Slider

സുലൈമാനി

0
Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water
ബേപ്പൂർ സുൽത്താൻ്റെ മാങ്കോസ്റ്റൻ മരച്ചുവട് മനസ്സിലേക്കോടിയെത്തുന്ന ത് മധുരമായ ഒത്തിരി ഓർമ്മകളും കൊണ്ടാണ് . അതിലൊന്നാണ് സുലൈമാനി. മറ്റൊന്നാണ് സ്നേഹ സൗഹൃദങ്ങൾ.
എല്ലാരും ഓട്ടത്തിലല്ലേ
ഓടിത്തളർന്നെത്തുന്നവർക്ക് ഒരാശ്വാസമായി ഒരു നല്ല കേൾവിക്കാരനായി ഇരുന്നു കൊടുക്കുമ്പോൾ കിട്ടുന്ന സുഖം, തെളിയുന്ന അവരുടെ മനസ്സ്, അവരുടെ ദുഃഖങ്ങൾ
അല്പനേരം താങ്ങി വയ്ക്കാൻ
ഒരു ചുമടുതാങ്ങി. അതെല്ലാം ഒരാശ്വാസം ആണ്
ഇടയ്ക്കിടയ്ക്ക് എത്തുന്ന കൂട്ടുകാർക്കായി ഒരു കസേരയും ഒരു ഗ്ലാസ്സ് സുലൈമാനിയും അവരുടെ കാര്യങ്ങൾ കേൾക്കാനുള്ള ഒരു മനസ്സുമായി ഞാൻ കാത്തിരിയ്ക്കാറുണ്ട്.
കെറ്റിലിൽ വെട്ടിത്തിളയ്ക്കുന്ന വെള്ളം, വൃത്തിയായി കഴുകി വച്ചിരിയ്ക്കുന്ന ചില്ലു ഗ്ലാസ്സിലേയ്ക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ലിപ്ടൺ ടീബാഗും ഇട്ടതിനു ശേഷം മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് മൂന്നാലു പ്രാവശ്യമിളക്കുമ്പോൾ രത്നവർണ്ണമാർന്ന സ്വാദിഷ്ടമായ സുലൈമാനി തയ്യാർ. വരുന്ന
സുഹൃത്തുക്കൾക്ക് സ്നേഹത്തോടെ കൊടുക്കുന്ന സുലൈമാനിക്കൊപ്പം അവരുടെ വിശേഷങ്ങളും
കേട്ടിരിക്കുന്ന നിമിഷങ്ങൾ.
സംസാരത്തിനിടയിലുള്ള
ഇടവേളകളിൽ അവർക്കിഷപ്പെട്ട സുലൈമാനി രുചികൾ പറയുന്നവർക്കായി അടുത്ത വട്ടം, കടുപ്പം കൂട്ടിയതോ കുറഞ്ഞതോ, മധുരം കൂടിയതോ കുറഞ്ഞതോ ആയ സുലൈമാനികൾ അവരുടെ മനസ്സിനിണങ്ങിയ രീതിയിൽ അല്പം സ്നേഹം കൂടി ചേർത്ത് കൊടുക്കുന്നതിൻ്റെ
സുഖം. ആസ്വദിച്ച് കുടിയ്ക്കുമ്പോൾ അവരുടെ
കണ്ണുകളിലെ തിളക്കം. ഇടയ്ക്ക് വരുന്ന മറ്റൊരു ചേട്ടന് അല്പം ഷുഗർ കംപ്ലെയിൻ്റ് ഉള്ളതിനാൽ കൊടുക്കുന്ന വിത്തൗട്ട് സുലൈമാനി.
പഴയ സ്പോൺസറുടെ അടുത്തു നിന്ന് പോന്നപ്പോൾ അദ്ദേഹം പറഞ്ഞ വാചകം. മധുരവും കടുപ്പവും പാകത്തിനായി മനസ്സുനിറഞ്ഞ് കുടിച്ചിരുന്ന
സുലൈമാനി ഇനി കുടിയ്ക്കാനാവില്ലല്ലോ എന്നൊരു വിഷമമുണ്ട് എന്ന്.
എനിയ്ക്കും ഏറ്റവും ഇഷ്ടം ഞാൻ തന്നെ ഉണ്ടാക്കി കുടിയ്ക്കുന്ന സുലൈമാനിയാണ്. അത് എൻ്റേയും ഒരു വീക്ക്നെസ്സാണ്. പക്ഷെ സുലൈമാനി കുടിയ്ക്കാനും കൂട്ടിന് ആരെങ്കിലും ഉണ്ടായിരിയ്ക്കണം എന്നതാണ് ഏറ്റവും ഇഷ്ടം
എന്നു മാത്രം.

By: PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo