, വിശ്വാസത്തിന്‍റെ നടയില്‍, അനുപല്ലവി, കനവുകള്‍ പൂക്കുന്നിടം, . ലോനപ്പേട്ടനും മക്കളും, നന്മച്ചെപ്പ്, വിരലടയാളം, നീലാകാശം നഷ്ടപ്പെട്ടവര്‍, നീര്‍ക്കുമിളകള്‍, മറുപുറം, പാളങ്ങള്‍, കര്‍ക്കിടകം പെയ്യുമ്പോള്‍, ഒരു പേരിലെന്തിരിക്കുന്നു, ആര്യക എന്നീ പതിനാറു കഥകൾ ഉൾപ്പെടുത്തിയ നല്ലൊരു കഥാസമാഹാരമാണ് ആര്യക .
ഗ്രന്ഥപരിശോധകക്കുറിപ്പിൽ ശ്രീ ബാബുപോൾ തുരുത്തി ഇങ്ങനെ പരാമർശിച്ചിരിക്കുന്നു.
"ഉദാത്തമോ ഇതുവരെപ്പറയാത്ത ഇതിവൃത്തമോ ആണ് എന്നതുകൊണ്ടല്ല, മറിച്ചു, ജീവിതയാഥാർത്ഥ്യസ്പർശിയായി നില്ക്കുന്നു എന്ന ഭാവതലത്തില്‍നിന്നുകൊണ്ടാണ് ‘ആര്യക’യിലെ കഥകള്‍ വായനക്കാരോടു സംവദിക്കുന്നത്. ക്ലിഷ്ടതയില്ലാതെ, വിഷയത്തിന്‍റെ അതിരുകളില്‍നിന്നു വിട്ടുപോകാതെ, ബോധപൂര്‍വ്വമായ കൈയടക്കം പാലിച്ചുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നു എന്നതിനാലാണ് ‘ആര്യക’യിലെ ഓരോ കഥയും ശ്രദ്ധേയമാകുന്നത്. കഥയ്ക്കു വേണ്ട ഇതിവൃത്തം സ്വന്തം ജീവിതപരിസരങ്ങളില്‍നിന്നു കണ്ടെത്തിയിരിക്കുന്നു. കഥകളിലൂടെ കഥാകാരി മുന്നോട്ടുവയ്ക്കുന്ന കഥാപാത്രങ്ങള്‍ നമുക്ക് അപരിചിതരല്ല. നമ്മെ ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയിലെ സാധാരണക്കാരായ സഹജീവികളുടെ നൊമ്പരങ്ങളെയാണ് ഈ കഥകളില്‍ കാണുവാന്‍ കഴിയുന്നത്. ലഘുവായി വായിച്ചുപോകാമെങ്കിലും ഗഹനമായ ചിന്തകളും ഈ കഥകള്‍ ഒളിപ്പിച്ചുവെക്കുന്നുണ്ട്. വിസ്മയിപ്പിക്കുന്ന നാടകീയമുഹൂര്‍ത്തങ്ങളല്ല, സാധാരണമനുഷ്യരുടെ മനോവ്യാപാരങ്ങളും ജീവിതമുഹൂര്‍ത്തങ്ങളുമാണ് നീതിബാലഗോപാലിന്‍റെ കഥയുടെ ജീവന്‍."
പുസ്തകം പുറത്തിറക്കിയിരിക്കുന്നത് നല്ലെഴുത്താണ്. നീതിച്ചേച്ചിക്ക് ഒരു മെസ്സേജിട്ടാൽ ഈ പുസ്തകം വീട്ടിലെത്തും. വായിക്കുക, പ്രോത്സാഹിപ്പിക്കുക
പുസ്തകം വാങ്ങാൻ ഈ നമ്പറിൽ വിളിച്ചാലും - 9811436858.
സങ്കടപ്പുഴയിലൊരു കുളി!
കുടിയേറ്റവും ഗൃഹാതുരത്വവുമാണ് അരുൺ വി സജീവിൻറെ ഇഷ്ടവിഷയങ്ങൾ.
പ്രഥമ കഥാസമാഹാരം ജാലകക്കാഴ്ചകളി'ലൂടെ അയാൾ
'പേന പിടിക്കുന്ന സത്യൻ അന്തിക്കാട്' ആവാൻ ശ്രമം നടത്തുന്നു.
18 ചെറുകഥകളുടെ സമാഹാരം.
കഥയാകുന്ന പതിനെട്ടു പടവുകൾ കടന്ന് സാഹിത്യത്തറവാട്ടിലെത്തിച്ചേരു
ഒന്നാമത്തെ കഥയായ 'സ്നേഹത്താഴ്വാരം'.
കുറച്ചതിഭാവുകത്വം ഇടിച്ചുപിഴിഞ്ഞു ചേർത്തിട്ടുണ്ടെങ്കിലും നല്ല കഥ തന്നെ ഇത്.അപ്പൻറെ തോളിലെ തഴമ്പിനെ പറ്റി പറയുന്ന ഭാഗമെല്ലാം ഗംഭീരം.
അടുത്ത കഥയായ 'തിളക്കം' വായിക്കുമ്പോളാകട്ടെ ഒരു കണ്ണീർക്കണം അറിയാതുരുണ്ടു കൂടും.
ഉടലിനു ചേരാത്ത കുപ്പായങ്ങൾ
ഇടേണ്ടി വരുന്ന മനുഷ്യരുടെ കഥ പറയുന്നു 'തനിയാവർത്തനം'.
ശലഭമാവാൻ പറ്റാതെ പോയവർക്ക്
ഇതു സമർപ്പിക്കാം!
വിഷ്വലിന്റെ സാധ്യതകൾ ഒളിഞ്ഞിരിക്കുന്ന കഥയാണ് 'കമലമ്മ'. എം പി പോൾ ബാല്യകാലസഖിയെ പറ്റി പറഞ്ഞത്
ഈ കഥയെ പറ്റിയും പറയാം.
നിർഭയയുടെ ദുരന്തം, ലിനിയുടെ ദുർവിധി പിന്നെ കവളപ്പാറയിലെ പ്രളയം എല്ലാം കഥാകൃത്തിനെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു.
'പരിക്രിയ, മെയ് 12, അതിരുകൾ മായ്ക്കപ്പെട്ടവർ' - ഇക്കഥകൾഎല്ലാം അവരവർക്കുള്ള ദുരന്ത സ്മാരകങ്ങൾ പോലെ വിശുദ്ധമായിരിക്കുന്നു.
പക്ഷേ പരിക്രിയയിൽ എത്തുമ്പോൾ സിനിയെ വെളുത്തു മെലിഞ്ഞവൾ
ആക്കുന്നതിൽ ഒരു ദുരുപദിഷ്ടത- ശരികേട് ഉണ്ടുതാനും.
ആ ഒരു തെറ്റ് 'കറുപ്പും മഞ്ഞയും വരകളി'ലൂടെ കഥാകൃത്ത് മായ്ച്ചു കളയുന്നു. ഇ.സന്തോഷ് കുമാറിന്റെ ആഖ്യാന ശൈലിയുടെ നിഴലുകൾ ഇതിൽ ദർശിക്കാം.
ദുരന്തമുറഞ്ഞു കൂടുന്ന മറ്റു കഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു 'ആരണ്യത്തിന്റെ അവകാശികൾ'. ഊർജ്ജം പകരുന്ന ഒരു കഥ!
'കാവൽ മാലാഖ'യിലൂടെ അരുൺ വീണ്ടും
വിധിയന്ത്രത്തിരിപ്പിലേക്ക് തിരിച്ചുപോകുന്നു.
സിനിമയ്ക്കു വേണ്ട പൊടിപ്പുകളൊക്കെയുള്ള ഒരു കഥയാണ് 'വേട്ട'. തുടർന്ന് 'മോക്ഷ' ത്തിലൂടെ ഇദം: ന മമ എന്ന് അമ്മയ്ക്ക് അർച്ചനയും ചെയ്തു തൻറെ കഥാസരണി പൂർത്തിയാകുന്നു
അരുൺ സജീവ്.
ഒററയിരിപ്പിനു വായിച്ചു തീർക്കാവുന്ന പുസ്തകം.
കുറച്ചുകൂടി ഗൃഹാതുരത്വമുണർത്തുന്ന
ഒരു പേരിടാൻ ശ്രദ്ധിക്കാമായിരുന്നു.
അരുണിന് എല്ലാവിധ ആശംസകളും. അടുത്ത സമാഹാരത്തിലെ കഥകൾ കുറച്ചുകൂടി ആഴമുള്ളതാക്കുവാൻ അദ്ദേഹത്തിനു കഴിയട്ടെ!
Written by Suresh Narayanan ---
Call : 9447150843 to get your copy
Jalakakkazhchakal
Published by Nallezhuth
സ്ത്രീത - സ്ത്രീഭാവങ്ങൾ
ജാലകക്കാഴ്ചകളിലൂടെ
ഹൃദ്യമായ പാത്ര സൃഷ്ടികളിലൂടെ... അക്ഷരങ്ങൾ കൊണ്ട് ചിന്തിപ്പിക്കുകയും, വായനക്കാരെ ആ വഴി നടത്തുകയും ചെയ്യുക എന്നത് ഒരു കഥാകാരന്റെ വിജയമാണ്... അത്തരത്തിലുള്ള വ്യത്യസ്തങ്ങളായ പതിനെട്ട് ജീവിതക്കാഴ്ചകളെ അമാനുഷികതയുടെ വേലിയിറക്കങ്ങളോ ,കഠിനമായ ഭാഷാപ്രയോഗങ്ങളോ ഇല്ലാതെ തന്നെ ഒരു ജാലകപ്പഴുതിലൂടെ വായനക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് പ്രിയ സുഹൃത്ത് അരുൺ വി.സജീവ് തന്റെ കഥാസമാഹാരമായ #ജാലകക്കാഴ്ച്ചകളിലൂടെ#.
നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ പരിമിതികളിൽ നിന്നും സ്വയം പുറത്തേക്കു വരാൻ എഴുത്തുകാരൻ തയ്യാറാകണം. തനിക്കു ചുറ്റും നടക്കുന്ന പ്രവൃത്തികളെ കുറിച്ച് അവൻ ബോധവാനാകണം എന്നാൽ മാത്രമേ ജീവിതത്തിന്റെ നിറവും ഗന്ധവും പേറുന്ന 'സൃഷ്ടികൾ ക്ക് ജൻമം നൽകാനാകൂ... കേട്ടുകേൾവികളിൽ നിന്നും കഥകൾ രചിക്കുക എന്നത് ആയാസകരമാണ്..
ഇവിടെ നമുക്ക്
ജാലകക്കാഴ്ചകളിലെ 18 പഴുതിലൂടെ 18 വ്യത്യസ്ത കാഴ്ചകളുടെ ഗന്ധം അനുഭവിച്ചറിയാനാകും...
ഇനി നമുക്കാ ജാലകക്കാഴ്ചകളിലേക്ക് പോകാം;
വർക്കിച്ചൻ എന്ന പിതാവിന്റെയും, സെബാൻ എന്ന മകന്റേയും കഥ പറയുന്ന സ്നേഹത്താഴ്വാരത്തിലൂടെയാണ് ജാലകക്കാഴ്ചകൾ തുടങ്ങുന്നത്.. താഴ്വാരത്തിന്റെ ഇളം തണുപ്പിലേക്കും 'ജൻമം നൽകിയില്ലെങ്കിലും ഒരാൾക്ക് സനേഹനിധിയായ പിതാവാകാൻ കഴിയും എന്ന സത്യത്തിലേക്കും ഒരു പാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ അടിവരയിടുകയാണ് കഥാകാരൻ.
പേര് പോലെ തന്നെ സ്നേഹം മാത്രം നിറഞ്ഞ താഴ്വാരം..
താഴ്വാരത്തിന്റെ ഹിമകണങ്ങളുടെ തണുപ്പിൽ നിന്നും , ഏകാന്തതയുടെ അതിതീവ്രതയിലേക്ക് കൂപ്പ് കുത്തപ്പെട്ട അച്ചുവേട്ടന്റെയും, വളർത്തുനായയുടേയും ജീവിതത്തിലേക്കാണ് തിളക്കം എന്ന കഥയിലൂടെ എഴുത്തുകാരൻ വായനക്കാരെ എത്തിക്കുന്നത്...
നാഗരിക ജീവിതത്തിന്റെ പൊങ്ങച്ചത്തിൽ നിന്ന് നാട്ടിൻ പുറത്തിന്റെ നന്മയിലേക്ക് ചേക്കേറാനാഗ്രഹിക്കുന്ന നന്ദൻ എന്ന മൾട്ടിനാഷണൽ കമ്പനി എക്സിക്യൂട്ടീവിന്റെ ജീവിത കാഴ്ചകളിലേക്കാണ് തനിയാവർത്തനത്തിലൂടെ നമ്മൾ പോകുന്നത്..
ലോട്ടറി വിൽപനക്കാരിയായ അമ്മയുടേയും, ബുദ്ധിമാന്ദ്യമുള്ള മകന്റെയും വേദന നിറഞ്ഞ ജീവിതത്തെ ഹൃദ്യമായി വരച്ചുകാട്ടിയിരിക്കുന്ന കാഴ്ചയാണ് നാം കമലമ്മ എന്ന കഥയിൽ കാണുന്നത്..
ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും നമുക്ക് സ്വപ്നം കാണാം കാരണം സ്വപ്നങ്ങൾക്ക് അതിർവരമ്പുകൾ ഇല്ല എന്നത് തന്നെയാണ്.. പക്ഷേ സ്വപ്നങ്ങൾക്ക് നൽകാൻ കഴിയുന്ന ഭംഗിയും സൗന്ദര്യവും യാഥാർത്ഥ്യത്തിന് നൽകാൻ കഴിയില്ലല്ലോ.. സ്വപ്നക്കംബളങ്ങൾ എന്ന കഥയിൽ ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കൊണ്ട് മനോഹരങ്ങളായ കമ്പളങ്ങൾ നെയ്ത് തീർക്കുകയാണ് നായകൻ.
ബാല്യത്തിൽ തന്റെ അയൽവാസിയും, സഹപാഠിയുമായ പല്ലി എന്ന മിനിയോട് കുട്ടൻ കാട്ടിയ അകൽച്ചയും, പിന്നീട് പല്ലി മരണപ്പെടുമ്പോൾ കുട്ടന് ഉണ്ടാകുന്ന മാനസിക വ്യഥയും, എല്ലാത്തിനും പ്രായശ്ചിത്തമെന്നോണം മിനിയുടെ അനിയത്തി കുട്ടിയെ വിവാഹം ചെയ്യുന്ന കുട്ടന്റെ ബാല്യകൗമാര യൗവ്വന ജീവിതത്തെ സൂക്ഷ്മതയോടു കൂടി അവതരിപ്പിച്ചിരിക്കുകയാണ് പരിക്രിയ്യ എന്ന കഥയിൻ.. വേദനയും സന്തോഷവും ഒരു പോലെ തന്ന രചന...
മാനുഷിക മൂല്യങ്ങളിൽ, കാഴ്ചപ്പാടുകളിൽ, സ്നേഹ ബന്ധങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി വ്യക്തമാക്കുന്ന കഥയാണ് കറുപ്പും മഞ്ഞയും വരകൾ.
പണത്തിനപ്പുറത്ത് രക്തബന്ധങ്ങൾക്കും യാതൊരു പ്രസക്തിയും ഇല്ല എന്ന സത്യത്തിനോടൊപ്പം സന്തത സഹചാരിയായ മൃഗങ്ങൾ ഒരിക്കലും തന്റെ ചങ്ങാതിയെ ചതിക്കില്ല എന്ന സത്യവും കൂടി മനസിലാക്കിത്തരുകയാണ് കറുപ്പും മഞ്ഞയും വരകളിൽ...
ഉണ്ണിയും, ഓപ്പോളും തമ്മിലുള്ള അനിർവചനീയമായ ആത്മബന്ധത്തിന്റെ തീവ്രത വിളിച്ചോതുന്ന ഹൃദ്യമായ രചനയാണ് ഓപ്പോൾ ..
ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ആർക്കുമാ രചന വായിച്ചു തീർക്കാനാവില്ല..
ഭൂമിയിലെ മലാഖയായ ജാൻസിയുടെയും ഭർത്താവ് വിനു
വിന്റെയും യും കഥ മെയ് 12 ൽ നാം കാണുമ്പോൾ സമകാലീന സംഭവങ്ങളുമായ് ഒരു പാട് സാമ്യം തോന്നിയേക്കാം..
പ്രശസ്തനായ മനശാസ്ത്രജ്ഞൻ കാൾ ഗുസ്തേവ് ജുങ് ന്റെ അഭിപ്രായത്തിൽ ;
"രണ്ട് വ്യക്തിത്വങ്ങൾ അടുത്തു വരുന്നത് രണ്ട് രാസവസ്തുക്കൾ അടുത്തു വരുന്നത് പോലെയാണ് ഏതെങ്കിലും തരത്തിലുള്ള രാസപ്രവർത്തനങ്ങൾ ഉണ്ടായാൽ രണ്ടും പരിവർത്തിക്കപ്പെടും.. "
അതെ ഇവിടെ വയലോരത്തെ വീട് എന്ന കഥയിൽ അങ്ങനെ ഒരു രാസപരിവർത്തനം പരിവർത്തിക്കപ്പെട്ടിരിയുന്നു 'മിരയുടെ തീവ്ര പ്രണയത്തിൽ .... തന്റെ അച് ഛന്റെ പൂർവകാമുകിയെ കണ്ടെത്തുകയാണ് നന്ദിത മീരയിലൂടെ..
കാടിന്റെ വശ്യത മൊത്തം എഴുത്തുകാരൻ ആവാഹിച്ചെടുത്തിരിക്കുന്ന കാഴ്ചയാണ് ആരണ്യത്തിന്റെ അവകാശികൾ എന്ന കഥയിൽ നാം കാണുന്നത്.. മീയണ്ണൂർ ഗ്രാമത്തിന്റെയും ആ നാട്ടിലിറങ്ങുന്ന ആനയുടെയും നാടിന്റെ രക്ഷകനായ രാമൻ എന്ന ബാലന്റെ ദാരുണാന്ത്യത്തിന്റെയും ഒക്കെ കഥയാണിത്
"സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവെ, നിന്റെ തിരുവിഷ്ടം സ്വർഗത്തിലേതു പോലെ ഭൂമിയും ആകണമേ "
എന്ന ബൈബിൾ വചനത്തോടു കൂടിയാണ് കാവൽ മാലാഖ എന്ന കഥയുടെ ആരംഭം.
കാലമെന്ന മഹാമാന്ത്രികൻ തന്നിൽ കിട്ടിയ ജാലവിദ്യകൾ ജീവിത വേദനകളായി മാറുമ്പോഴും, കാരണമില്ലാതെ ഉപേക്ഷിക്കപ്പെടുമ്പോഴും മനസിലെ സ്ഹനത്തിന്റെ എണ്ണ വിളക്ക് കെടാതെ കാത്തു സൂക്ഷിക്കുകയാണ് ജാൻസി.
ഉത്തരാധുനിക പ്രണയത്തിന്റെ ചേരുവകൾ പാകത്തിന് ചേർത്തെടുന്ന രചനയാണ് പ്രണയം ഡിലീറ്റഡ്.. സ്വന്തം നിലനിൽപ്പ് നോക്കാൻ ഇവിടെ കാമുകനും കാമുകിക്കും നന്നായിട്ടറിയാം എന്ന് കഥയുടെ അവസാനത്തിൽ നാം കാണുന്നു..
പാവപ്പെട്ട വിദ്യാർത്ഥിയായ വിനുവിന്റെ സ്കൂൾ ജീവിതവും, ക്രമേണ സമ്പന്നതയിലേക്ക് പരിവർത്തനം സംഭവിച്ചപ്പോൾ ഭാര്യയുടെ ഇംഗിതത്തിനനുസരിച്ച് ജന്മം നൽകിയ മാതാപിതാക്കളെ പുറത്താക്കേണ്ടി വന്ന വിനുവിന്റെ മാനസിക വസ്ഥയും പച്ചയായ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് സ്വപ്ന നിശാന്ത ത്തിൽ..
സമൃദ്ധമായ ഒരു വനത്തിലൂടെ സാഹസിക യാത്ര നടത്തിയ അതേ ഫീലാണ് വേട്ട എന്ന കഥയിലൂടെ എഴുത്തുകാരൻ നമുക്കായ് സമ്മാനിക്കുന്നത്..
പ്രകൃതിദുരന്തത്തിൽ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കരടിപ്പാറയിലെ ജനങ്ങൾക്ക് അപ്പോൾ തെക്കരോ വടക്കരോ എന്ന വേർതിരിവ് കാണാനാകാതെ ഭൂമിയുടെ ന് മുന്നിൽ പകച്ച് നിൽക്കുക മാത്രമാണവർ.. അതിരുകൾ മായ്ക്കപ്പെട്ടവരിലെ ദാരുണ കാഴ്ചകളാണിത്.. മഹാപ്രളയത്തിനോട് ഇതിനെ നമുക്ക് കൂട്ടി വായിക്കാം
തനിക്ക് കിട്ടാത്ത പെണ്ണിനെ തന്റെ സുഹൃത്തായ ബിജുവിനും കിട്ടണ്ട എന്ന ഗൂഢലക്ഷ്യത്തോട് കൂടി അവളെ അവനെക്കൊണ്ട് തന്നെ കൊല്ലിക്കുന്ന സതീശൻ എന്ന കുശാഗ്രബുദ്ധിക്കാരനായ മനുഷ്യമൃഗത്തിന്റെ ചേഷ്ടകൾ വരച്ചുകാട്ടുകയാണ് പകഎന്ന രചനയിൽ..
എവിടെപ്പോയ് ഒളിച്ചാലും കർമ്മബന്ധങ്ങളിൽ നിന്ന് ഒരിക്കലും മൻഷ്യൻ മുക്തനാകുന്നില്ല എന്ന പ്രപഞ്ച സത്യത്തെ മോക്ഷത്തിലൂടെ ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ജാലക്കാഴ്ചകളുടെ നിറമാർന്ന കാഴ്ചകൾക്ക് വിരാമമിടുകയാണ് അരുൺ.....
കഥകളുടെ സൃഷ്ടി പ്രവൃത്തിയിൽ എഴുത്തുകാരൻ കാട്ടിയിരിക്കുന്ന സൂക്ഷ്മത വളരെ ശ്രദ്ദേയമാണ്.. പാത്ര സൃഷ്ടികൾ ,പശ്ചാത്തലം, പ്രകൃതി വർണ്ണന, ഭാഷയുടെ ഭംഗി നിലനിർത്തുന്നതിന് വേണ്ടി തിരഞ്ഞെടുത്ത ബിംബ കല്പനകൾ ഒക്കെ പ്രശംസനീയമാണ്...
മലയാള സാഹിത്യത്തി'ലെ ചെറുകഥാ ശാഖയിലേക്ക് ഒന്ന് എത്തി നോക്കുകയാണെങ്കിൽ ; മാധവിക്കുട്ടിയുടേയും, ബഷീറിന്റെയും, SKപൊറ്റക്കാടിന്റെയും, ഒ വി വിജയന്റേയും ഒക്കെ ചെറുകഥകൾ ആഴത്തിലുള്ള ജീവിതാവബോധത്തിന്റെ ദാർശനീയ മാനങ്ങളുള്ള അനശ്വര കലാസൃഷ്ടികളാണെന്ന് മനസിലാക്കാൻ സാധിക്കും..
അതുപോലെ
കാലത്തിന്റെ കണ്ണാടികൾ പോലെയുള്ള പതിനെട്ട് കഥകളിലൂടെ നമ്മുടെയൊക്കെ ജീവിത്തിന്റെ ഓരോ ഘട്ടങ്ങൾ തന്നെയാണ് അരുൺ വരച്ച് കാട്ടുന്നത്..
എഴുത്തുകാരന്റെ
അനുപമമായ കഥാരചന പാടവത്തിലൂടെ സ്വായത്തമാക്കിയെടുത്ത സൂക്ഷ്മമായ ജീവിത നീരീക്ഷണവും സാമൂഹികവബോധവും നിറഞ്ഞ ഈ രചനകൾ വായനക്കാർക്ക് ഒരിക്കലും ആവർത്തന വിരസതയോ മടുപ്പോ നൽകുകയില്ല എന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും...
കഥാകാരനിൽ നിന്നും സിനിമാ തിരക്കഥാകൃത്തിലേക്കു കൂടി ഉയർന്ന അരുൺ ആദ്യം തിരക്കഥ എഴുതിയ ചിത്രമാണ് ആലീസ് മേരി പാപ്പച്ചൻ ഫ്രം പഞ്ചാലി നാട്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യുന്നതാണ്..
ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കാൻ ശ്രീ അരുൺ സജീവിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു...
സജിത അനിൽ
വിജയം നിങ്ങളുടേതാണ്, - New Book

വിദ്യാഭ്യാസ, സാമ്പത്തിക, ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന വിവരങ്ങളടങ്ങിയ പുസ്തകത്തിന് 299 രൂപയാണ് വില. വിജയത്തിന്റെ കൈപ്പുസ്തകമെന്നു പ്രസാധകര്‍ വിശേഷിപ്പിക്കുന്ന ഈ മോട്ടിവേഷണല്‍ പുസ്തകത്തില്‍ അമ്പതോളം അധ്യായങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജയത്തിന്റെ തൊട്ടറിവുകള്‍ ഇവിടെ നിന്നും കണ്ടെടുക്കാവുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു എഴുത്തുകാരി രചിച്ച പ്രചോദനാത്മക ഗ്രന്ഥം എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. എല്ലാ വീട്ടിലും സൂക്ഷിച്ചു വെക്കാവുന്ന വിധത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എന്നെന്നും ഉപകാരപ്രദമായ രൂപത്തിലുള്ള ഈ പുസ്തകം ലളിതവും മനോഹരവുമായ വിധത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത
കേരളീയ സാഹര്യങ്ങളെ പരിശോധിച്ചു കൊണ്ടു അവയ്‌ക്കൊരു പ്രതിവിധി എന്ന രൂപത്തിലാണ് ഇത്തരമൊരു പുസ്തകമെഴുതിയെന്ന് കേരളസംസ്ഥാന ശിശുക്ഷേമ സമിതിയംഗം കൂടിയായ ഗ്രന്ഥകര്‍ത്രി ദുര്‍ഗ മനോജ് പറഞ്ഞു. വിജയത്തെക്കുറിച്ച് അറിയാമെങ്കിലും വിജയിക്കാന്‍ എന്തു ചെയ്യണമെന്ന അജ്ഞതയ്‌ക്കൊരു പരിഹാരനിര്‍ദ്ദേശമാണ് ഇതില്‍ ഉള്ക്കൊള്ളിച്ചിരിക്കുന്നത
റൈറ്റേഴ്‌സ് ഫോറം ഹാള്‍ നമ്പര്‍ 7-ല്‍ നവംബര്‍ രണ്ട് ശനിയാഴ്ച രാവിലെ 11 മുതലാണ് പരിപാടി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സി.പി. അനില്‍കുമാര്‍ (ദുബായ്)
+971 55 770 9273
പുസ്തകലഭ്യതയെക്കുറിച്ചുള്ള
+91 73060 23373
ഓണ്‍ലൈനില്‍ വാങ്ങുന്നതിന്:-
www.maxlivemedia.com
എൻ്റെ തോന്ന്യാക്ഷരങ്ങൾ - New Book
എൻ്റെ തോന്ന്യാക്ഷരങ്ങൾ - നമുക്കുചുറ്റും കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും നര്‍മ്മത്തില്‍ച്ചാലിച്ച്, ശുദ്ധഹാസ്യത്തെ സ്നേഹിക്കുന്ന വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണിവിടെ. ഇന്നിന്റെ സംഘര്‍ഷഭരിതമായ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം പകരാന്‍ ഈ ചിരിവായന സഹായിക്കമെന്നതു തീര്‍ച്ച.
രചന - മോയിൻ
എഡിറ്റിംഗ് :- ബാബുപോൾ തുരുത്തി
പ്രസാധനം :- നൊസ്റ്റാൾജിയ -നല്ലെഴുത്ത്
വില :- 150 /-
Buy this book @ Whatsapp: 9048852036
=====================
ആശാമരാളങ്ങൾ - New Book
ആശാമരാളങ്ങൾ :- ഒമാൻകഥകളുടെ സമാഹാരം.:- ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തു പ്രവാസജീവിതത്തിന്‍റെ
കണ്ണീരുപ്പുകലര്‍ന്നതും അല്ലാത്തതുമായ ഒത്തിരി ഇടങ്ങളില്‍നിന്നു ഒപ്പിയെടുത്ത കുറച്ചു ജീവിതാനുഭവങ്ങളുടെ തനതായ ആവിഷ്കാരങ്ങള്‍.
രചന - പി. എസ്സ് . അനിൽകുമാർ
എഡിറ്റർ - ബാബുപോൾ തുരുത്തി
പ്രസാധനം - നൊസ്റ്റാൾജിയ - നല്ലെഴുത്ത്
വില :- 149 /-
Buy this book @ Whatsapp: 9048852036
=====================
ഉണ്ണി മാധവന്റെ ആഗയിലൂടെ ഒരു യാത്ര...

അല്ലേ...
ചങ്കു പൊട്ടിയല്ലാതെ ഹൈപ്പോ എന്ന കഥ നമുക്ക് വായിച്ചു തീർക്കാനാവില്ല...
"അങ്കിൾ ഈ പ്രണയവും സ്നേഹവും ഒന്നു തന്നെയല്ലേ എന്നിട്ടും ഇത്ര തീവ്രമായ സ്നേഹം എന്താ വീട്ടിൽ ഉണ്ടാവാത്തത്?"
എത്രയോ കുഞ്ഞു പ്രണയങ്ങളുടെ നെഞ്ചുരുക്കങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആത്മഹത്യകളും ഇനിയും ഉണ്ടാക തന്നെ ചെയ്യും... അല്ലെങ്കിൽ ഉണ്ടാകാതിരിക്കട്ടെ...
മഴയുടെ ഭംഗിയോടൊപ്പം ഭാമയുടെ വികാര വിചാരങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും തുലാവർഷം നമുക്കു മുന്നിൽ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്...
ഒരു മഴയിലൂടെ തന്നെയാണ് ദിയ ഉണ്ണിയുടെ ജീവിതത്തിലേക്ക് വരുന്നത്. മെസ്സേജ് ടൈപ്പിംഗ് എന്ന ഒരു പ്രതീക്ഷയായി അവൾ അവസാനിക്കുകയും ചെയ്യുന്നു. ഇക്കാലഘട്ടത്തിലെ നേർസാക്ഷ്യം. എത്രയോ ഫേസ്ബുക്ക് സൗഹൃദങ്ങളുടെ ആടി പഴകിയ കഥ.
ഓരോ വിഷാദങ്ങളെയും സ്വയം വിശകലനം ചെയ്തു അതിനെല്ലാം പരിഹാരം കണ്ടെത്താനുള്ള ചുമതല വായനക്കാരനിലേക്ക് ഏല്പിച്ചു കൊടുക്കുകയാണ് ഉണ്ണിമാധവൻ ഈ കഥാസമാഹാരത്തിലൂടെ..
അതുതന്നെയാണ് ആഗയുടെ ഭംഗിയും....
പുനർജന്മത്തിലേക്കൊരു തീർത്ഥാടനം

കവിഞ്ഞൊഴുകുമ്പോൾ ഒന്ന് ചേർന്ന് ഒഴുകുന്നത് പോലെയാണ് നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ഒന്നുചേരുന്ന ബന്ധങ്ങൾ. പ്രണയമാണോ ഭക്തിയാണോ കൂടുതൽ തീവ്രമായി ഈ കഥയിൽ ചേർന്നിരിക്കുന്നത് എന്നത് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്.ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴയ കളികൂട്ടുകാർ കണ്ടുമുട്ടാൻ തിരഞ്ഞെടുത്ത ദിവസം പിന്നെയും രണ്ടുദിവസങ്ങൾ കൂടി അവർക്ക് നൽകുന്നു. എന്തിനായിരുന്നു കണ്ടുമുട്ടാനുള്ള സാധ്യതകളെ മനപൂർവ്വം വിസ്മരിച്ചു അവർ കാത്തിരുന്നത്? തീവ്രമായ ഭക്തിയിൽ നിന്നും സൃഷ്ടിക്കപ്പെട്ട ശൂന്യതയിലാണ് അവർ ജീവിതം ആരംഭിക്കാൻ തീരുമാനിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് മുന്നോട്ടുള്ള യാത്രയുടെ ശൂന്യത അവസാനിപ്പിക്കുന്നത്. അതേ പ്രതീക്ഷയോടെയാണ് അവർ അവശതകൾ മറികടന്ന് യാത്ര തിരിക്കുന്നതും അവസാനം പിരിയാതെ പിരിയുന്നതും. മനോഹരമായ ചില രഹസ്യങ്ങൾ ഇടയിൽ ഒളിപ്പിച്ച മനോഹരമായ കഥ എന്നെ ഈ സമാന്തരങ്ങളെ വർണ്ണിക്കാൻ കഴിയൂ.
Jan 16, 2019
കൊഴിഞ്ഞുവീണ ഇതളുകൾ

സ്വപ്നരേഖകൾ by സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
==JUNE 2018- JULY 2018 Release===
വിദേശരാജ്യങ്ങളിലേക്കും അയച്ചുകൊടുക്കുന്നതാണ് ( Please use option No: 8)
1. നല്ലെഴുത്തുകൾ :- രചനാ സമാഹാരം - വില 180
2. പ്രാർത്ഥനപോലെ പ്രണയം :- കവിതാസമാഹാരം - വില 120
3. ഹോംലി മീൽസ് - ഹാസ്യകഥാസമാഹാരം - വില 150
4. മൈതീന്റെ ചെറ്യേ സ്പാനർ - ഹാസ്യകഥാസമാഹാരം - വില 150
MrAjmal :- 9072584878 Mr Sreeraj R- 9744676595
1. MK Books, Thiruvananthapuram
2. Chilanka books, Chinnakkada, Kollam
3. Higgin Bothams, RailwayStation, Kollam
4. Balakrishnan News Agencies, Bhagavathipadi, Kayamkulam
5. ByWord Books, Damodaran & Sons Complex, RoundWest, Thrissur
6. EnteBook, 2nd Floor Kedar Tower, Puthiya Palam, Kozhikode
7. India Book center, Kannur Old Stand, Kannur
8. Online Buy:
EnteBook Online Stores - www.entebook.com
Entebook Android App - Get it here:- Play store: https://goo.gl/ntbJf1
App Store: https://goo.gl/Wp6UKi












