നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ക്ലസ്റ്റർബോംബിംഗും, ഉസ്മാനിയ്ക്കയും.

Image may contain: 1 person, closeup
ഇൻത ഫീ മാലും ആദ ഉസ്മാൻ?
( നിനക്ക് ഉസ്മാനെ അറിയാമോ)
ഏന ഫീ മാലും വാഹദ് ഉസ്മാനിക്ക
(എനിക്ക് ഒരു ഉസ്മാനിക്കയെ അറിയാം)
ഒരു ഒമാനി ഉസ്മാനിക്കയെ തിരക്കി വന്നതാണ്, അറിയാമെന്ന് പറഞ്ഞപ്പോൾ
അവന് ഒരുപകാരം ചെയ്യുമോ എന്നായി. കാര്യം കേട്ടിട്ടു പറയാം എന്നു പറഞ്ഞപ്പോൾ അവൻ കാര്യം പറഞ്ഞു.
പുള്ളി പാലുൽപ്പന്നങ്ങൾ വിൽക്കുന്ന ഫ്രീസർ വണ്ടിയിലെ ഡ്രൈവർ അണ്.
ആഴ്ചയിൽ രണ്ടു ദിവസം അവർക്ക് ഈ റൂട്ടിൽ ആണ് സെയിൽസ്. ഉച്ച സമയത്ത് സെയിൽസ്മാൻ ഒരു സുഹൃത്തിൻ്റെ റൂമിലും ഒമാനി പള്ളിയിലുമാണ് വിശ്രമിക്കുന്നത് കഴിഞ്ഞ മൂന്നാലു മാസമായിട്ട്. പക്ഷെ
ഇപ്പോൾ ഒരു മാസമായി ഉച്ചയ്ക്ക് പള്ളിയിൽ കിടന്ന് ഒന്നുറക്കം പിടിച്ചു വരുമ്പോയ്ക്കും ഒരു സംഭവം ഉണ്ടാകുന്നു. നിങ്ങളുടെ ഉസ്മാൻ എന്നു പറഞ്ഞയാളും പള്ളിയിലാണ്
ഉറങ്ങുന്നതും വൈകിട്ട് നോമ്പു കൊടുക്കുന്നതും. പക്ഷെ ഉറക്കത്തിനിടെ അങ്ങേരുണ്ടാക്കുന്ന ബഹളങ്ങൾ ഭയങ്കരമാണ്.
മൊത്തത്തിൽ പറഞ്ഞാൽ
പുള്ളി ഉറക്കത്തിനിടയിൽ
നിന്നു വര്‍ഷിക്കപ്പെടുന്ന ക്ലസ്റ്റര്‍ ബോംബുകള്‍ അന്തരീക്ഷത്തില്‍ വച്ച് ഉച്ചത്തിൽ പൊട്ടിത്തെറിച്ച് പിന്നീട് നുറുകണക്കിന് ചെറുബോംബുകളായി തറയില്‍ പതിക്കുകയാണ് ചെയ്യുന്നത്,വീഴുമ്പോള്‍ എല്ലാം പൊട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത. പൊട്ടാതെ കിടക്കുന്ന ഇവ യുദ്ധത്തിനു ശേഷവും ദുരിതമനുഭവിക്കുന്ന ജനങ്ങളെ കുഴി ബോംബുകള്‍ പോലെ കൊന്നൊടുക്കുന്നു എന്നു പറഞ്ഞതുപോലെ പൊട്ടലും
ചീറ്റലുമായി മൊത്തം ഉറക്കം
കുളമാക്കുന്ന അവസ്ഥ.
അതു കേട്ടപ്പോൾ ഞാൻ ചേട്ടനെ ഓർത്തു പോയി. ചേട്ടൻ എന്നു പറഞ്ഞാൽ എൻ്റെ സ്വന്തം ചേട്ടന് ഒരു ദിവസം ഉസ്മാനിക്കയുടെ റൂമിൽ രാത്രി തങ്ങേണ്ടി വന്നു. ഭക്ഷണത്തിനു ശേഷം രണ്ടു പേരും ഉറങ്ങാൻ കിടന്നു. ഉസ്മാനിക്ക കട്ടിലിലും ചേട്ടൻ താഴെയുള്ള
കിടക്കയിലും കുറച്ചു നേരം സംസാരിച്ചു കിടന്നതിനു ശേഷം അവർ
ഉറക്കം പിടിച്ചു. ഉറക്കത്തിനിടയിൽ ചേട്ടനുണ്ടായ അനുഭവം പുള്ളി പറഞ്ഞത് ഏകദേശമിതേ രീതിയിൽ ആയിരുന്നു
ഉദാഹരണം മാത്രം വേറെയൊന്നായിരുന്നു എന്നതാണ് ഒരു വ്യത്യാസം.
ഉറക്കത്തിനിടയിൽ ചേട്ടൻ ഞെട്ടിയുണർന്നു. ബെഡ്ഫോഡ് ട്രക്കുകൾ ടോപ്പ് ഗിയറിൽ വയനാടൻ ചുരം കേറാൻ വിഷമിക്കുമ്പോൾ ഉണ്ടാകുന്ന
മുരൾച്ച കേട്ടതായിട്ടാണ് ആദ്യം തോന്നിയത് പിന്നീടുള്ള ഇറക്കത്തിലേക്ക് മൂക്കുകുത്തിയുള്ള ഇറങ്ങി പോക്കിൻ്റെ ശബ്ദം പിന്നീട് അല്പനേരം സമതലമായുള്ള
റോഡിലൂടെയുള്ള ശാന്തമായ
യാത്ര തുടർന്നുള്ള ഏതോ കുത്തനേയുള്ള കയറ്റം കയറുന്ന വണ്ടി എയർ എല്ലാം വലിച്ച് മുകളിലേക്ക് കൊണ്ടു പോകുന്ന തോന്നൽ, അതോ ഉസ്മാനിക്കയാണോ മുറിയിലെ വായു മൊത്തം വലിച്ചെടുത്തിട്ട് പുറത്തേയ്ക്ക് വിടാത്ത ഒരവസ്ഥ ഉണ്ടാക്കിയത്, പുള്ളി വലിച്ചെടുത്ത വായു പുറത്തേക്ക് വിടാത്ത അസ്വസ്ഥതയിൽ ഉറക്കം നഷ്ടപ്പെട്ട ചേട്ടൻ പിന്നീടൊരിയ്ക്കലും ഉസ്മാനിക്കയുടെ മുറിയിൽ
രാത്രി താമസിക്കാനായി ചെന്നിട്ടില്ല എന്നു പറഞ്ഞത്
ഓർത്തു നിന്നപ്പോൾ ആണ്
ഒമാനിയുടെ ഓർമ്മപ്പെടുത്തൽ.
താങ്കൾ ഒരുപകാരം ചെയ്യണം
ഒന്നുസ്മാനിക്കയോട് പറയണം ആഴച്ചയിൽ രണ്ട് ദിവസം ഉച്ചയ്‌ക്ക് പള്ളിയിൽ പുള്ളി കിടന്നുറങ്ങുമ്പോൾ കൂർക്കം വലിച്ച് ശല്യപ്പെടുത്തരുത് എന്ന കാര്യം.
ഞാൻ ആലോചനാനിമഗ്നനായിരുന്നുപോയല്പനേരം. എന്തു മറുപടി പറയുമീ ഒമാനിയോട്,
ഉസ്മാനിക്കയോട് എന്തു പറയും
അല്ലയോ മഹാനുഭാവനായ
ഉസ്മാനിക്ക താങ്കൾ ഉണർന്നിരിക്കുന്ന വേളകളിൽ
തീർക്കുന്ന സംസാരസാഗരങ്ങളുടെ കുത്സിത പ്രവൃത്തിക്കളെ തടയാൻ ശ്രമിച്ച് സ്ഥിരം പരാജയപ്പെടുന്ന തീരസംരക്ഷണശിലകൾക്ക് സമാനനായ ഞാനിനി എങ്ങിനെയീ പാവപ്പെട്ട ഒമാനി ഡ്രൈവർക്കായി താങ്കളുടെ ഉറക്കത്തിനിടയിലെ ക്ലസ്റ്റർ ബോംബിംഗും ബെഡ് ഫോർഡ് ട്രക്കിൻ്റെ ഗിയർ മാറ്റുന്ന മുരൾച്ചയുമെല്ലാം ഒഴിവാക്കാൻ ശ്രമിയ്ക്കുന്ന കാര്യം പറയുന്നതൊരു ഹെർക്കൂലിയൻ ടാസ്ക്കായൊരു ബാലികേറാമലയായി മുന്നിൽ തലയുയർത്തി നിൽക്കുന്നു.
സ്വന്തം കൂർക്കം വലി പോലും
നിർത്താനാവാത്ത തനിക്കു കിട്ടിയ ഒരു പണിയേ എന്നോർത്ത്
ചിരിയ്ക്കണോ കരയണോ എന്നറിയാതെ തെല്ലിട നിന്നു പോയി.
പി.എസ്സ്.അനിൽകുമാർ,
ദേവിദിയ

1 comment:

  1. കണ്ടോ..കൂർക്കംവലികാരണം ഉസ്മാനിക്ക ഒമാനിൽവരെ പേമസായി..😝😝😜😜

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot