Slider

കോമരം

0
.Image may contain: 1 person, standing
എനിക്കൊന്ന് ഒളിച്ചിരിക്കണം.
ഹൃദയം കനംവെച്ച്
വേഗത്തിൽ മിടിച്ചു കൊണ്ട്
ചിന്താമണ്ഡലങ്ങളിൽ
അഗ്നിപർവ്വത സമാനമായൊന്ന്
വെമ്പൽ കൊള്ളുമ്പോൾ
ചെവിക്കുള്ളിലെ മുഴക്കങ്ങളിൽ
അസ്വസ്ഥമായി..
അരുതാത്തതെന്തിനോ
കാതോർക്കുമ്പോൾ
ആരും കാണാതെ
ആരുമറിയാതെ
ആരോടും പറയാതെ
ഒളിച്ചിരിക്കണം.
ചുറ്റിലും കാറ്റിന്റെ ഭ്രാന്തമായ
ചുഴികളിൽ നിന്നുയരുന്ന
അട്ടഹാസങ്ങളും
ചെറുപ്പത്തിലെ പേടി തിരിച്ചു വരുമ്പോൾ.
ചിലമ്പിന്റെ കിലുക്കവും മഞ്ഞളും പൂശി
എണ്ണ കറുപ്പിലും ചുരുളൻ മുടിയുമായി
കുങ്കുമ പൂവിന്റെ ഗന്ധമോടെ.
ഞാൻ തളച്ചിട്ട
എന്നിലെ കോമരം ഉറഞ്ഞു തുള്ളാൻ
തുടല് പൊട്ടിക്കുകയാണ്.
താളം തെറ്റിയ മനസ്
താളത്തിനുവേണ്ടി കൊതിക്കുന്നു.
നൃത്തച്ചുവട് വെച്ച് നെറ്റി പൊട്ടിചാടുന്ന
രക്താഭിഷേകത്തിൽ.
ഒരു കോമരം പോലെ
ശാന്തി നേടണം.
Babu Thuyyam.
14/1218.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo