നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 2




മാളവിക തുടരുന്നു ....രണ്ടാം ഭാഗം ...

വെള്ളം നനച്ച് ഹോസ്സ് താഴെ ഇട്ട് അവൾ ടാപ്പ് അടയ്ക്കാൻ പോവാൻ തുടങ്ങി.പെട്ടെന്നു എന്തോ ഒന്ന്  വന്ന് അവളുടെ തലയിൽ വീണു .
"അയ്യോ!" അവൾ ഉറക്കെ വിളിച്ചു!
അവൾ മുകളിലേക്ക് നോക്കി .അവിടെ ഒരു ചാമ്പ മരം ഉണ്ട് .ഇനി ചാമ്പയ്‌ക്ക  വീണതാണോ? അവൾ താഴേക്കു നോക്കി.അവിടെ അവളുടെ കാലിന്റെ അടുത്തായി ഒരു ചെറിയ പന്ത് കിടക്കുന്നത് കണ്ടു.അവൾ അതെടുത്തു. പെട്ടെന്ന് മതിലിനപ്പുറം  എന്തോ അനങ്ങുന്നത് പോലെ തോന്നി.അവൾ പന്ത് കൈയിലെടുത്ത്  മതിലിനടുത്തേക്ക് നടന്നു.മതിലിനപ്പുറം  നോക്കിയതും  അവൾ ചിരിച്ചുപ്പോയി .മഞ്ഞ ഫ്രോക്കിട്ട്  ഒരു സുന്ദരി കുഞ്ഞ് ! കണ്ടിട്ട് ഒരു മൂന്ന് വയസ്സ് കാണും. നീണ്ടു ചുരുണ്ട മുടി രണ്ടുവശത്തായി പോണി ടെയിൽ ചെയ്തുവെച്ചിരിക്കുന്നു.കൈയിൽ രണ്ടു സ്വർണ്ണവളകൾ.കഴുത്തിലും കാലിലും ആഭരണം വേറെ .ഇത്രയും സ്വർണ്ണം ഇടീപ്പിച്ച്  ആരാണാവോ ഇതിനെ ഒറ്റയ്ക് കളിയ്ക്കാൻ വിട്ടത്.അവൾക്ക് പുതിയ അയൽക്കാരോട് അതിയായ ദേഷ്യം തോന്നി.അവൾ ബംഗ്ളാവിനകത്തേക്ക് നോക്കി.അവിടെങ്ങും ആരെയും കാണുന്നുമില്ല.

കുഞ്ഞ് എന്തോ തിരയുകയാണ്.താൻ ഇവിടെ നിൽക്കുന്നത് അത് അറിഞ്ഞിട്ടില്ല.
"വാവേ" മാളു വിളിച്ചു.കുഞ്ഞ്  തല ഉയർത്തി  മതിലിനിപ്പുറം നിൽക്കുന്ന മാളുവിനെ നോക്കി.
"ഇതാണോ തപ്പി നടക്കുന്നെ?" പന്ത് ഉയർത്തികാണിച്ച് മാളു ചോദിച്ചു.
"തായോ ബോൾ തായോ" കുഞ്ഞ് കൈയ്  നീട്ടി . മാളു ബോൾ ആ കുഞ്ഞിക്കൈകളിൽ  വെച്ച് കൊടുത്തു.
"വാവേടെ അമ്മ എവിടെ?" മാളു കുഞ്ഞിനോട് ചോദിച്ചു.കുഞ്ഞ്  ബംഗ്ലാവിനു നേർക്ക് കൈ ചൂണ്ടി.
ഈ കൊച്ചിനെ ഇവിടെ ഒറ്റയ്ക്കു നിർത്തിയിട്ട്  അതിന്റെ അമ്മ അതിനകത്ത് എന്തെടുക്കുവാണാവോ.മാളുവിന്‌ താൻ ഇതുവരെ കാണാത്ത ആ സ്ത്രീയോട് ദേഷ്യം തോന്നി.
"ആമി എവിടെയാ നീയ് ?" ബംഗ്ലാവിന്റെ സിറ്റ് ഔട്ടിൽ നിന്നും ഒരു ശബ്ദം.
മാളുവും കുഞ്ഞും ഒരുമിച്ച് അവിടേക്ക് നോക്കി.
മുണ്ടും നേര്യതും ഉടുത്ത് നരവീണ തലമുടി ഉയർത്തികെട്ടിവെച്ച് നെറ്റിയിൽ ഭസ്മവും തൊട്ട് 50  വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ!അവർ സിറ്റ് ഔട്ടിന്റെ പടികൾ വേച്ച് വേച്ച് ഇറങ്ങിവന്നു.കുഞ്ഞിനെ കണ്ടതും ദീർക്കനിശ്വാസം  വിട്ട് അവർ അങ്ങോട്ടേക്ക്  നടന്നുവന്നു.
"ഹോ ! ഇവിടെ ഉണ്ടായിരുന്നോ വാവേ നീ .അച്ഛമ്മ എവിടൊക്കെ നോക്കി.ഞാൻ പാലെടുക്കാൻ പോയ സമയത്ത് എന്റെ കണ്ണുവെട്ടിച്ച് വെളിയിലേക്കിറങ്ങി അല്ലെ." വാത്സല്യം കലർന്ന ദേഷ്യത്തോടെ അവർ കുഞ്ഞിനെ ശാസിച്ചു.
പിന്നെയാണ് മതിലിനിപ്പുറം നിൽക്കുന്ന മാളുവിനെ അവർ ശ്രദ്ധിച്ചത്.
"വലിയ കുസൃതിയാ മോളെ .ഒരു നേരം അടങ്ങിയിരിക്കില്ല.എന്റെ രണ്ടു കാലിനും നീരിളകി ഇരിക്കുവാ.യാത്രയുടെ ആണേ.അല്ലെങ്കിൽ തന്നെ ഈ പ്രായത്തിൽ എനിക്കോടിനടക്കാൻ  പറ്റുവോ ഇതിനെപോലെ ." അവർ പറഞ്ഞതുകേട്ട് മാളു ചിരിച്ചു .
"ഞാൻ ദേവി .ഞങ്ങളാ  ഈ വീട് മേടിച്ചത്.ഇന്നലെ വന്നതേ ഉള്ളു ഇങ്ങോട്ടേക്ക് .എന്താ മോൾടെ പേര് ?"
അവർ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചോദിച്ചു .
"മാളവിക." അവൾ പറഞ്ഞു.
"വീട്ടിൽ ആരൊക്കെ ഉണ്ട് ?"ദേവി തിരക്കി
"അമ്മയും ഞാനും.അമ്മയ്ക്ക് ഇവിടെ ഒരു തയ്യൽ കട ഉണ്ട്.ഞാൻ അടുത്തുള്ള സ്കൂളിൽ ടീച്ചർ ആണ്."മാളു പറഞ്ഞു.
"മോൾടെ പേരെന്താ?" മാളു ആമിയെ നോക്കി ചോദിച്ചു.
"അമേയ." ആമി പറഞ്ഞു.
"ആമി എന്നാ ഞങ്ങള് വിളിക്കുന്നെ ." ദേവി പറഞ്ഞു.
"വാവേടെ അച്ഛനും അമ്മേം എവിടെ?" മാളു ദേവിയെ നോക്കി ചോദിച്ചു.
" എന്റെ മോൻ ദത്തന്റെ കുഞ്ഞാ.അവൻ പുറത്ത് പോയിരിക്കുവാ..അവൻ വന്നാൽ പിന്നെ ഇവള് പൂച്ചയാ .അതുവരെ ഉള്ള ചട്ടമ്പിത്തരമൊക്കെയേ ഉള്ളു." ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു .
"എന്താ അച്ചമ്മേ ചിരിക്കുന്നെ ?" ആമി ചോദിച്ചു .
"ഹേയ് ഒന്നൂല്ല .അച്ഛമ്മയ്ക്ക് നിന്റെ അച്ഛനെ  പേടിയാണെന്ന് പറയുവായിരുന്നു ." ദേവി കണ്ണിറുക്കി മാളുവിനെ നോക്കി ചിരിച്ചു.മാളുവും കൂടെ ചിരിച്ചു.
"ദുസ്സാവിനെയോ?" ആമി ചോദിച്ചു.
ആമി എന്താ ഉദ്ദേശിച്ചതെന്ന്  മാളുവിന്  മനസ്സിലായില്ല.
"എടി എടി അച്ഛനെ കേറി ദുർവ്വാസ്സാവെന്ന്  വിളിക്കുന്നൊ ?അവൻ കേൾക്കണ്ട."ദേവി ആമിയെ നോക്കി കണ്ണുരുട്ടി.മാളുവിന്‌ ചിരിവന്നു.
"അച്ഛ വക്ക് പറയുമ്പൊ അച്ഛമ്മ വിളിക്കുവല്ലൊ .പിന്നെന്താ  ഞാൻ വിളിച്ചാ ?" ആമി നിഷ്കളങ്കയായി ചോദിച്ചു.
"അതേ  നിന്റെ അച്ഛൻ ആവുന്നേന് മുൻപേ തന്നെ അവൻ എന്റെ മോൻ ആരുന്നു.അത്കൊണ്ട് എനിക്കിഷ്ടമുള്ളത്  ഞാൻ അവനെ വിളിക്കും.അതുകേട്ട് ആമി അങ്ങനെ ഒന്നും വിളിക്കരുത്  കേട്ടൊ.അതുമാത്രമല്ല അച്ഛമ്മ അങ്ങനെ വിളിക്കാറുണ്ട്  എന്ന് അച്ഛനോട് പറയുകയും ചെയ്യരുത്." ദേവി അപേക്ഷപോലെ കുഞ്ഞിനോട് പറഞ്ഞു.
"ഇല്ല അച്ഛമ്മേ പറയൂല്ല .പക്ഷെ ഞാൻ ടോയ് പൊട്ടിച്ചെന്ന് അച്ഛയോട്  പറയല്ലേ."ആമിയും അപേക്ഷിച്ചു.
"ഇല്ല അച്ഛമ്മയും പറയില്ല." ദേവി ആമിക്ക് വാക്കുകൊടുത്തു.
അവരുടെ സംസാരം കേട്ട് മാളുവിന്‌ ചിരിവന്നു.

"മോളെ എനിക്ക് നല്ല പരിചയം ഉള്ളതുപോലെ തോന്നുന്നു .എവിടെയോ കണ്ടുമറന്ന മുഖം ." ദേവി മാളുവിനെ നോക്കി പറഞ്ഞു.
"ആണൊ .ഞാൻ ഇവിടം വിട്ട് എങ്ങും പോയിട്ടില്ല അമ്മെ. അമ്മയ്ക്ക് തോന്നുന്നതാവും ."
മാളു അമ്മെ എന്ന്  വിളിച്ചതും ദേവിയുടെ കണ്ണുകൾ തിളങ്ങുന്നത്  മാളു ശ്രദ്ധിച്ചു . പെട്ടെന്നു അവരുടെ കണ്ണുകൾ നിറഞ്ഞുവന്നു.മാളു  വല്ലാതായി.വിളിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.അവരുടെ സംസാരവും പെരുമാറ്റവും കണ്ട് അവരോട് നല്ല അടുപ്പം തോന്നി അതുകൊണ്ടു തന്നെ ആന്റി എന്ന് വിളിക്കാൻ അവൾക്ക് മനസ്സുവന്നില്ല അതാണ് അമ്മെ എന്ന് വിളിച്ചത് .
"ആന്റി  സമയം കിട്ടുമ്പോൾ വീട്ടിലേക്കിറങ്ങണം." മാളു വിഷയം മാറ്റി .
"അമ്മെ എന്ന് തന്നെ  വിളിച്ചോളൂ കുട്ടി. അതാ എനിക്ക് സന്തോഷം .വരാം  മോളെ .ഇവിടെ ഒന്ന് സെറ്റിൽ  ആവട്ടെ .എന്നിട്ടു വരാം  ഒരു ദിവസ്സം."ദേവി കണ്ണുതുടച്ച് കൊണ്ട് പറഞ്ഞു.
അപ്പോഴേക്ക് ആ ബംഗ്ലാവിന്റെ റിമോട്ട് ഗേറ്റ് തനിയെ തുറന്നു.
"അയ്യോ ഇത്ര പെട്ടെന്ന് വന്നോ..!?? മോളെ മോൻ വന്നു.പിന്നെ കാണാം പോവ്വാണെ ." ദേവിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.കുഞ്ഞിനെ വാരിയെടുത്ത്  അവർ അകത്തേക്ക് ഏന്തി വലിഞ്ഞ് നടന്നു.ഇവർ എങ്ങോട്ടാണീ പായുന്നത്?വന്നയാൾ അത്ര ഭീകരൻ ആണോ?
"അച്ഛ വന്നേ അച്ഛ വന്നേ !" ദേവിയുടെ എളിയിൽ ഇരുന്ന് കുഞ്ഞ്  സന്തോഷത്തോടെ ഉറക്കെ വിളിച്ചുപറഞ്ഞു.
ഒരു കാർ  അകത്തേക്ക് വന്ന് പോർച്ചിൽ നിർത്തി .
കാറിൽ നിന്നിറങ്ങുന്ന ഭീഗരസത്വത്തെ കാണാണായി മാളു  ആകാംഷയോടെ നോക്കി. ഡോർ തുറന്ന് ഒരു ചെറുപ്പക്കാരനിറങ്ങി.കറുത്ത ഷർട്ടും വെള്ള മുണ്ടുമായിരുന്നു വേഷം.കട്ടിമീശ.ചെറിയ കണ്ണുകൾ.അനുസരണ ഇല്ലാത്ത മുടി പാറിപറന്ന് കിടക്കുന്നു.മുഖത്തു ഒരു ലോഡ് ഗൗരവം വാരി വിതറിയിരിക്കുന്നു.അയാൾ മതിലിനപ്പുറം നിന്ന മാളുവിനെ നോക്കി.അവൾ സൗഹൃദഭാവത്തിൽ ഒന്ന് ചിരിച്ചു .അയാൾ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കിയതിന് ശേഷം വീടിനുള്ളിലേക്ക് പോയി.
ഇതെന്തൊരു മനുഷ്യനാണപ്പാ..? ഇത്രയ്ക്ക് ജാട  കാണിക്കാൻ താൻ എന്താ ഇയാളുടെ എന്തെങ്കിലും എടുത്തോണ്ട്   പോ യൊ..ചുമ്മാതല്ല ആയമ്മ പേടിച്ചുവിറച്ചത്.തനി ഭീഗരസത്വം  തന്നെ!  അവൾ മനസ്സിൽ വിചാരിച്ചു.

ഇത്ര നേരം ടാപ്പ് തുറന്നുവിട്ടിരിക്കുകയായിരുന്നല്ലോ എന്ന്  അവൾ ഞെട്ടലോടെ ഓർത്തു.അമ്മ എങ്ങാനും ഇത് കണ്ടോണ്ടുവന്നാൽ!
"ദൈവമേ വെള്ളം പാഴാക്കുന്നത്  ഇവിടുത്തെ ഭീകരസത്വം കണ്ടാൽ പിന്നെ അത് മതി.വെള്ളത്തിന്റെ ബില്ല് കൂടി എന്ന് പറഞ്ഞ് ഒരാഴ്ച പച്ചവെള്ളം തരില്ല കുടിക്കാൻ."അവൾ തനിയെ പറഞ്ഞ് ചിരിച്ചുകൊണ്ട് ടാപ്പ് അടയ്ക്കാൻ പോയി.

ദത്തൻ വന്നപ്പോൾ ദേവി ഒന്നുമറിയാത്തതുപോലെ സോഫയിൽ ഇരിക്കുന്നു.ആമി ഒരു പാവയെടുത്ത് അതിന്റെ ഭംഗി നോക്കുന്നു.
"വന്നു കേറിയതും തുടങ്ങി അല്ലെ അയല്പക്കത്ത് തെണ്ടാൻ പോകാൻ" ദത്തൻ ഒച്ചവെച്ചു.
"ഞാൻ ഒന്നിനും പോയില്ല .കുഞ്ഞിന്റെ പന്ത് അപ്പുറത് വീണത് ആ കൊച്ച്  ഒന്നെടുത്ത് തന്നു.അത്രയേ ഉള്ളു." ദേവി പറഞ്ഞു.
"എന്തിനാ ആമി നിനക്കിവിടെ കളിയ്ക്കാൻ സ്ഥലം പോരാഞ്ഞിട്ടാ അപ്പുറത്തേക്ക് എല്ലാം വലിച്ചെറിയുന്നത്?" ദത്തൻ ആമിയോട് ഒച്ചവെച്ചു.ആമി പേടിച്ച് അച്ഛമ്മയുടെ സാരിത്തുമ്പിൽ മുഖം ഒളിപ്പിച്ചു .
"ഇനി അതിന്റെ മെക്കിട്ട് കേറിക്കോ!" ദേവി മകനെ കുറ്റപ്പെടുത്തി.
"ആരുമായിട്ടും ഒരു സമ്പർക്കത്തിനും പോവണ്ട എന്ന് പറഞ്ഞിരുന്നതല്ലേ?വെറുതെ എന്തിനാ ?" ദത്തന് ദേഷ്യം വന്നു.
"ഇനി ഇതിന്റെ പേരിൽ ദേഷ്യപ്പെടണ്ട.നീ ചെന്ന് വേഷം മാറ് .ഞാൻ ചോറെടുത്ത് വെയ്ക്കാം." ദേവി മകനെ സമാധാനിപ്പിച്ചു.
ദത്തൻ മുഖം വീർപ്പിച്ച്  പടികൾ കയറി മുകൾ നിലയിലുള്ള അവന്റെ മുറിയിലേക്ക് പോയി.കുളിച്ച് വേഷം മാറി അവൻ കട്ടിലിൽ വീണു.എത്ര പറഞ്ഞാലും അമ്മയ്ക്ക്  മനസ്സിലാവില്ല.അവൻ മനസ്സിൽ ഓർത്തു.പോയകാലത്തിന്റെ ഏതോ ഓർമകളിൽ അവന്റെ കണ്ണുകൾ നിറഞ്ഞു!
പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.പരിചയമില്ലാത്ത നമ്പർ.
"ഹലോ " കിടന്നുകൊണ്ട് തന്നെ ഫോൺ എടുത്ത് അവൻ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ ദത്തൻ !" ആ ശബ്ദം അവന് പരിചയമുള്ളതായിരുന്നു!
"എന്റെ വാക്കുകൾ വിശ്വസിച്ച് ഇവിടെ എത്തിയ നിങ്ങൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.ക്ഷമയോടെ കാത്തിരിക്കണം.നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരവും എന്റെ പക്കൽ ഉണ്ട് എന്ന് ഞാൻ പറഞ്ഞിരുന്നല്ലൊ . എന്താ വേണ്ടതെന്ന് ഞാൻ അപ്പപ്പൊ അറിയിക്കാം." കാൾ കട്ട് ആയി.
ദത്തന് അയാളോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ അയാൾ പിടി തരുന്നില്ല.ഓരോ പ്രാവശ്യവും  വിളിക്കുന്നത് ഓരോ നമ്പറിൽ നിന്നും.അതാണെങ്കിൽ ട്രേസ് ചെയ്യാനും പറ്റുന്നില്ല.അവൻ പതിയെ കണ്ണുകളടച്ചു.
ഊണ് കഴിക്കാൻ ദേവി വന്ന് വിളിച്ചപ്പോഴാണ് ദത്തൻ കണ്ണുകൾ തുറന്നത്.
"വന്ന് ആഹാരം കഴിക്ക് " ദേവി മകനോട് പറഞ്ഞു.
"ആമി കഴിച്ചോ അമ്മെ?" ദത്തൻ അന്വേഷിച്ചു.
"അവള് കഴിച്ച് ഉറക്കം പിടിച്ചു.ഇനി സന്ധ്യ വരെ മയങ്ങിക്കോളും."അവർ അവന്റെ കട്ടിലിൽ പതിയെ ഇരുന്നു.
ദത്തൻ എഴുനേറ്റ് ദേവിയുടെ നീര് വന്ന കാലുകൾ എടുത്ത് അവന്റെ മടിയിലേക്ക് വെച്ച് പതിയെ തടവിക്കൊണ്ടിരുന്നു.
"അമ്മയ്ക്ക് അവളുടെ പിറകെ ഓടിനടക്കാൻ വയ്യ അല്ലെ..?" അവൻ സഹതാപത്തോടെ അവരെ നോക്കി.
"അവളുടെ പ്രായം അല്ലാലോ മോനെ എനിക്ക്.വയസ്സായില്ലേ.കണ്ണുതെറ്റിയാൽ എങ്ങോട്ടെങ്കിലും ഓടിക്കളയും . ഇന്ന് തന്നെ മാളു കണ്ടത്കൊണ്ടാ  ഇല്ലെങ്കിൽ ഞാൻ ക്ഷ വരച്ചേനേം. ദേവി ഒരു നെടുവീർപ്പോടെ പറഞ്ഞു.
" മാളുവൊ അതാരാ?" ദത്തൻ ചോദിച്ചു.
"അപ്പുറത്തെ വീട്ടിലെ കൊച്ചാ .നീ കണ്ടുകാണും."
"ഓ കണ്ടു." ദത്തൻ വലിയ താൽപ്പര്യം ഇല്ലാതെ പറഞ്ഞു.
"അവരോടൊന്നും അധികം അടുക്കാൻ പോകണ്ട."അവൻ അനിഷ്ടത്തോടെ പറഞ്ഞു.
"നല്ല കൊച്ചാണെന്നു തോന്നുന്നു മോനെ" ദേവി പറഞ്ഞു.
"തോന്നൽ അല്ലെ ഉള്ളു?അറിയില്ലല്ലോ അമ്മയ്‌ക്ക് ?

അതിരുകവിഞ്ഞ് ആരോടും ഒന്നും വേണ്ട.പിന്നെ ദുഖിക്കേണ്ടി വരും.ഒന്നും മറന്നിട്ടില്ലല്ലോ..??"അവൻ അവരുടെ കാലുകൾ മടിയിൽ നിന്ന് മാറ്റി പതിയെ താഴെ വെച്ച്  കട്ടിലിൽ നിന്നെഴുന്നേറ്റ് പോയി.അവർ വേദനയോടെ അവനെ നോക്കി ഇരുന്നു.

To be continued........
രചന : അഞ്ജന ബിജോയ് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot