നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടലാഴം ( മിനിക്കഥ )*********************
അവൻ, അവളുടെ വിടർന്ന കണ്ണുകളുടെ ആഴങ്ങളിലേക്ക് മിഴികൾ പാകി,
അവളുടെ മിഴികൾ അപ്പോഴും കടലിന്റെ മറുവശം തിരയുകയാണ്...
" നീ എന്നെ വല്ലാതെ പ്രണയിക്കുന്നുണ്ട് സോഫി.. "
അവളുടെ ചുണ്ടുകളുടെ ഓരത്തു ഒരു ചിരി വിരിയുന്നുണ്ട്...
" എന്നിട്ടും എന്തിനാണ്, ചെറിയ കാര്യങ്ങളിൽ എന്നോട് വഴക്കടിക്കുന്നതു.... "
ചിരിയുടെ തീരം തെളിഞ്ഞ് വരുന്നുണ്ട്...
" ചെറിയ അബദ്ധങ്ങൾക്കു പോലും നീ വലിയ തെറ്റുകളുടെ അർത്ഥം നൽകുമ്പോൾ, വല്ലാതെ നോവും... ഇത്രയും നാൾ നൽകിയ എന്റെ പ്രണയം നീ ഒരു നിമിഷം കൊണ്ട് മറക്കും പോലെ.. എല്ലാം ഒരു നിമിഷത്തിനപ്പുറം നീ മറന്ന പോലെ...... "
ചുരുണ്ട, അധികം നീളമില്ലാത്ത മുടിയിഴകൾ കാറ്റത്തു, പറക്കുന്നു, മുടി മാടി വെച്ചു, അവളുടെ മുഖം അവനിലേക്ക്‌.. കടലാഴം ഒളിപ്പിച്ച കണ്ണുകളിൽ വല്ലാത്ത തിളക്കം....
" എന്തിനാ സോഫി.. ഇങ്ങനെ..... "
അവൾ,
"കാരണം ഞാൻ നിന്നെ പ്രണയിക്കുന്നത് കൊണ്ട്...
നീ എന്നെ വിട്ടു പോകില്ലെന്നുള്ള ഉറപ്പുള്ളത് കൊണ്ട്......
പിണക്കത്തിനപ്പുറം, ശക്തമായ നിന്റെ പ്രണയത്തിൽ അലിയാൻ കൊതിക്കുന്നത് കൊണ്ട്.....
അത് കൊണ്ട് മാത്രം...
ഈ കടൽ പോൽ ഭ്രാന്തമായി നിന്നെ ഞാൻ പ്രണയിക്കുന്നു വിക്ടർ..... "
തിര വന്നു തൊട്ടത് പോൽ ചുണ്ടിൽ, തണുത്ത, ചുണ്ടുകളുടെ ഒപ്പ് വെക്കൽ...
കരയെ പുണരാൻ വന്നൊരു തിര, നാണിച്ചു പിൻവാങ്ങി.... ""!!!
എബിൻ മാത്യു കൂത്താട്ടുകുളം
07-06-2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot