നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സഫലമീ യാത്ര - നനവാർന്ന ഒരോർമ്മപെടുത്തൽ


ശ്രീ എൻ എൻ കക്കാട്......
സഫലമീ യാത്ര..... തിരുവാതിര ......
നനവാർന്ന ഒരോർമ്മപെടുത്തൽ..
_______ ________ ______________ ________
ആർദ്രമാംധനുമാസചന്ദ്രികപൊഴിയുമ്പോ-
ളറിയുന്നു ഞങ്ങളാ കാവ്യഭംഗി....
മനതാരിലോർമ്മകളൂഞ്ഞാലിലാടുമ്പോ-
ളുണരുന്നു കുമ്മിതൻചടുല ഭാവം.
ഒരു ജനലഴിക്കപ്പുറം തെളിയുന്നസാന്നിദ്ധ്യ-
നൊമ്പരശോഭയായിമാറിടുന്നു...
അണിയത്തു നിറയുന്ന നിറദീപമായെന്നു-
മണയാതെ നിൽക്കുന്ന ഭർതൃസ്നേഹം,
അനുഭവച്ചീടുവാൻ വെടിയാറുണ്ടിപ്പോഴും
നിദ്ര തൻ സൗഭാഗ്യവേളകളെ .
ആ പഴങ്കൂടിൽ നിന്നിടറാതെ വീഴുന്ന
കാവ്യഭംഗിക്കായി കാത്തിരിക്കുന്നിതാ,
മൂന്നു പതിറ്റാണ്ടിലേറെയായ് നീറുന്ന-
രോർമ്മതൻ ഭാണ്ഡവും പേറി ഞങ്ങൾ.
നേരിയ നിലാവിന്റെ പിന്നിലെയനന്തതയിൽ
ചിരിതൂകി നിൽക്കുന്ന പൗർണ്ണമിയായ്,
ചിതലരിക്കാത്തൊരുനനവെഴുമോർമ്മയാ-
ണാതിരരാവിൽ നിൻ സഫലയാത്ര...!
വരുകൊല്ലമാരെന്നുമെന്തെന്നുമറിയാതെ- 
യെതിരേറ്റു ഞങ്ങളായാതിരയെ..
ഉരുളുന്ന കാലത്തിൻകാലടിപ്പാടുകൾ
വർഷവും വിഷുവും മായ്ച്ചിടുമ്പോൾ,
പഴയോരു മന്ത്രം സ്മരിക്കുന്നു ഞങ്ങൾ
പുനർജനി തേടുന്ന പറവകളായ്........
ശ്രീധർ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot