നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മറന്നുപോയ വരികൾ

Image may contain: one or more people, sky, tree and outdoor

ഇത്രപെയ്തിട്ടും തീരാത്ത
വിരഹവും നൽകി
നീ എങ്ങോട്ടാണ് മറഞ്ഞുപോയത്.
എത്ര നിർദ്ദയമാണെന്നെ
ഈ ഇരുട്ടിൽ തനിച്ചാക്കിയത്
നീ കവർന്ന
എന്റെ പ്രണയം തിരിച്ചുതരിക.
നിന്റെ കണ്ണുകളിലെ
സ്വപ്നങ്ങൾ ചുംബിച്ചെടുത്ത്,
പ്രണയത്തിന്റെ ലഹരി സൂക്ഷിച്ച
അധരങ്ങളിലെ മധുരം നുകർന്ന്.
ആനന്ദ നിർവൃതിയിൽ ലിയിച്ച്
ഋതുക്കളും ദിനരാത്രങ്ങളും മറന്ന് .
നിന്നിൽ കെട്ടടങ്ങാനായി
തീ കടഞ്ഞെടുത്ത് ഹൃദയത്തിൽ
സൂക്ഷിച്ചതാണെന്റെ പ്രണയം മുഴുവനും.
അതിലേക്കാണീ വിരഹത്തിന്റെ പെരുമഴ
ഉടൽ നിറച്ച് എഴുതുന്നതും കാത്ത് കിടക്കുന്ന
കടലാസു പോലെ ഏറേ മോഹിപ്പിക്കുന്നു.
ചിലപ്പോഴൊക്കെ രതിചിന്തകളാൽ നിന്നെ
മുഴുവൻ എഴുതി നിറക്കാനും തോന്നും.
പക്ഷെഎഴുതാനിരിക്കുമ്പോൾ
മറന്നുപോയ വരികൾ പോലെ.,
എന്റെ നിരാശയുടെ വെളുത്ത താളായി
എന്നും നൊമ്പരം നൽകുന്നു.
മഷിയുറഞ്ഞ ധമനികളോടെ
ഹൃദയം മരവിക്കുന്നു.
എഴുതി തീർത്ത പ്രണയത്തോട്
എനിക്ക് അസൂയ തോന്നുന്നു.
നിന്നെ കണ്ടിരുന്നില്ലല്ലോ ഇതുവരെ.
Babu Thuyyam.
26/12/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot