നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇതാ ഒരു പനിനീർ പുഷ്പം

Image may contain: 1 person, smiling

,🌹വിമർശകരേ,നിങ്ങൾക്കായി..
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു വർഷം കൂടി കടന്നു പോകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
ഈ വർഷത്തിൽ നിങ്ങളെല്ലാവരും ഒരുപാട് രചനകൾ മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചല്ലോ... അവയ്‌ക്കെല്ലാം ഒരുപാട് അഭിനന്ദനങ്ങളും ലൈക്കുകളും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിലെല്ലാം നിങ്ങൾ ഏറെ സന്തോഷിക്കുകയും ചെയ്തിരിക്കാം.
പക്ഷേ..
ഒന്ന് ചോദിക്കട്ടെ...
നിങ്ങൾക്കു ലഭിച്ച നിരവധി കമന്റുകളിൽ ഏറ്റവും ഉപകാരപ്രദമായത് ഏതാണ്?
ഉത്തരം പറയാൻ പ്രയാസമാണ്.. അല്ലേ..
പക്ഷേ സത്യമായു ഉത്തരം ഇതാണ്..
നിങ്ങളെ ഏറ്റവുമധികം വിമർശിച്ചവർ ആരോ, അവരാണ് നിങ്ങൾക്ക് ഏറ്റവും വലിയ ഉപകാരം ചെയ്തവർ.
കാരണം...
ആ വിമർശനത്തിന്റെ,ആ അപമാനത്തിന്റെ ..
വേദനയിൽ നിന്നാണ് നിങ്ങൾ കൂടുതൽ നന്നായി എഴുതുവാൻ തീരുമാനിച്ചത്.
കഴിവിന്റെ പരമാവധി മാറ്റുരച്ചു
വീണ്ടും നല്ലൊരു രചനയുമായി വായനക്കാരുടെ മുന്നിലെത്താൻ നിങ്ങൾക്ക് പ്രചോദനമായത്,ഊർജ്ജം ലഭിച്ചത് ആ വിമർശനത്തിൽ നിന്നാണ്.
അതുകൊണ്ട്...
വിമർശനങ്ങളെ വെറുക്കാതിരിക്കുക...
വിമർശകരെ സ്വാഗതം ചെയ്യുക. വിമർശനം അവർ ഇനിയും തുടരട്ടെ..അവരോടു കടപ്പാ ടുള്ളവരായിരിക്കുക..,നന്ദിയുള്ളവരായിരിക്കുക.
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot