സപ്നയുടെ
“സ്വപ്നരേഖകൾ” എന്ന പുസ്തകം, കഴിഞ്ഞ 10 വർഷമായി സപ്ന എഴുതിയ ലേഖനങ്ങളുടെ ഒരു ശേഖരം
ആണ്.
സ്വതന്ത്ര
പത്രപ്രവർത്തനവുമായി കുടുംബത്തോടൊപ്പം മസ്കറ്റിൽ ആണ് താമസം. പത്രങ്ങളിലും, ആനുകാലികങ്ങളിലും
ധാരാളം ലേഖനങ്ങൾ, കോളം,എന്നിവ ഇംഗ്ലിഷിലും, മലയാളത്തിലും പ്രസിദ്ധീകൃതമാകാറുണ്ട് .
എഴുത്തുകാരിയുടെ വികാരലോലമായ മനസും
മാധ്യമപ്രവർത്തിയുടെ അതിസൂക്ഷ്മമായ നിരീക്ഷണപാടവവും ഒന്നിച്ച ശൈലിയാണ് എഴുത്തിൽ
സപ്‌ന അനു ബി.ജോര്‍ജ്ജിനെ വ്യത്യസ്തയാക്കുന്നത്. വിഷയസ്വീകരണത്തിലെ വൈവിദ്ധ്യവും
അതിന്റെ ആവിഷ്‌കരണത്തിലെ ലാളിത്യവും സ്പഷ്ടതയും അവരുടെ എഴുത്തിനെ ലളിതമായ
വായാനാനുഭവമാക്കുന്നു. അഭിമുഖങ്ങളായും ലേഖനങ്ങളായും ഫീച്ചറായും
നിരീക്ഷണങ്ങളായുമെല്ലാം പലപ്പോഴായി എഴുതിയിട്ടുള്ളവയുടെ സമാഹാരമാണിത്.
അസ്പഷ്ടതയുടെ ജാഡയോ, ഭാഷാസന്ദിഗ്ധതയുടെ കഌഷ്ടതയോ അല്ല,
ലാളിത്യത്തിന്റെ കയ്യൊപ്പു പടർന്ന, മനസ്സിനോടു സംവദിക്കുന്ന കുറേ എഴുത്തുകുത്തുകൾ.
അതുകൊണ്ടു തന്നെ അതിൽ ശൈലിയുടെ ഭാരങ്ങളില്ല, വ്യാകരണത്തിന്റെ
കൊടുംനിബന്ധനകളുമില്ല. അതൊന്നും സപ്‌ന എഴുതുന്നതു വായിക്കാനൊട്ട് ആവശ്യവുമില്ല.
കാരണം അതിൽ തുടിക്കുന്നതു ജീവിതമാണ്, പച്ചയായ ജീവിതം. നമ്മുടെ തൊട്ടടുത്ത് നാം
കാണാതെ പോകുന്ന, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പോകുന്ന
ജീവിതത്തിന്റെ നേർച്ചിത്രങ്ങൾ. അതു വായിക്കേണ്ടത് ഭാഷകൊണ്ടല്ല,മനസ്സു
കൊണ്ടാണ്,ഹൃദയം കൊണ്ടാണ്,തീർച്ച. ആദ്യ
സമാഹാരം സ്വപ്നങ്ങൾ എന്ന കവിതാസമാഹാരം ,സാഹിത്യ
പുരസ്കാരങ്ങൾനേടിയ കൃതിയാണിത്. ഇംഗ്ലീഷിലും
, ഒരു കവിതാ സമാഹാരം ബ്ലൈസ്സ് മീഡിയ ,
ചെന്നെയ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വപ്നരേഖകൾ , സപ്നയുടെ നാലാമത്തെ പുസ്തകം ആണ്.
Contact :- http://www.sapnageorge.com/
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക