Slider

ഞാൻ വെറുതേ

0

Image may contain: 1 person, standing
ഹൃദയം കൊണ്ട് നീ എഴുതുമ്പോൾ
അതിലലിഞ്ഞു ചേർന്ന വേദനയും
സംഗീതമാവുന്നുണ്ട്.
ചാരംമൂടിയ ഉമിത്തീപോലെ
ഉള്ളിൽ നീ നീറിയെരിയുമ്പോൾ
പൊള്ളിപിടയുന്നത് എന്റെനെഞ്ചാണ്.
വിഷാദത്തിന്റെ വാത്മീകത്തിലിരുന്ന്
നോവു പകർത്തുമ്പോൾ
ആ സ്പന്ദനങ്ങൾ ഏറ്റുവാങ്ങി
താളം തെറ്റുകയാണ് ഞാനും.
വേദനകളിൽ ലയിച്ച്
സ്വയമുരുകി നീ എഴുതുമ്പോൾ
ഭ്രാന്തമായ ലഹരിയിൽ
ആ വശ്യതയിൽ
ഞാനും നോവു തിന്നുകയാണ്.
മഞ്ഞുള്ള പുലരികളിൽ
തീ കായുന്ന സുഖമോടെ,
എരിയുന്ന കനലുകളിൽ ഞാൻ
നിന്നെ വായിക്കുന്നു.
മണ്ണിൽ മറഞ്ഞ നദിയായി
നിന്നെ വാഴ്ത്തുന്നതും
പുനർജനിയിൽ ഉയിരെടുത്ത്
ഒഴുകി ചേരുന്നതും
പ്രണയത്തിന്റെ കടലിലേക്കു തന്നെ.
പറയാതൊളിപ്പിക്കുന്ന
മൗനത്തിലുറഞ്ഞ്
കാത്തിരിപ്പിന്റെ
ചിറകില്ലാത്ത സ്വപ്നമായ്
ഞാൻ വെറുതേ..
Babu Thuyyam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo