Slider

ഓൺലൈൻ

0
Image may contain: 1 person, smiling, selfie and closeup
അവൻ ഓൺലൈൻ ഉണ്ട്.
അവൾ കുറെ നേരം നോക്കിയിരുന്നു.
അവൻ ഒന്നും മിണ്ടുന്നില്ല.
ഒരു മണിക്കൂർ കഴിഞ്ഞു.
ജോലിയെല്ലാം ഒതുക്കി കുട്ടികളെ ഉറക്കി അവൾ കിടക്കാൻ വന്നു.
അപ്പൊഴും അവൻ ഓൺലൈൻ ഉണ്ട്.
ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.
"ഒരാഴ്ച്ച മിണ്ടാതിരിന്നിട്ട് പിണക്കം മാറിയത് ഇന്നലെയാണ്.
അതും ഞാൻ അങ്ങോട്ട് ചെന്ന് മിണ്ടിയിട്ട്.
ഇനി ഇങ്ങോട് മിണ്ടാതെ ഒരക്ഷരം അങ്ങോട്ട് മിണ്ടില്ല.
എനിക്കും വാശിയുണ്ടല്ലോ..?
ഞാനും നോക്കട്ടെ, ഇത്രയും നേരമായിട്ടും എന്നെയും മക്കളെയും തിരക്കിയില്ലല്ലോ..? ആരോടെങ്കിലും മിണ്ടിക്കൊണ്ടിരിക്കുന്നുണ്ടാകും.
ഇരുന്നോട്ടെ."അവൾ ചിന്തിച്ചു.
അന്ന് കിടന്നു.
രാവിലെ ഉണർന്നപ്പോഴും അവൻ ഓൺലൈൻ ഉണ്ട്.
മിണ്ടിയിട്ടില്ല.
ഞാനും മിണ്ടില്ല.എനിക്കുമുണ്ട് വാശി.
അവൾ മനസ്സിൽ പറഞ്ഞു.
ദിവസങ്ങൾ ആഴ്ച്ചകളായി.
പൈസ തീർന്നു.
കുട്ടികൾക്ക് ഫീസ്, ഭക്ഷണം ബുദ്ധിമുട്ടിലായി. അവൾ നോക്കി. അവൻ മിണ്ടിയിട്ടില്ല.
ഞാൻ തോൽക്കില്ല.ഞാനും മിണ്ടില്ല.
ആര് ജയിക്കുമെന്ന് നോക്കാല്ലോ..?
ഞാൻ ജോലിക്ക് പോകും.
അവൾ ജോലി അന്വേഷിച്ചു.
ആഴ്ച്ചകൾ മാസങ്ങളായി.
ആദ്യ ശമ്പളം.കടങ്ങൾ വീട്ടി.
ജീവിതം സുരക്ഷിതമായി.
അവൾ നോക്കി.
അവൻ ഓൺലൈൻ ഉണ്ട്.
മിണ്ടിയിട്ടില്ല.ഞാനും മിണ്ടില്ല.
എനിക്കുമുണ്ട് വാശി.
സർപ്രൈസായി ഒരുദിനമവൻ വന്നു.
അവൾ നോക്കി.
അവൻ ഓൺലൈനില്ല.
ലാസ്റ്റ്സീനായി അവൻ വെള്ളപ്പുതച്ചങ്ങനെ കിടന്നു.
എനിക്കുമുണ്ട് വാശി.
നീ മിണ്ട്. എന്നിട്ട് ഞാൻ മിണ്ടാം. വാശിയുമായവൾ അവനരികിലിരുന്നു.
"കെട്ടിടത്തിന് മുകളിൽ നിന്നു വീണതാണ്.
രണ്ടു മാസമായവിടെ ഹോസ്പിറ്റലിൽ കോമയിലായിരുന്നു.
രണ്ടു ദിവസം മുൻപാണ്..!"
അടുത്ത് ഉണ്ടായിരുന്നവരാരോ മിണ്ടി.
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo