Slider

അമീബ.

0
Image may contain: 1 person, standing

നോക്കിയിരിക്കേ രൂപങ്ങൾ മാറി മാറി
അവർ നമ്മോടൊപ്പമുണ്ട്.
കൂട്ടങ്ങളോടൊപ്പം ഇടകലർന്ന്
അതേ നിറത്തിലും ആകൃതിയിലും
തിരിച്ചറിയാനാവാത്ത വിധം
ഇഴുകി ചേർന്ന് കബളിപ്പിച്ചുകൊണ്ടിരിക്കും.
സാമാധാനത്തിന്റെ,പുരോഗമനത്തിന്റെ,
മാനവ സേവനത്തിന്റെ മാതൃകയായി
ആചാരങ്ങളുടെ ബുദ്ധിശൂന്യതയെ കുറിച്ച്
നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കും.
വിശുദ്ധരാണവർ
നന്മയും,കാരുണ്യവും
സത്യവും,സാഹിത്യവും
അവരുടെതുമാത്രമാണ്.
അരുണിമയിൽ ഒളിച്ചിരിക്കുമ്പോൾ
അവർക്കായിരം നാവാണ്.
എന്നാൽ
ചില നേരത്ത് അമീബകളെല്ലാം
കൂട്ടത്തോടെ ഒരേനിറമണിയും.
അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി
അപ്പോൾ മാത്രമവർക്ക്
ആചാരങ്ങളിൽ നിർബന്ധമുണ്ടാകും.
വിധികൾക്ക് വിലങ്ങുതടിയാവും.
കാരണം അത് അവരുടെ വിശ്വാസമാണ്.
വിശ്വാസികളും അക്രമികളും രണ്ടാണ്.
Babu Thuyyam.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo