നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോഹനം.

Image may contain: 1 person, standing
സ്വപ്നങ്ങൾ മുളക്കുന്ന താഴ് വരയിൽ,
ഒരുക്കൂട്ടി വെച്ച മോഹങ്ങൾ കൊണ്ട്,
ഒരു വീടു പണിയണം.
ചിന്തിക്കുന്ന ചുവരുകളും,
സംസാരിക്കുന്ന വാതിലുകളും.
വിശപ്പറിയിക്കാത്ത
അടക്കളയും ഉള്ളത്.
പുരുഷാർത്ഥത്തിന്റെ -
പൂർണ്ണതക്ക്,
പൂരകമാവുന്നൊരു മോഹനം.
കിളിക്കൂടു പോലെ
ജീവിതത്തിന്റെ കയ്പ്പും മധുരവും
നാരുകളാക്കി മെനയണം.
മോഹങ്ങളായി അവശേഷിച്ച
മണ്ണിലലിഞ്ഞവരുടെ
പ്രാർത്ഥനകൾ പറയാൻ
വാതിലുകളെ ഏൽപ്പിക്കണം.
നന്മയും കാരുണ്യവുമില്ലാതെ വരുന്നവരെ
അവർ ചോദ്യം ചെയ്യട്ടെ.
ചുവരുകൾക്കും ജോലി ഏറെയുണ്ട്.
നാളെയുടെ വിശപ്പടക്കാൻ
ചിന്തിച്ചു കൊണ്ടേയിരിക്കണം.
ഇന്നിന്റെ ബഹളങ്ങളിൽ പെട്ട്
അക്ഷരങ്ങൾ മറക്കാതിരിക്കാൻ
അവർ അടുക്കളയോട് പറയട്ടെ.
Babu Thuyyam.
9/12/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot